കോട്ടയം കിംസ്‌ഹെല്‍ത്ത് ആശുപത്രി മഴക്കാലവുമായി ബന്ധപ്പെട്ട് മണ്‍സൂണ്‍ ചെക്കപ്പും, ഹോംകെയര്‍ സേവനങ്ങളും ലഭ്യമാക്കുന്നു. ഇളവുകളോടുകൂടിയ ഈ സേവനങ്ങള്‍ക്ക് പുറമെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയകള്‍ക്ക് പ്രത്യേക പാക്കേജും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രസവമടക്കം ഗൈനക്കോളജി, ജനറല്‍ & ലാപ്പറോസ്‌കോപിക് സര്‍ജറി, സന്ധിമാറ്റിവെക്കല്‍ ശസ്ത്രക്രിയ (കാല്‍മുട്ട്, ഇടുപ്പ്, ഷോള്‍ഡര്‍) എന്നീ വിഭാഗങ്ങളിലെ ശസ്ത്രക്രിയ പാക്കേജുകള്‍ക്കും പ്രത്യേക ഇളവുകള്‍ ലഭ്യമാണ്. ഈ വിഭാഗങ്ങളിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മേല്‍പറഞ്ഞ ഡെലിവറി, ശസ്ത്രക്രിയ സേവനങ്ങള്‍ ആവശ്യമായി വരുന്ന ആദ്യത്തെ 100 പേര്‍ക്കായിരിക്കും പ്രത്യേക ഇളവുകളോട് കൂടിയ ഈ സ്‌പെഷല്‍ പാക്കേജുകള്‍ ലഭ്യമാകുന്നത്.
പ്രമുഖ ഡോക്ടര്‍മാരുടെ ടെലിഫോണ്‍ കണ്‍സള്‍ട്ടേഷന്‍ സേവനങ്ങളും, മരുന്നുകളുടെ ഹോം ഡെലിവറി സേവനങ്ങളും (സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതല്ല) ലഭ്യമാണ്. പ്രത്യേക ഇളവുകളോടുകൂടിയ മണ്‍സൂണ്‍ ഹെല്‍ത്ത് ചെക്കപ്പ് ഉപഭോക്താക്കളുടെ വീടുകളിലും (ഹോം കെയര്‍), കിംസ്‌ഹെല്‍ത്തിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 294 1000, 90 72 72 61 90.