ഇന്ത്യയിലെ നിലവിലുള്ള നിക്ഷേപ സാഹചര്യം അത്ര സുഗമമല്ലെന്ന് ജര്‍മന്‍ ഓട്ടോ ഭീമനായ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ്. നിര്‍മാണത്തിനാവശ്യമായ നിര്‍ണായക ഘടകങ്ങളുടെ ഇറക്കുമതി ചൈനയില്‍ നിന്നും വിലക്കുന്ന ഇന്ത്യയുടെ നടപടി പഴ സോഷ്യലിസ്റ്റ് രീതിയാണെന്നും അടഞ്ഞ സമ്പദ് വ്യവസ്ഥകള്‍ക്കേ അത് ചേരൂവെന്നും ജര്‍മന്‍ ഓട്ടോഭീമന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആഭ്യന്തര മല്‍സരക്ഷമതയെ ഇത്തരം നീക്കങ്ങള്‍ തളര്‍ത്തുമെന്നും ഫോക്‌സ് വാഗണ്‍. ഇന്ത്യയില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനും വലിയ നിക്ഷേപ പദ്ധതികള്‍ക്കും ആലോചിക്കുന്ന കമ്പനിയാണ് ഫോക്‌സ് വാഗണ്‍.
ഒരു മികച്ച കയറ്റുമതി രാജ്യമാകണമെങ്കില്‍ ഇലക്ട്രോണിക്‌സ് ഉള്‍പ്പടെയുള്ള മേഖലകളിലെ ചില ഇറക്കുമതികള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തരുത്-കമ്പനി മേധാവി ഗുര്‍പ്രതാപ് എസ് ബോപാരയ് പറഞ്ഞു.