ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ കീഴിലുള്ള പ്രമുഖ സുഗന്ധ ബ്രാന്‍ഡായ ഗോദ്റെജ് എയര്‍, സുഗന്ധവും ശുചിത്വവും സംയോജിപ്പിച്ച് ഗോദ്റെജ് എയര്‍ ഫ്രെഷ് + സേഫ് റേഞ്ച് സാനിറ്റൈസറുകള്‍ പുറത്തിറക്കി. ഗോദ്റെജ് എയര്‍ ആന്‍ഡ് സര്‍ഫേസ് സ്പ്രേ, ഫാബ്രിക് സാനിറ്റൈസര്‍ സ്പ്രേ, ട്രാവല്‍ സാനിറ്റൈസര്‍ സ്പ്രേ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ഉത്പന്ന നിര. വീട്ടിലായിരിക്കുമ്പോഴും യാത്രയിലായിരിക്കുമ്പോഴും ഉപയോഗത്തിന് ശേഷം, അതിശയകരമായ സുഗന്ധതോടൊപ്പം ഈ ഉത്പന്നങ്ങള്‍ 99.9% അണുക്കളെയും നശിപ്പിച്ച് കൈകളും, താമസസ്ഥലവും വസ്ത്രങ്ങളും ശുചിയാക്കുന്നു.
താമസ സ്ഥലങ്ങളിലെ എല്ലാ ഭാഗത്തും ഉപയോഗിക്കാന്‍ അനുയോജ്യമാണ് ഗോദ്റെജ് എയര്‍ ആന്‍ഡ് സര്‍ഫേസ് സ്പ്രേ. ഫാബ്രിക് സാനിറ്റൈസര്‍ സ്പ്രേ വീട്ടിലെ കര്‍ട്ടനുകള്‍, ബെഡ്ഷീറ്റുകള്‍, ടവലുകള്‍ തുടങ്ങിയവയില്‍ ഉപയോഗിക്കാം. എല്ലാ യാത്രകളിലും ഉപകാരപ്രദമാവുന്ന രീതിയിലാണ് ഗോദ്റെജ് എയര്‍ ട്രാവല്‍ സാനിറ്റൈസര്‍ സ്പ്രേ. മൂന്ന് ഉല്‍പ്പന്നങ്ങളും കൂള്‍ സര്‍ഫ് ബ്ലൂ സുഗന്ധത്തില്‍ ലഭ്യമാവും. എയറോസോള്‍ സ്പ്രേ ഫോര്‍മാറ്റിലുള്ള എയര്‍ ആന്‍ഡ് സര്‍ഫേസ് സ്പ്രേ 240 മില്ലിക്ക് 199 രൂപക്ക് ലഭിക്കും. ലിക്വിഡ് രൂപത്തിലുള്ള എയര്‍ ഫാബ്രിക് സാനിറ്റൈസര്‍ സ്പ്രേയുടെ 225 മില്ലിക്ക് ട്രിഗര്‍സ്പ്രേ 199 രൂപയും, ട്രാവല്‍ സാനിറ്റൈസര്‍ സ്പ്രേക്ക് 85 മില്ലിക്ക് 99 രൂപയമാണ് വില. ഇ-കൊമേഴ്സ് ഷോപ്പിങ് പ്ലാറ്റ്ഫോമുകള്‍, റീട്ടെയില്‍ ഔട്ട്്ലെറ്റുകള്‍ എന്നിവക്കൊപ്പം www.godrejaer.com വഴിയും പുതുനിര ഉത്പന്നങ്ങള്‍ വാങ്ങാം.
ഹോം, കാര്‍ സുഗന്ധ വിഭാഗത്തില്‍ ഗോദ്റെജ് എയര്‍ മറ്റൊരു പുതുമ കൊണ്ടുവരികയാണെന്നും ഒരു മാര്‍ക്കറ്റ് ലീഡര്‍ എന്ന നിലയില്‍ ഇരട്ട ആനുകൂല്യ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഈ രംഗത്ത് തങ്ങള്‍ വിപ്ലവം സൃഷ്ടിക്കുകയാണെന്നും ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡ്, ഇന്ത്യ ആന്‍ഡ് സാര്‍ക്ക് സിഇഒ സുനില്‍ കടാരിയ പറഞ്ഞു.