News

ഇതാ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം

സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ്’ എന്ന പരിപാടി ഊന്നല്‍ നല്‍കുന്നത്

മിനിമം മൂല്യമുള്ള ഉല്പന്നങ്ങള്‍ സ്വന്തമായുള്ള (എംവിപി) സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ്യുഎം) നടത്തുന്ന ആറുമാസ സൗജന്യ വെര്‍ച്വല്‍ ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

സാങ്കേതിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ച് പുറത്തിറക്കുന്നതിനാണ് ‘ഫെയില്‍ ഫാസ്റ്റ് ഓര്‍ സക്സീഡ് (എഫ്എഫ്എസ്-2)’ എന്ന ഈ പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ഊന്നല്‍ നല്‍കുന്നത്.

ആഗോള തലത്തിലുള്ള മാര്‍ഗനിര്‍ദേശം, പിച്ചിംഗ് പരിശീലനം, ബൂട്ട് ക്യാംപ്, വിപണി പ്രവേശം, സര്‍ക്കാരും നിക്ഷേപകരുമായുള്ള ബന്ധം, നിയമ സഹായം എന്നിവ ഉറപ്പാക്കുന്നതിനു പുറമേ ഉല്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങളും ഈ പ്രോഗ്രാമിലൂടെ ലഭ്യമാക്കും.

കെഎസ്യുഎമ്മിന്റെ യൂണീക്ക് ഐഡിയും സാങ്കേതികാധിഷ്ഠിത ഉല്‍പ്പന്നങ്ങളുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മിനിമം മൂല്യ ഉല്പങ്ങള്‍ നിര്‍മിച്ചു കഴിഞ്ഞ സ്റ്റാര്‍ട്ടപ്പുകളായിരിക്കണം അപേക്ഷിക്കേണ്ടത്. ഗ്രാമീണ മേഖലയിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും പൂര്‍ണമായും ഓണ്‍ലൈനായി നടത്തുന്ന ഈ പ്രോഗ്രാം കൂടുതല്‍ പ്രയോജനപ്പെടുന്നത്.

ബിസിനസ്-ടു-ബിസിനസ് സ്റ്റാര്‍ട്ടപ്പുകളെ.യും ബിസിനസ്-ടു-കസ്യൂമര്‍ സ്റ്റാര്‍ട്ടപ്പുകളെയും പ്രത്യേകമായി കണക്കാക്കിയാണ് പ്രോഗ്രാം നടത്തുന്നത്. വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ് വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ശില്‍പശാലകളും മാര്‍ഗനിര്‍ദേശക സെഷനുകളും ഉല്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള ഡെമോ ഡേയും പ്രോഗ്രാമിന്റെ സവിശേഷതകളാണ്.

പങ്കെടുക്കാനായി ഓഗസ്റ്റ് 20 നകം അപേക്ഷിക്കണം. ഇവിടെ ക്ലിക്ക് ചെയ്ത് റെജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 9961822685.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top