ടെലികോം ഭീമന്‍ എയര്‍ടെല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത വേബിയോ ടെക്‌നോളജീസില്‍ പത്തു ശതമാനം ഓഹരി നിക്ഷേപം എടുത്തെന്ന വാര്‍ത്ത നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കെല്ലാം പുതുഊര്‍ജം നല്‍കുന്നതാണ്.
എന്തിനാണ് എയര്‍ടെല്‍ ഒരു മലയാളി സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിച്ചതെന്നല്ലേ? എയര്‍ടെലിന്റെ ക്ലൗഡ് സാങ്കേതികവിദ്യ കൂടുതല്‍ വികസിപ്പിച്ച് ബിസിനസ് നേട്ടം കൊയ്യാന്‍ ഈ സഹകരണത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. .
ക്ലൗഡ് ടെലിഫോണ്‍ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് വേബിയോ. കൃത്രിമ ബുദ്ധി അടിസ്ഥാനപ്പെടുത്തിയുള്ള സാങ്കേതിക സേവനങ്ങളാണ് വേബിയോ ലഭ്യമാക്കുന്നത്.
ഫോണ്‍ വിളി അടിസ്ഥാനമാക്കി കൃത്രിമ ബുദ്ധി അടിസ്ഥാനപ്പെടുത്തി വാണിജ്യപരമായ സേവനങ്ങള്‍ നല്‍കാന്‍ എയര്‍ടെല്ലിനെ പ്രാപ്തമാക്കാന്‍ ഈ സഹകരണത്തിലൂടെ വേബിയോയ്ക്ക് കഴിയുമെന്ന് സിഇഒ കൃഷ്ണന്‍ ആര്‍ വി പറഞ്ഞു.
എയര്‍ടെല്‍ ഉപഭോക്താക്കളുടെ അനുഭവം വിലയിരുത്തുക ഓട്ടോമേഷന്റെ സാധ്യതകള്‍ കൂടുതല്‍ വിന്യസിക്കുന്ന തുടങ്ങി നിരവധി കാര്യങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കപ്പുറം ഡാറ്റാ വിശകലനത്തില്‍ ഊന്നിയുള്ള നവ വാണിജ്യ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതാകും വേബിയോ സേവനങ്ങളെന്നും കൃഷ്ണന്‍ ആര്‍ വി കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴില്‍ സ്‌കെയില്‍ അപ് സ്‌പേസില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് വേബിയോ.