ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസതവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക്.
യോഗ്യരായ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മാത്രം അടച്ച് ഇരുചക്ര വാഹനം സ്വന്തമാക്കാം, നടപടിക്രമങ്ങളെല്ലാം അതീവലളിതമാണ്. വായ്പ നേടാന്‍ ബാങ്കില്‍ നേരിട്ടെത്തേണ്ട, മറ്റു പേപ്പര്‍ ജോലികളും വേണ്ട. പൂര്‍ണമായും ഓണ്‍ലൈന്‍ ആയി തന്നെ ഇടപാട് നടത്താം.
ടിവിഎസ് മോട്ടോര്‍, ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍ എന്നീ ഓട്ടോ കമ്പനികളുടെ 947 ഷോറൂമുകളില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുള്ള അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാങ്ങാവുന്നതാണ് പദ്ധതി.
മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെയുള്ള മാസ തവണകള്‍ തെരഞ്ഞെടുക്കാമെന്ന് ബാങ്ക് അറിയിച്ചു
സാധാരണ ഇരുചക്ര വാഹന വായ്പകളില്‍ നിന്ന് വ്യത്യസ്തമായാണ് ഈ വായ്പ. ഡെബിറ്റ് കാര്‍ഡ് ഇഎംഐ പര്‍ചേസിലൂടെ വാഹനം സ്വന്തമാക്കുമ്പോള്‍ ടൂ വീലര്‍ ബാങ്കിന്റെ പേര്‍ക്ക് ഹൈപ്പോതികെയ്റ്റ് ചെയ്യേണ്ടതില്ലെന്നതാണ് സവിശേഷത.
മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെയുള്ള മാസ തവണകള്‍ തെരഞ്ഞെടുക്കാമെന്ന് ബാങ്ക് അറിയിച്ചു. പുതിയ പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് ബാങ്ക് പ്രൊസസിങ് ചാര്‍ജും ഈടാക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഉത്സവ ഓഫറായി അഞ്ചു ശതമാനം കാഷ് ബാക്ക് ലഭിക്കുമെന്നതും പ്രത്യേകതയാണ്. DCEMI എന്ന ഫോര്‍മാറ്റില്‍ 5676762 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, 7812900900 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോള്‍ ചെയ്തോ ഡെബിറ്റ് കാര്‍ഡ് ഇഎംഐ യോഗ്യത അറിയാം ഉപഭോക്താക്കള്‍ക്ക് മസിലാക്കാം.