പോസിറ്റീവ് ചിന്തകളിലേക്ക് ഒരു യാത്ര എന്ന ആശയവുമായി ട്രാന്‍സ്ഫര്‍മേഷന്‍ ആന്‍ഡ് സക്സസ് കോച്ചായ ഹാരി ജോ എത്തുന്നു. ‘തോട്ട് ട്രാവല്‍’ എന്ന പേരില്‍ അദ്ദേഹം ഒരുക്കുന്ന മെഗാ വെബിനാര്‍ സെപ്റ്റംബര്‍ 22-ന് ചൊവ്വാഴ്ച നടക്കും.
ഒരു മണിക്കൂര്‍ നീളുന്ന പരിപാടി വെളുപ്പിന് അഞ്ച് മണിക്കാണെന്ന സവിശേഷതയുണ്ട്. ശരിയായ ചിന്തകളാണ് ഒരാളെ തന്റെ ജീവിതലക്ഷ്യത്തിലേക്ക് നയിക്കുന്നതെന്ന് തോട്ട് ട്രാവല്‍ കമ്യൂണിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ ഹാരി ജോ പറയുന്നു.
ജീവിതത്തിലെ പല പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ നമ്മുടെ ചിന്തകളെ ശരിയായ രീതിയില്‍ മെരുക്കിയെടുക്കേണ്ടതുണ്ട്. അതിന് ഏറ്റവും അനുയോജ്യമായ സമയമാണ് പ്രഭാതങ്ങള്‍.
ചിന്തകളെ മെരുക്കിയെടുത്ത് ജീവിതസാഹചര്യങ്ങള്‍ക്ക് അനുസൃതമായി പ്രതികരിക്കുക എന്നത് ഒരു കലയാണ്. ആ കല എങ്ങനെ സ്വായത്തമാക്കാമെന്നതാണ് ‘തോട്ട് ട്രാവല്‍’ എന്ന പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പോസിറ്റിവിറ്റി ബൂസ്റ്റര്‍ എക്സര്‍സൈസുകള്‍, ലവ് യുവര്‍ ബോഡി തെറാപ്പി, ടൈം ട്രാവല്‍ പെര്‍സെപ്ഷന്‍, സിറ്റുവേഷണല്‍ സ്റ്റോറി ടെല്ലിങ്, അസംഷന്‍ മെതഡോളജി എന്നീ മാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടാണ് പോസിറ്റീവ് ചിന്തകളിലേക്ക് ഓരോരുത്തരെയും കൊണ്ടുവരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
കോര്‍പ്പറേറ്റ് ട്രെയ്നിങ് മേഖലയിലൂടെയാണ് ഹാരി ജോ, ട്രാന്‍സര്‍മേഷന്‍ കോച്ചിങ് രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. രജിസ്ട്രേഷനായി ഈ നമ്പറില്‍, +91 85902 98833, ബന്ധപ്പെടാവുന്നതാണ്.