ഏറ്റവും കൂടുതല്‍ ആളുകള്‍ നൂഡില്‍സ് കഴിക്കുന്ന ഫോട്ടോകള്‍ ഒരു മണിക്കൂറില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യിപ്പി. 2894 നൂഡില്‍ പ്രേമികളാണ് ഓണ്‍ലൈനില്‍ ഒത്തുചേര്‍ന്നത്.
ഇന്‍സ്റ്റന്റ് നൂഡില്‍സ് ബ്രാന്‍ഡുകളിലൊന്നായ സണ്‍ഫീസ്റ്റ് യിപ്പീ പത്താം വാര്‍ഷികമാഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്ഥാപിച്ചിരിക്കുന്നത്. തങ്ങള്‍
ഉപഭോക്താക്കള്‍ യിപ്പീ! നൂഡില്‍സ് കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ സണ്‍ഫീസ്റ്റ് യിപ്പീ ബ്രാന്‍ഡിന്റെ ഫേസ്ബുക്ക് ഇവന്റ് പേജില്‍ പങ്കിടാന്‍ ആഹ്വാനം ചെയ്തതിലൂടെയാണ് പത്താം പിറന്നാള്‍ ഗിന്നസ് റെക്കോഡായത്.
‘നൂഡില്‍സ് കഴിക്കുന്ന ഏറ്റവും കൂടുതല്‍ ആളുകളുടെ ഫോട്ടോകള്‍ ഒരു മണിക്കൂറില്‍ ഫേസ്ബുക്കില്‍ അപ് ലോഡ് ചെയ്യുകയെന്ന വേള്‍ഡ് റെക്കോര്‍ഡാണ് ബ്രാന്‍ഡ് കൈവരിച്ചത്. 2894 പേരാണ് ഇങ്ങനെ ഓണ്‍ലൈനില്‍ ഒത്തുചേര്‍ന്നതെന്ന് കമ്പനി അറിയിച്ചു.
പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സും സണ്‍ഫീസ്റ്റ് യിപ്പീയും സംയുക്തമായി നല്‍കുന്ന ഔദ്യോഗിക കത്തും ലഭിക്കും.
2020-21 സാമ്പത്തിക വര്‍ഷം 50%-ലധികം വളര്‍ച്ചയാണ് യിപ്പീ! നേടിയത്. കാര്യങ്ങള്‍ മികവുറ്റ ശൈലിയില്‍ തന്നെ നിറവേറ്റുകയെന്നത് 2010 മുതല്‍ തന്നെ യിപ്പീയുടെ ഡിഎന്‍എയുടെ ഭാഗമാണെന്ന് ഐടിസി ലിമിറ്റഡ് ഫുഡ്സ് ഡിവിഷന്‍ ഡിവിഷണല്‍ ചീഫ് എക്സിക്യൂട്ടീവ് ഹേമന്ത് മാലിക് പറഞ്ഞു.
About The Author
