Banking & Finance

24 മണിക്കൂറിനുള്ളില്‍ എസ്എംഇകള്‍ക്ക് 5 കോടി രൂപ വരെ വായ്പ

24 മണിക്കൂറിനുള്ളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് 5 കോടി വരെ ഓണ്‍ലൈന്‍ വായ്പ അനുവദിക്കുന്ന പദ്ധതിയുമായി ഡിബിഎസ്

Anand Kumar/Pixabay

രാജ്യത്തെ സൂക്ഷമ, ചെറുകിട, ഇടത്തരം സംഭരങ്ങള്‍ക്ക് തീര്‍ത്തും ലളിതമായ രീതിയില്‍ ഡിജിറ്റല്‍ വായ്പകള്‍ അനുവദിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചതായി ഡിബിഎസ് ബാങ്ക്. സൂക്ഷ്മ, ചെറുകിട, ഇടത്തരം വിഭാഗങ്ങളില്‍ പെട്ട സംരംഭങ്ങള്‍ക്ക് 20 കോടി രൂപ വരെയുള്ള വായ്പകളാണ് നല്‍കുക.

Advertisement

ബാങ്ക് സ്റ്റേറ്റ്മെന്റ് അപ്ലോഡ് ചെയ്തു കൊണ്ട് ഇത്തരം വായ്പകള്‍ക്ക് വളരെ ലളിതമായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അഞ്ചു കോടി രൂപയ്ക്കു മുകളിലുള്ള വായ്പകള്‍ക്ക് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്റ് നല്‍കണമെന്നും ബാങ്ക് പറയുന്നു.

പലതരത്തിലുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ ഇത് വിശകലനം ചെയ്താകും തുടര്‍ന്നുള്ള നടപടികള്‍. അപേക്ഷകന്റെ മൊത്തം ബിസിനസിന്റെ സാമ്പത്തിക സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം വായ്പാ മാനദമണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കില്‍ പവായ്പാ ഓഫര്‍ ഓട്ടോമാറ്റിക് ആയി നല്‍കുകയാണ് ചെയ്യുന്നത്.

25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 24 മണിക്കൂറിനുള്ളില്‍ അംഗീകാരം ലഭിക്കും. മറ്റ് നടപടിക്രമങ്ങള്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും

25 കോടി വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്ക് അഞ്ചു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി 24 മണിക്കൂറിനുള്ളില്‍ തത്വത്തില്‍ അംഗീകാരം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മറ്റ് നടപടിക്രമങ്ങള്‍ അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കും.

സൂക്ഷ്മ, ചെറുകിട സംഭരങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ട വളരെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ഇന്റര്‍നാഷണല്‍ ബാങ്കിങ് ഗ്രൂപ്പ് കണ്‍ട്രി ഹെഡുമായ നീരജ് മിത്തല്‍ പറഞ്ഞു.

നിലവിലെ വിപണിയില്‍ ഒരാഴ്ചയോളം എടുക്കുന്ന ഇ-വായ്പാ പദ്ധതികള്‍ മണിക്കൂറുകള്‍ കൊണ്ട് തങ്ങള്‍ പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഡിബിഎസ് ബാങ്ക് ഇന്ത്യ ബിസിനസ് ബാങ്കിങ് മേധാവി സുദര്‍ശന്‍ ചാരി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top