ബ്രാന്‍ഡ് എന്നാല്‍ വിശ്വസ്യതയാണ്, ഈടിന്റെയും ഉറപ്പിന്റെയും വിശ്വാസം. അത്തരത്തില്‍ ഒരു വിശ്വാസം നെയ്‌തെടുത്ത ബലത്തിലാണ് അഡിഡാസ് കായിക പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ചിരിക്കുന്നത്. 94 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജര്‍മന്‍ സഹോദരങ്ങളായ അഡോള്‍ഫ് ഡാസ്ലറും റുഡോള്‍ഫ് ഡാസ്ലറും ചേര്‍ന്ന് ആരംഭിച്ച ഷൂ നിര്‍മാണ കമ്പനി ചരിത്രത്തിലേക്ക് നടന്നു കയറിയത് ഉപഭോക്താക്കളുടെ സംതൃപ്തിയുടെ ബലത്തിലാണ്. അന്ന് ഡാസ്ലര്‍ ബ്രദേഴ്‌സ് ഷൂ ഫാക്റ്ററി എന്ന പേരില്‍ സ്ഥാപിതമായ കമ്പനി 1949 ലാണ് അഡിഡാസ് എന്ന പേരിലേക്ക് മാറുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ കണക്കനുസരിച്ച് €21.218 ബില്യണ്‍ യൂറോ ആളാണ് കമ്പനിയുടെ വരുമാനം
ബ്രാന്‍ഡ് എന്ന പദം മനുഷ്യ ജീവിതത്തിന്റെ ഭാഗമാകാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി.ഒരേ ഉല്‍പ്പന്നങ്ങള്‍ പല ഉല്‍പ്പാദകര്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ അതില്‍ മികച്ചതേത് എന്ന് കണ്ടെത്തുന്നതിനുള്ള മാര്‍ഗമായിട്ടായിരുന്നു ആദ്യകാലങ്ങളില്‍ ബ്രാന്‍ഡ് എന്ന പദത്തെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതല്ല അവസ്ഥ ബ്രാന്‍ഡ് എന്നത് മനുഷ്യന്റെ ലൈഫ്‌സ്‌റ്റൈലിന്റെ കൂടി ഭാഗമായിരിക്കുന്നു. മികച്ച ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നത് സ്റ്റാറ്റസിന്റെ കൂടി ഭാഗമായി വന്നതോടെ ആളുകളുടെ ശ്രദ്ധ അങ്ങോട്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ. അതെ ബ്രാന്‍ഡ് എന്നാല്‍ ഇന്നത്തെകാലത്ത് ലക്ഷ്വറിയുടെ പര്യായം കൂടിയാണ്. ഒരു ഉല്‍പ്പന്നം ബ്രാന്‍ഡ് ചെയ്യപ്പെടുന്നതിനു പിന്നില്‍ ഗുണമേന്മ മുതല്‍ പരസ്യ പ്രചാരണം വരെ നീളുന്ന വിവിധങ്ങളായ കാര്യങ്ങള്‍ ഉണ്ട്. അഡിഡാസ് എന്ന സ്‌പോര്‍ട്ട്‌സ് ബ്രാന്‍ഡ് വളര്‍ന്നതും ഇത്തരത്തില്‍ വിവിധങ്ങളായ പ്രക്രിയകളിലൂടെയാണ്.
1924 ല്‍ ചെറുകിട വ്യവസായമായി ആരംഭിച്ച ഡാസ്ലര്‍ ബ്രദേഴ്‌സ് ഷൂ ഫാക്റ്ററി എന്ന സ്ഥാപനം 1949 ആയപ്പോഴേക്കും അഡിഡാസ് എന്ന പേരില്‍ ഒരു ബ്രാന്‍ഡായി പരിണമിച്ചു. തുടക്കം ഷൂവില്‍ നിന്നായിരുന്നതിനാല്‍ അന്നും ഇന്നും എന്നും ഷൂ നിര്‍മാണത്തിനാണ് കമ്പനി പ്രാമുഖ്യം നല്‍കുന്നത്. കായിക മത്സരങ്ങളില്‍ ഏറെ താല്‍പര്യമുള്ള അഡോള്‍ഫ് ഡാസ്ലര്‍ റുഡോള്‍ഫ് ഡാസ്ലര്‍ ഇനീ സഹോദരന്മാര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹം മനസ്സില്‍ അടിച്ചപ്പോള്‍ ആദ്യം ചിന്തിച്ചത് ഷൂ നിര്‍മാണത്തെപ്പറ്റിയായിരുന്നു. 1936 ല്‍ സമ്മര്‍ ഒളിമ്പിക് മത്സരത്തില്‍ ജെസീ ഓവെന്‍ പങ്കെടുത്തത് അഡോള്‍ഫ് ഡാസ്ലറിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ ആയിരുന്നു.അവിടെ നിന്നുമാണ് ഡാസ്ലര്‍ ഷൂ ഫാക്റ്ററിയുടെ തലവര മാറുന്നത്. ജെസീ ഓവെന്റെ വിജയം അവരുടെ കമ്പനിയെ കൂടുതല്‍ ശ്രദ്ധേയമാക്കി. അതോടെ ഇത് തന്നെയാണ് തങ്ങളുടെ പ്രവര്‍ത്തന മേഖല എന്ന് ഈ സഹോദരന്മാര്‍ തീരുമാനിച്ചു.
എന്നാല്‍ കലാകാലത്തോളം ഒരേ തൂവല്‍ പക്ഷികളായി മുന്നോട്ട് പോകാന്‍ ഈ സഹോദരന്മാര്‍ക്ക് കഴിഞ്ഞില്ല.രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ചു നാസി പാര്‍ട്ടിയും ആയി വളരെ മികച്ച ബന്ധ പുലര്‍ത്തിയിരുന്നു റുഡോള്‍ഫ് ഡാസ്ലര്‍. ഈ ബന്ധത്തെ ന്യായീകരിക്കാനോ ഉള്‍ക്കൊള്ളാനോ അഡോള്‍ഫ് ഡാസ്ലറിന് കഴിഞ്ഞു. തുടര്‍ന്ന് ഇരുവരും പരസ്പരം തെറ്റിദ്ധരിപ്പിക്കപ്പെടുകയും 1949 റുഡോള്‍ഫ് ഡാസ്ലര്‍ കമ്പനിയുടെ പടികള്‍ ഇറങ്ങി. കമ്പനിയില്‍ നിന്ന് പിരിഞ്ഞു എങ്കിലും കായികവിപണിയുടെ സാധ്യതകള്‍ അടുത്തറിയാമായിരുന്ന റുഡോള്‍ഫ് തന്റെ ബിസിനസ് ആശയത്തെ വിട്ടുകളയാന്‍ തയ്യാറല്ലായിരുന്നു. അങ്ങനെ അദ്ദേഹം പൂമ എന്ന പേരില്‍ ഒരു കായിക ഉല്‍പ്പന്ന നിര്‍മാണ കമ്പനിക്ക് തുടക്കം കുറിച്ചു.
അഡോള്‍ഫിന്റെ അഡിഡാസ്
സഹോദരനുമായി ബിസിനസ് പിരിഞ്ഞ അതെ വര്‍ഷം തന്നെ അഡോള്‍ഫ് ഡാസ്ലര്‍ തന്റെ സ്വന്തം ഷൂ നിര്‍മാണ കമ്പനിക്ക് രൂപം നല്‍കി. അഡോള്‍ഫ് ഡാസ്ലര്‍ എന്ന പേര് ലോപിപ്പിച്ച് അഡിഡാസ് എന്ന പേര് ബ്രാന്‍ഡ് നെയിം ആയി സ്വീകരിച്ചത് അദ്ദേഹമാണ്. കഴിഞ്ഞ 25 വര്‍ഷക്കാലം ഡാസ്ലര്‍ ബ്രദേഴ്‌സ് ഷൂ ഫാക്റ്ററി എന്ന പേരില്‍ നില നിന്നിരുന്ന സ്ഥാപനത്തെ അഡിഡാസ് എന്ന ബ്രാന്‍ഡ് നെയിമിലേക്ക് പറിച്ചു നടുമ്പോള്‍ ബ്രാന്‍ഡിംഗില്‍ സജീവ ശ്രദ്ധ പുലര്‍ത്തണം എന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. അതിരുനാള്‍ തുടക്കം മുതല്‍ തന്നെ ബ്രാന്‍ഡിംഗില്‍ അഡിഡാസ് സജീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. 1949 ല്‍ തന്റെ 49ആം വയസ്സിലാണ് അഡോള്‍ഫ് ഡാസ്ലര്‍ അഡിഡാസ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്യുന്നത് എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു. അഡി ഡാസ്ലര്‍ സ്‌പോര്‍ട്‌സ് ഷൂ ഫാബ്രിക് എന്നായിരുന്നു അന്ന് സ്ഥാപനത്തിന് പേര് നല്‍കിയിരുന്നത്. പിനീടാണ് ആ പേര് ലോപിച്ച് അഡിഡാസ് എന്നായി മാറിയത്.
തങ്ങള്‍ വിപണിയില്‍ ഇറക്കുന്ന ഓരോ ഷൂ മോഡലുകള്‍ക്കും തുടക്കത്തിലേ തന്നെ പേറ്റന്റ് എടുക്കാനും രജിസ്റ്റര്‍ ചെയ്യാനും അഡിഡാസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1949 ലോഞ്ച് ചെയ്യുമ്പോള്‍ തന്നെ വശങ്ങളില്‍ മൂന്നു വരകളോട് കൂടിയ ഷൂസ് അഡിഡാസ് വിപണിയിലെത്തിച്ചു. ഈ ഡിസൈന്‍ ആണ് പിന്നീട് അഡിഡാസിന്റെ ബ്രാന്‍ഡിംഗില്‍ സഹായകരമായി മാറിയത്.പിന്നീട് 1954 ല്‍ മിറക്കിള്‍ ഇന്‍ ബേണ്‍ എന്ന പേരില്‍ ലോകകപ്പ് സ്‌പെഷ്യല്‍ ആയി മുത്തിയ മോഡല്‍ ഷൂസ് വിപണിയില്‍ എത്തിച്ചു. ഇത് വന്‍കയ്യടികളോടെയാണ് ജനം ഏറ്റെടുത്തത്.ഫുട്ബാളിന്റെ ഫൈനല്‍ മത്സരത്തില്‍ ഹംഗറിയെ മുട്ടുകുത്തിച്ച് ജര്‍മനി കിരീടം കൂടിയപ്പോള്‍ താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത ബ്രാന്‍ഡും ശ്രദ്ധിക്കപ്പെട്ടു. അത് അഡിഡാസിനെ സംബന്ധിച്ചിടത്തോളം മികച്ചൊരു തുടക്കമായിരുന്നു. അതോടുകൂടി ഫുട്‌ബോള്‍ ലോകം അഡിഡാസ് എന്ന ബ്രാന്‍ഡിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു.
അത്‌ലറ്റുകളുടെ വിശ്വാസം നേടിയ ബ്രാന്‍ഡ്
അഡിഡാസ് ധരിച്ചു മൈതാനത്ത് ഇറങ്ങിയാല്‍ വിജയം സുനിശ്ചിതം എന്ന് തോന്നിപ്പിക്കുന്ന രീതിയിലേക്ക് പിന്നീട് കാര്യങ്ങള്‍ മാറി. മികച്ച ഗുണമെന്ന, ഗ്രിപ്പ്, ഈട് എന്നിവയ്ക്ക് പുറമെ ഭാഗ്യ ബ്രാന്‍ഡ് എന്ന പേര് കൂടി അഡിഡാസിനൊപ്പം ചേര്‍ന്നപ്പോള്‍ പിന്നെ വളര്‍ച്ച ദ്രുതഗതിയിലായി. പിനീട് റീബോക്ക്, ടെയലര്‍മെയഡ്അഡിഡാസ് ഗോള്‍ഫ്, റോക്ക്‌പോര്‍ട്ട് എന്നീ കമ്പനികള്‍ കൂടി അഡിഡാസിന്റെ ഭാഗമായി വന്നു. മേല്‍പ്പറഞ്ഞ ബ്രാന്‍ഡുകളുടെയെല്ലാം മാതൃ ബ്രാന്‍ഡായി മാറിയ അഡിഡാസ് ജര്‍മനിക്ക് പുറത്തേക്കും തട്ടകം വ്യാപിപ്പിച്ചു.
പൊതുവെ എല്ലാ അത്‌ലറ്റിക്ക് മത്സരങ്ങള്‍ക്കും ഉതകുന്ന ഷൂസുകളാണ് അഡിഡാസ് വിപണിയില്‍ എത്തിച്ചിരുന്നത് എങ്കിലും ഫുട്!ബോളിന്റെ കാര്യത്തില്‍ അഡിഡാസിന് ഒരു പ്രത്യേക സ്ഥാനം ഉണ്ടായിരുന്നു. മികച്ച ഫുട്ബാള്‍ താരങ്ങളെ തന്നെ തങ്ങളുടെ മോഡല്‍ ആക്കി പരസ്യം ചെയ്യാന്‍ തുടക്കകാലത്ത് തന്നെ അഡിഡാസ് ശ്രദ്ധിച്ചിരുന്നു. 1972-78 കാലഘട്ടംയതോടെ അഡിഡാസിന്റെ റാസി തെളിഞ്ഞു. അര്‍ജന്റീനിയന്‍ ദേശീയ ടീമിന് വേണ്ടി മത്സരത്തിയായി ഷൂസുകള്‍ ഒരുക്കുന്നതിനുള്ള ചുമതല ഇവര്‍ക്കായി. അതോടെ ഉല്‍പ്പന്ന വൈവിധ്യവത്കരണത്തിലേക്ക് സ്ഥാപനം കടന്നു.
1978 ല്‍ സ്ഥാപകനായ അഡോള്‍ഫ് ഡാസ്ലര്‍ മരണപ്പെട്ടതോടെ ഒറ്റയാള്‍ പട്ടാളം എന്ന രീതിയില്‍ വളര്‍ത്തിയെടുത്ത ഒരു വമ്പന്‍ ബ്രാന്‍ഡിന്റെ ചുമതല അഡോള്‍ഫിന്റെ മകനായ ഹോസ്റ്റിനും ഭാര്യ കത്തിക്കും ഏറ്റെടുക്കേണ്ടതായി വന്നു. 30 വര്‍ഷങ്ങള്‍ പിന്നിട്ട അഡിഡാസ് അതിനോടകം വിവിധ ലോകരാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതിനാല്‍ തന്നെ ഹോസ്റ്റിന് ഏറ്റെടുക്കേണ്ടിയിരുന്ന ഉത്തരവാദിത്വം വളരെ വലിയതായിരുന്നു. പിതാവ് വളര്‍ത്തിയെടുത്ത ബ്രാന്‍ഡിനെ അദ്ദേഹം സഞ്ചരിച്ച അതെ പാതയിലൂടെ സഞ്ചരിച്ചു കൂടുതല്‍ ഉയരത്തില്‍ എത്തിക്കുക എന്നതായിരുന്നു ഹോസ്റ്റിന്റെ പദ്ധതി. അതിനാല്‍ പിതാവിനെ പോലെ തന്നെ പ്രൊഡക്റ്റ് ഇന്നവേഷനിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിച്ചത്.
ഇന്നവേഷന്‍ എന്ന വിജയമന്ത്രം
ഓരോ പുതിയ മോഡല്‍ ഷൂസും വിപണിയില്‍ എത്തിക്കുന്നതിന് മുന്നോടിയായി വിപണിയുടെ സാഹചര്യം, ആവശ്യങ്ങള്‍ എന്നിവയെപ്പറ്റി ആഴത്തില്‍ പഠിച്ച ശേഷമാണ് ഓരോ മോഡലും വിപണിയില്‍ എത്തിച്ചിരുന്നത്. ലോകകപ്പ് ഫുട്!ബോള്‍, മറ്റ് അത്‌ലറ്റിക്ക് മത്സരങ്ങള്‍ എന്നിവയോടു അനുബന്ധിച്ച് മാത്രമാണ് ചില വര്‍ഷങ്ങളില്‍ അഡിഡാസ് പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിക്കാറുള്ളത്. മറ്റ് ബ്രാന്‍ഡുകള്‍ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറത്തുള്ള കണ്ടുപിടുത്തങ്ങളാണ് അഡിഡാസ് ഉല്‍പ്പന്നങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചത്. ഒന്ന് കമ്പ്യൂട്ടര്‍ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ സര്‍വസാധാരണമാണ്. എന്നാല്‍ എ കമ്പ്യൂട്ടര്‍ ഫോര്‍ യുവര്‍ ഫീറ്റ് എന്ന ടാഗ്‌ലൈനോടെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഷൂസ് 1984 ലാണ് അഡിഡാസ് നിര്‍മിച്ചത്. ഇന്ന് സ്‌പോര്‍ട്‌സ് ലോകത്തെ ഏറെ ജനപ്രീതി നേടിയിരിക്കുന്ന അഡിഡാസ് മൈകോച്ച് എന്ന മോഡലിന്റെ ആദ്യ രൂപമാണ് ഇത്.
പൂര്‍ണമായും സ്‌പോര്‍ട്‌സ് ലുക്കില്‍ നിന്നിരുന്ന അഡിഡാസ് ഉല്‍പ്പന്നങ്ങളില്‍കുറച്ച് കലാബോധം വന്നു തുടങ്ങിയത് 1986 ലാണ്. അമേരിക്ക അടിസ്ഥാനമായുള്ള ഹിപ്‌ഹോപ് ഗ്രൂപ്പായ റണ്‍ ടിഎംസിയുമായി ചേര്‍ന്ന് അവതരിപ്പിച്ച മൈ അഡിഡാസ് എന്ന ഉല്‍പ്പന്നത്തിലാണ് കയ്യക്ഷരം സ്‌പോര്‍ട്ട്‌സ് ഷൂവില്‍ കൊണ്ട് വരിക എന്ന ട്രെന്‍ഡ് വിജയകരമായി പരീക്ഷിച്ചത്.ഈ മോഡലിനായി അവതരിപ്പിക്കപ്പെട്ട പരസ്യവും പരസ്യ ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ആ കുതിപ്പിന് അധികം ആയുസ്സുണ്ടായില്ല. 1989 ല്‍ ഹോസ്റ്റ് ഡാസ്ലര്‍ അകലമരണമടഞ്ഞു. അതോടെ പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ഫാമിലി ബിസിനസിന് അവസാനമായി.മാത്രമല്ല 1992 ഓട് കൂടി കടബാധ്യതകള്‍ കമ്പനിയെ പൂര്‍ണമായും തളര്‍ത്തി.
വീണ്ടുമൊരു ഉദയത്തിനായി..
എന്നാല്‍ ഒരു വീഴ്ചകൊണ്ടൊന്നും ഇല്ലാതാവേണ്ട ഒന്നായിരുന്നില്ല അഡിഡാസ് എന്ന ബ്രാന്‍ഡ്. സ്ഥാപനത്തിന്റെ പുതിയ സിഇഒ ആയി റോബര്‍ട്ട് ലൂയിസ് ഡ്രൈഫസ് ചാര്‍ജ് എടുത്തു.ആകെ തകര്‍ന്നടിടിഞ്ഞ സ്ഥാപനത്തെ പതിവ് ശൈലിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല എന്ന് മനസിലാക്കിയ റോബര്‍ട്ട് മാര്‍ക്കറ്റിങ്ങില്‍ ആണ് പ്രധാന ശ്രദ്ധ പതിപ്പിച്ചത്. ജനങ്ങളുടെ സഹകരണം കൂടുതലായി ഉറപ്പു വരുത്തികൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു. കാട്ടിക രംഗത് പുത്തന്‍ വാക്ദാനങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ മോഡല്‍ ഷൂസുകള്‍ അദ്ദേഹം വിപണിയില്‍ എത്തിച്ചു. വ്യത്യസ്തങ്ങളായ മാര്‍ക്കറ്റിങ് തന്ത്രങ്ങളുടെ ചുവടുപിടിച്ച് അഡിഡാസ് വീണ്ടും വിജയക്കുതിപ്പ് ആരംഭിച്ചു. ആദ്യം സ്‌പോര്‍ട്‌സ് ഷൂസ് മാത്രം നിര്‍മിച്ചിരുന്നു കമ്പനി ബാഗുകള്‍, കണ്ണട, സ്‌പോര്‍ട്ട്‌സ് വസ്ത്രങ്ങള്‍, ടീ ഷര്‍ട്ടുകള്‍ എന്നിവയും നിര്‍മിക്കുന്നു. ഉപബ്രാന്‍ഡുകള്‍ വികസിപ്പിക്കുന്നതില്‍ ഇദ്ദേഹം പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ചു.
1998 ആയപ്പോഴേക്കും ജര്‍മനിയിലെ ഏറ്റവും വലിയ 30 കമ്പനികളില്‍ ഒന്നായി അഡിഡാസ് വളര്‍ന്നു. ഇതിനിടക്ക് സിഇഒ സ്ഥാനത്ത് പല വമ്പന്മാരും വന്നു പോയി. ഹെര്‍ബര്‍ട്ട് ഹെയ്‌നാര്‍, സോളമന്‍, എന്നിവര്‍ കമ്പനിയുടെ വളര്‍ച്ചയില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ചു എങ്കിലും അഡിഡാസിന്റെ പ്രധാന ഫാക്റ്ററിയും ഹെഡ്‌കോര്‍ട്ടേഴ്‌സും ജര്‍മനിയില്‍ തന്നെയാണ് ഉള്ളത്. കാസ്‌പെര്‍ റോര്‍സ്റ്റഡ് എന്ന ധീഷണാശാലിയായ സിഇഒക്ക് കീഴിലാണ് അഡിഡാസ് ഇപ്പോള്‍.ഡിജിറ്റല്‍ രംഗത്ത് വന്‍കുതിപ്പിന് ഒരുങ്ങുകയാണ് കമ്പനി. എന്നും ഇന്നവേഷന് പ്രാധാന്യം നല്‍കുന്ന അഡിഡാസ് കടലിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് നിര്‍മിച്ച ഷൂസ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇത്തരം ഉല്‍പ്പന്നങ്ങളിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത കൂടിയാണ് കമ്പനി തെളിയിക്കുന്നത്.
കേവലം 47 തൊഴിലാളികളുമായി പ്രവര്‍ത്തനം ആരംഭിച്ച കമ്പനിയില്‍ ഇപ്പോള്‍ 56,888 പേരാണ് തൊഴില്‍ ചെയ്യുന്നത്. 2017 ലെ കണക്ക് പ്രകാരം €21.218 ബില്യണ്‍ യൂറോയാണ് കമ്പനിയുടെ വരുമാനം.