Branding

പ്രീമിയം ഡിറ്റര്‍ജെന്റ് വിപണി കീഴടക്കാന്‍ ബെസ്റ്റി

പ്ലാസ്റ്റിക്കിന് എതിരെയുള്ള പോരാട്ടത്തിനൊപ്പം അനേകം തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് ബെസ്റ്റി യുടെ മുന്നേറ്റമെന്നത് ഈ ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നു

സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ മൂല്യവും ഒത്തിണങ്ങിയ ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ വിപണി പിടിക്കുകയാണ് പ്രീമിയം ഡിറ്റര്‍ജെന്റായ ബെസ്റ്റി. പ്ലാസ്റ്റിക്കിന് എതിരെയുള്ള പോരാട്ടത്തിനൊപ്പം അനേകം തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടാണ് ബെസ്റ്റി യുടെ മുന്നേറ്റമെന്നത് ഈ ബ്രാന്‍ഡിനെ വ്യത്യസ്തമാക്കുന്നു.

Advertisement

ഒരു ബ്രാന്‍ഡിന് സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താന്‍ സാധിക്കും എന്നതിനെ അടിസ്ഥാനമാക്കിയിരിക്കും പ്രസ്തുത ബ്രാന്‍ഡിന്റെ വിജയം. അതായത്, ഒരു ബ്രാന്‍ഡിനെ ജനങ്ങള്‍ അതിന്റേതായ പൂര്‍ണ അര്‍ത്ഥത്തില്‍ ഏറ്റെടുക്കണമെങ്കില്‍ ഗുണനിലവാരത്തിനൊപ്പം തന്നെ ജനങ്ങളുടെ ജീവിതത്തിലും അവയ്ക്ക് ഒരു പ്രധാന പങ്കു വഹിക്കാന്‍ കഴിയണം. അതിനാല്‍ തന്നെയാണ് ബ്രാന്‍ഡിംഗിന്റെ ഭാഗമായി പല മുന്‍നിര സ്ഥാപനങ്ങളും സിഎസ്ആര്‍ പോലുള്ള പദ്ധതികള്‍ക്ക് മുന്‍തൂക്കം നല്‍കുന്നത്. എന്നാല്‍ ഇത്തരം പദ്ധതികള്‍ ഒന്നും കൂടാതെ തന്നെ സമൂഹത്തിന് ഗുണകരമായ പദ്ധതികളിലൂടെ ബ്രാന്‍ഡിന്റെ വളര്‍ച്ച ഉറപ്പുവരുത്തുകയാണ് ബെസ്റ്റി ഡിറ്റര്‍ജെന്റ്‌സ്.

മലപ്പുറം – തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ ചങ്ങരംകുളം കേന്ദ്രീകരിച്ച് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച ബെസ്റ്റി ലക്ഷ്യമിടുന്നത് കേരളത്തിന്റെ
പ്രീമിയം ഡിറ്റര്‍ജെന്റ് വിപണിയാണ്. തൃശ്ശൂര്‍ ജില്ലയിലെ വടക്കേക്കാട് കേന്ദ്രീകരിച്ചും ഒരു ഫാക്റ്ററി പ്രവര്‍ത്തിക്കുന്നുണ്ട്. ഒന്നരപ്പതിറ്റാണ്ടായി ഒമാനില്‍ കണ്‍സ്ട്രക്ഷന്‍ കെമിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അറിക് എന്ന ബ്രാന്‍ഡ് ആണ് ഡിറ്റര്‍ജെന്റ് പൗഡറുകള്‍ ഉള്‍പ്പെടെയുള്ള ക്‌ളീനിംഗ് സൊല്യൂഷന്‍സുമായി വന്നിരിക്കുന്നത്. ഫുഡ്മാനുഫാക്ചറിങ്, ഫര്‍ണിച്ചര്‍ നിര്‍മാണം, ഐ.ടി. മേഖല എന്നീ രംഗങ്ങളില്‍ കഴിവുതെളിയിച്ച സ്ഥാപനം ചങ്ങരംകുളം ഹൈവേയില്‍ ചള്ളയില്‍ കൊമേഴ്സ്യല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ മനസ്സില്‍ ആഗ്രഹിച്ചത് കേരളവിപണിയില്‍ അതിവേഗം വളരുന്ന ഒരു ബ്രാന്‍ഡ് സൃഷ്ടിക്കണം എന്ന് മാത്രമായിരുന്നു. ആ നേട്ടം കൈവരിക്കാന്‍ ബെസ്റ്റി എന്ന ബ്രാന്‍ഡിന് കഴിഞ്ഞതിന് പിന്നിലെ കാരണങ്ങള്‍ തികച്ചും വ്യത്യസ്തമാണ്.

എന്തുകൊണ്ട് ബെസ്റ്റി ?

ചെറുതും വലുതുമായ നിരവധി ഡിറ്റര്‍ജെന്റ് ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്ന സമയത്താണ് 2017 ല്‍ ബെസ്റ്റി എന്ന ബ്രാന്‍ഡ് അവതരിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ബിസിനസ് നടത്തി പരിചയമുള്ള ഒ.എം. മുഹമ്മദ് കാസിം, ടി.കെ. മുസ്തഫ, സി.എം. മുഹമ്മദ് റഫീഖ്, ഒ.എ. ഹുസൈന്‍, സി.എം. അബ്ദുള്‍ നിസാര്‍, അലി സെയ്ദ് അഹമദ് അല്‍ നബഹാനി എന്നീ സംരംഭകര്‍ ചേര്‍ന്ന് സ്വന്തം നാട്ടിലൊരു സ്ഥാപനം എന്ന ആശയത്തിലാണ് ബെസ്റ്റി എന്ന ബ്രാന്‍ഡിന് തുടക്കം കുറിച്ചത്. തുടക്കം മുതല്‍ക്ക് തന്നെ, ചുരുങ്ങിയ വിലയില്‍ ലഭ്യമാകുന്ന ഒരു ഡിറ്റര്‍ജെന്റ് എന്ന ടാഗില്‍ ഒതുക്കി നിര്‍ത്താതെ, പ്രീമിയം സെഗ്മെന്റില്‍ ഉല്‍പ്പന്നത്തെ ബ്രാന്‍ഡ് ചെയ്തത് ഈ സംരംഭകരുടെ മികവാണ്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള നിക്ഷേപവും ഗുണമേന്മയില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങളും ബെസ്റ്റിയെ വേറിട്ട് നിര്‍ത്തുന്നു.
ദീര്‍ഘകാലത്തെ ഗവേഷണങ്ങള്‍ക്കൊടുവില്‍ വികസിപ്പിച്ചെടുത്ത വ്യത്യസ്തമായ ഫോര്‍മുല തന്നെയാണ് ബെസ്റ്റിയുടെ പ്രത്യേകത. ഡിറ്റര്‍ജെന്റ് പൗഡര്‍, ഡിറ്റര്‍ജെന്റ് ലോഷന്‍, ആന്റി സെപ്റ്റിക് ലോഷന്‍, ഫ്‌ലോര്‍ ക്‌ളീനര്‍, ടൈല്‍ ക്‌ളീനര്‍, ഡിഷ് വാഷ് , ഹാന്‍ഡ് വാഷ് തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങള്‍ ബെസ്റ്റി എന്ന ബ്രാന്‍ഡ് നെയിമില്‍ ഇന്ന് വിപണി പിടിക്കുന്നു. കൂട്ടത്തില്‍ ഡിറ്റര്‍ജെന്റ് പൗഡര്‍, ലിക്വിഡ് ഡിറ്റര്‍ജെന്റ് എന്നിവയ്ക്കാണ് ആവശ്യക്കാര്‍ അധികവും. എല്ലാവിധ ഉല്‍പ്പന്നങ്ങളും ഗുണമേന്മയില്‍ അധിഷ്ഠിതമായി നിര്‍മിച്ച ശേഷം സ്ഥാപനം നേരിട്ട് വിപണിയിലെത്തിക്കുന്നു.

തുടക്കത്തില്‍ മലപ്പുറം, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ബെസ്റ്റി ഉല്‍പ്പന്നങ്ങള്‍ വിപണി പിടിച്ചിരുന്നത്. എന്നാല്‍ പിന്നീട് എറണാകുളം ജില്ലയിലേക്കും വിപണി വ്യാപിച്ചു. ബ്രാന്‍ഡ് വളരുന്നതിനനുസൃതമായി വിപണന ശൃംഖലയും വളര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്ഥാപനം നിലവില്‍ കൂടുതല്‍ ഡിസ്ട്രിബ്യുട്ടര്‍മാരെ ഉള്‍പ്പെടുത്തി കേരളം ഒട്ടാകെ വിപണി വ്യാപിപ്പിക്കുകയാണ്. അവിചാരിതമായെത്തിയ കൊറോണ വൈറസ് വ്യാപനം വികസന പദ്ധതികള്‍ തടസപ്പെടുത്തിയിട്ടുണ്ടെങ്കിലും അധികം വൈകാതെ വികസന പദ്ധതികള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാപനം.

ബി ബെസ്റ്റി, ബീറ്റ് പ്ലാസ്റ്റിക്

പ്ലാസ്റ്റിക്കിന് എതിരെയുള്ള ബോധവത്കരണ പരിപാടികളുടെ നെടുംതൂണായി നിന്നുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങ
ളിലും ബെസ്റ്റി പങ്കാളികളാകുന്നു. ഇതിന്റെ ഭാഗമായി ബെസ്റ്റി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച ശേഷമുള്ള പ്ലാസ്റ്റിക്ക് റാപ്പറുകള്‍, കണ്ടെയ്നറുകള്‍ എന്നിവ സ്ഥാപനം ഉപഭോക്താവില്‍ നിന്നും തിരികെ വാങ്ങിക്കുന്നു. റീട്ടെയ്ലര്‍മാരുടെ സഹായത്തോടെയാണ് ഈ ഉല്‍പ്പന്നങ്ങള്‍ തിരികെ വാങ്ങിക്കുന്നത്. ഇത്തരത്തില്‍ പ്ലാസ്റ്റിക്ക് തിരികെ വാങ്ങുമ്പോള്‍ ഉപഭോക്താവിന് ഒരു നിശ്ചിത തുകയും സ്ഥാപനം നല്‍കുന്നു. ഇടനിലക്കാരനായി നില്‍ക്കുന്ന റീട്ടെയ്ലര്‍ക്കും ഇത്തരത്തില്‍ ഒരു തുക സ്ഥാപനം നല്‍കുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പിന്നീട് ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിക്കുകയാണ് സ്ഥാപനം ചെയ്യുന്നത്. ഇത് സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഇരട്ടി ചെലവാണ്. എന്നിരുന്നാലും പ്രകൃതി സംരക്ഷണത്തെയും സാമൂഹിക പ്രതിബദ്ധതയെയും മുന്‍നിര്‍ത്തി ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ബെസ്റ്റി മാനേജ്മെന്റ് ആഗ്രഹിക്കുന്നത്. പദ്ധതിക്ക് ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മലപ്പുറം, തൃശൂര്‍ ജില്ലകളിലെ നിരവധി പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്കിന്റെ അനാവശ്യ ഉപയോഗം കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

തൊഴിലവസരങ്ങളും ധാരാളം

ഒരു പ്രദേശത്തെ കേന്ദ്രീകരിച്ച് ഒരു ബ്രാന്‍ഡ് വളരുമ്പോള്‍ അത് പ്രസ്തുത പ്രദേശത്തെ ജനങ്ങളുടെ സമൂലമായ വളര്‍ച്ചയ്ക്ക് കാരണമാകണം എന്ന് ആഗ്രഹിക്കുന്ന ഒരു പറ്റം സംരംഭകരാണ് ബെസ്റ്റി എന്ന ബ്രാന്‍ഡിന് പിന്നില്‍. അതിനാല്‍ തന്നെ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം ഡിസ്ട്രിബൂഷന്‍ നെറ്റ്വര്‍ക്ക്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ ധാരാളം തൊഴിലവസരങ്ങള്‍ ബെസ്റ്റി ഉണ്ടാക്കിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ, ഡിസ്ട്രിബൂഷന്‍ ശൃംഖലയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങളും നല്‍കുന്നു.

നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് വരുമാനത്തിനുള്ള അവസരം എന്ന നിലയ്ക്ക് അവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. കുറഞ്ഞ മുതല്‍മുടക്കില്‍ ബെസ്റ്റിയുടെ ഭാഗമാകാനുള്ള അവസരമാണ് ഇതിലൂടെ സ്ഥാപനം നല്‍കുന്നത്. കമ്പനിയുമായി ബന്ധപ്പെട്ടാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ ബെസ്റ്റിയുടെ ഗുണനിലവാരവും മുന്നിട്ടു നില്‍ക്കുന്നതിനാലാണ് ബ്രാന്‍ഡിന്റെ വളര്‍ച്ച ഇത്ര എളുപ്പത്തിലാകുന്നത്. കൈകള്‍ക്ക് മൃദുത്വം നല്‍കുന്ന ഉല്‍പ്പന്നങ്ങളാണ് ബെസ്റ്റിയുടേത്. കോവിഡ് കാലത്തിന് തൊട്ടുമുന്‍പായി വിപണിയിലെത്തിച്ച ഹാന്‍ഡ് സാനിട്ട
യ്സറുകള്‍ക്കും വിപണിയില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപണിയിലെ ഏത് മുന്‍നിര ഡിറ്റര്‍ജന്റുകളോടും കിടപിടിക്കുന്നതാണ് ബെസ്റ്റി ഡിറ്റര്‍ജന്റുകള്‍. ക്‌ളീനിംഗ് സൊല്യൂഷന്‍സും അതെ രീതിയില്‍ തന്നെ മികച്ചു നില്‍ക്കുന്നവയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top