Banking & Finance

എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ അവസരം

ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടര്‍ സ്‌പെഷ്യലൈസേഷന്‍), ബിസിഎ എന്നിവയില്‍ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടര്‍ സ്‌പെഷ്യലൈസേഷന്‍), എംസിഎ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം

ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിലേക്ക് അസിസ്റ്റന്റ് മാനേജര്‍ (ഐടി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിഇ/ ബിടെക്, ബിഎസ്സി (ഐടി/ കമ്പ്യൂട്ടര്‍ സ്‌പെഷ്യലൈസേഷന്‍), ബിസിഎ എന്നിവയില്‍ ബിരുദമോ എംഇ/ എംടെക്, എംഎസ് സി (ഐടി/ കമ്പ്യൂട്ടര്‍ സ്‌പെഷ്യലൈസേഷന്‍), എംസിഎ എന്നിവയില്‍ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

Advertisement

സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ്/ നെറ്റ്വര്‍ക്ക് അഡ്മിനിസ്ട്രേഷന്‍/ സിസ്റ്റം അഡ്മിനിസ്ട്രേഷന്‍ എന്നിവയില്‍ ഏതിലെങ്കിലും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.federalbank.co.in/career എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്ത് 15, 2022

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top