കാര്‍ഡ് സൈ്വപ് ചെയ്ത് പേമെന്റുകള്‍ നടത്തി ബോറടിച്ചോ. ഇനി പകരം കയ്യിലുള്ള സ്മാര്‍ട്ഫോണ്‍ വീശി ഇടപാടുകള്‍ അനായാസം പൂര്‍ത്തിയാക്കാം. അതിനുള്ള സെയ്ഫ്പേ സംവിധാനവുമായി ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എത്തിയിരിക്കുന്നു.
ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്സി) സംവിധാനമുള്ള പി.ഒ.എസ് മെഷിനുകളിലാണ് ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ വീശി ഡെബിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താവുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ഡെബിറ്റ്കാര്‍ഡിനെ ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. സമ്പര്‍ക്കരഹിതമായി പേമന്റുകള്‍ നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.
2000 രൂപ വരെയുള്ള പേമെന്റുകള്‍ മാത്രമേ സെയ്ഫ്പേ വഴി സാധ്യമാകൂ
കാര്‍ഡിലും ഫോണിലും മറ്റാരുടേയും സ്പര്‍ശനമേല്‍ക്കാതെയും ആര്‍ക്കും കൈമാറാതെയും ഇടപാടുകള്‍ പൂര്‍ത്തിയാക്കാം എന്നതാണ് ഇതിന്റെ സവിശേഷത. 2000 രൂപ വരെയുള്ള പേമെന്റുകള്‍ മാത്രമേ സെയ്ഫ്പേ വഴി സാധ്യമാകൂ. എന്നാല്‍ ഒരു ദിവസം പരമാവധി 20,000 രൂപയുടെ ഇടപാടുകള്‍ നടത്താം.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഡെബിറ്റ് കാര്‍ഡ് മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ച് ഈ സൗകര്യം ഉപയോഗിക്കാവുന്നതാണ്. സെയ്ഫ് പേ ഫീച്ചര്‍ സുരക്ഷിതമാണെന്നും പരീക്ഷിച്ച് വിജയിച്ചതാണെന്നും ബാങ്ക് അറിയിച്ചു.