ഡിജിറ്റല്‍ ആകുക, ഡിജിറ്റല്‍ പ്രൊമോഷനുകളില്‍ ഫോക്കസ് ചെയ്യുക, അതാണ് ഇനിയുള്ള കാലത്ത് ബിസിനസ് വിജയത്തിനായി ആഡ്‌സീക്ക് മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുല
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രാധാന്യം ഈ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ നമുക്ക് മനസിലായിട്ടുണ്ടാവും, എന്നാല്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ ഭാവി മനസിലാക്കി 2017ല്‍ വിപിന്‍ വേണുവും സുഹൃത്തായ കൃഷ്ണപ്രിയയും ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ആഡ്‌സീക്ക് പ്രൈവറ്റ് ലിമിറ്റഡ്. ഇന്ററെപ്റ്റ് മാര്‍ക്കറ്റിങ് അഥവാ ആളുകളെ നിര്‍ബന്ധിപ്പിച്ചു പരസ്യം കാണിക്കുക എന്ന പതിവ് മാര്‍ക്കറ്റിങ് രീതിയെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഡ്‌സീക്ക് ആരംഭിച്ചത്.
ആ ലക്ഷ്യത്തില്‍ വിജയിക്കാനായതിനാലാണ് സ്വതവേ ബിസിനസുകള്‍ക്ക് പൂട്ട് വീണ ലോക്ക് ഡൗണ്‍ കാലത്ത് മികച്ച ക്ലൈന്റ് സര്‍വീസുമായി മുന്നോട്ട് പോകാന്‍ ആഡ്സീക്കിനു കഴിഞ്ഞത്. പ്രവര്‍ത്തനം ആരംഭിച്ചു വളരെ ചെറിയ കാലത്തിനുള്ളില്‍ ഡിജിറ്റല്‍ പ്രൊമോഷന്‍ രംഗത്ത് തങ്ങളുടേതായ ഒരു മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ ആഡ് സീക്കിന് വ്യത്യസ്തമായ തന്ത്രങ്ങളുണ്ട്. ആരെയും പിടിച്ചിരുത്തുന്ന രീതിയില്‍ ഒരുക്കുന്ന പ്രൊമോഷണല്‍ ആഡുകള്‍ തന്നെയാണ് സ്ഥാപനത്തിന്റെ യുഎസ്പി.
വീഡിയോ നിര്‍മാണവും മറ്റുള്ള പ്രൊമോഷണല്‍ വര്‍ക്കുകളും കൈകാര്യം ചെയ്യുന്നത് കമ്പനി സിഇഒയും ഡയറക്റ്ററുമായ വിപിന്‍ വേണുവാണ്. ഏതൊരു ബിസിനസ്സും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് അവരുടെ സര്‍വീസുകള്‍ അവരുടെ കസ്റ്റമേഴ്സില്‍ എത്തിക്കുക എന്നത്. അതിനുവേണ്ടി അവര്‍ക്ക് പല കമ്പനികളെയും ആശ്രയിക്കേണ്ടി വരുന്നു.
ലോഗോ ഡിസൈനിങ്, ലോഗോ ട്രേഡ്മാര്‍ക്ക് രജിസ്‌ട്രേഷന്‍, ബ്രാന്‍ഡിങ്, ബിസിനസ് വീഡിയോ നിര്‍മ്മാണം, വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് ആഡ് സീക്ക് ഫോക്കസ് ചെയ്യുന്നത്
എന്നാല്‍ ഇതെല്ലം ഒരു കുടകീഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ആഡ്സീക്ക് ആരംഭിച്ചത്. ലോഗോ ഡിസൈനിങ്, ലോഗോട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍, ബ്രാന്‍ഡിംഗ്, ബിസിനസ് വീഡിയോ നിര്‍മ്മാണം, വെബ്‌സൈറ്റ് ഡെവലപ്പ്‌മെന്റ് തുടങ്ങിയ മേഖലകളിലാണ് ആഡ്സീക്ക് ഫോക്കസ് ചെയ്യുന്നത്. കേരള പോലീസിന്റെ മാലാഖ എന്ന വീഡിയോ ചെയ്തത് ആഡ്‌സീക്കായിരുന്നു.
കേരള ആരോഗ്യ വകുപ്പിന്റെ കൊറോണ വൈറസ് ബോധവത്കരണ വീഡിയോകള്‍ ചെയ്യാനും മികവ് തെളിയിക്കാനും ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്ക് സാധിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കസ്റ്റമേഴ്‌സ് അവരുടെ ബിസിനസ് വളര്‍ത്തിയെടുക്കാന്‍ സമീപിക്കുന്നത് മലയാളികളുടെ ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെയാണ്.
‘നിങ്ങള്‍ ഒരു കാര്യം വളരെ ആകാംക്ഷയോടെ കണ്ടുകൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഇടയില്‍ വരുന്ന പരസ്യങ്ങള്‍ മറ്റുള്ളവര്‍ കാണാനും അറിയാനുമുള്ള സാദ്ധ്യതകള്‍ വളരെ കുറവാണ്. അത് നിങ്ങളുടെ ബ്രാന്‍ഡിനെ തന്നെ ബാധിക്കും. അതുകൊണ്ടുതന്നെയാണ് ആഡ്സീക്ക് ഇന്റെറെപ്റ്റ് മാര്‍ക്കറ്റിംഗിനെ പ്രോഹത്സാഹിപ്പിക്കാത്തത്. ഒരു ബിസിനസ്സിന്റെ ബ്രാന്‍ഡിങ്ങില്‍ ശ്രദ്ധിക്കുക. ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്താനുള്ള കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ആവശ്യമുള്ള കസ്റ്റമേഴ്‌സ് നിങ്ങളുടെ ബിസിനസിനെ തേടി വരും. ഞങ്ങള്‍ ശ്രദ്ധിക്കുന്നത് ഈ മേഖലയിലാണ്,”ആഡ്‌സീക്ക് ഡയറക്റ്റര്‍ വിപിന്‍ വേണു പറയുന്നു.
വെബ്സൈറ്റ് നിര്‍മാണം, ആപ്പ് നിര്‍മാണം എന്നിവയാണ് ആഡ്‌സീക്ക് കൈവച്ചിരിക്കുന്ന മറ്റു മേഖലകള്‍. വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്‌ളിക്കേഷനുകള്‍, വെബ് ആപ്പുകള്‍ എല്ലാം കൈകാര്യം ചെയ്യുന്നത് മാനേജിങ് ഡയറക്ടര്‍ കൂടിയായ കൃഷ്ണ
പ്രിയയാണ്. എല്ലാത്തരം പ്രൊഫഷണല്‍ ഡിസൈനുകളും ബ്രാന്‍ഡിംഗ് വര്‍ക്കുകളും അങ്ങേയറ്റം പ്രൊഫഷണല്‍ മികവോടെയാണ് ആഡ്‌സീക്കിന്റെ ടീം പൂര്‍ത്തിയാക്കുന്നത്.
ഈ ലോക്ക്ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരുന്നും ബിസിനസ് ചെയ്യാനുള്ള സാധാരണക്കാരന്റെ സ്വപ്‌നം നടത്തിക്കൊടുക്കാന്‍ ഞങ്ങളുടെ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ലോക്ക് ഡൗണില്‍ പലരുടെയും ബിസിനസ് ലോക്ക് ആകാതെ ഡിജിറ്റല്‍ തലത്തിലേക്ക് മാറ്റാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഞങ്ങള്‍-കൃഷ്ണപ്രിയ പറയുന്നു.
ഈ കൊറോണ കാലത്തു ബിസിനസ്സുകളെ മുന്നോട്ട് നയിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഡിജിറ്റല്‍ മീഡിയ തന്നെയാണെന്ന് തെളിയിക്കുകയാണ് ആഡ്സീക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി.
കൂടുതല്‍ വിവരങ്ങള്‍ക്ക് 91-7736405141.
