Markets

ഇനി നടത്താം എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ ട്രേഡിംഗ്

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് വ്യാപാരം നടത്താവുന്നതാണ്

Credit:Pixabay

ഇന്ത്യയിലെ പ്രമുഖ കമ്മോഡിറ്റി എകസ്‌ചേഞ്ചായ എംസിഎക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സില്‍ ഫ്യൂച്വര്‍ വ്യാപാരം ആരംഭിച്ചു. നിക്ഷേപകര്‍ക്ക് പുതിയ അവസരമൊരുക്കുന്നു ഇത്.

Advertisement

2020 സെപ്റ്റംബര്‍, ഒക്‌റ്റോബര്‍, നവംബര്‍ മാസങ്ങളില്‍ അവസാനിക്കുന്ന ഫ്യൂച്വറുകളിലാണ് ഇപ്പോള്‍ വ്യാപാരം നടത്താനാകുക.

എംസിഎക്‌സ് ഐകോംഡെക്‌സ് ബുള്ള്യന്‍ ഇന്‍ഡെക്‌സ് ഫ്യൂച്ചേഴ്‌സ് എന്ന പേരിലെ കോണ്‍ട്രാക്റ്റിലാണ് ട്രേഡിംഗ് നടത്താനാകുകയെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ നിക്ഷേപകര്‍ക്ക് വ്യാപാരം നടത്താവുന്നതാണ്. ഐകോംഡെക്‌സ് അടിസ്ഥാന സൂചികയുടെ 50 തവണയാണ് ലോട്ട് സൈസായി നിശ്ചയിച്ചിരിക്കുന്നത്. കരാറിന്റെ ചുരുങ്ങിയ പ്രൈസ് മൂവ്‌മെന്റ് ഒരു രൂപയാണ്.

പുതിയ വ്യാപാരം ആരംഭിച്ചതോടെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ എംസിഎക്‌സ് പുതിയൊരു നാഴികക്കല്ല് കൂടി സൃഷ്ടിച്ചിരിക്കുകയാണെന്ന് എംസിഎക്‌സ് മാനേജിംഗ് ഡയറക്റ്ററും സിഇഒ യുമായ പി എസ് റെഡ്ഡി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top