BUSINESS OPPORTUNITIES

നീല മണ്‍പാത്രങ്ങളിലൂടെ മെനഞ്ഞെടുത്തത് ഒരു നാടിന്റെ സ്വപ്‌നങ്ങള്‍

ഇത്രയേറെ മനോഹരങ്ങളായ പാത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ ജീവിക്കുന്നത് തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളിലാണ് എന്ന തിരിച്ചറിവ് ലീലയെ അസ്വസ്ഥയാക്കി

ബ്ലൂ പോട്ടറി, അഥവാ നീല മണ്‍പാത്ര നിര്‍മാണം ജയ്പൂരിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ന് വരുമാനത്തിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ്. അധികം ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഈ പരമ്പരാഗത തൊഴിലിന് ബിസിനസ് മുഖം നല്‍കിയതില്‍ ജയ്പൂര്‍ സ്വദേശിനിയായ ലീല ബോര്‍ഡിയ വഹിച്ച പങ്ക് വളരെ വലുതാണ്. 1977 ല്‍ തന്റെ ഗ്രാമത്തില്‍ സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടിരുന്ന അവസ്ഥയിലാണ് ലീല ബോര്‍ഡിയ അപൂര്‍വമായ നീല മണ്‍പാത്ര നിര്‍മാണം നേരിട്ട് കാണുന്നത്.

Advertisement

എന്നാല്‍ ഇത്രയേറെ മനോഹരങ്ങളായ പാത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ ജീവിക്കുന്നത് തീര്‍ത്തും ദരിദ്രമായ ചുറ്റുപാടുകളിലാണ് എന്ന തിരിച്ചറിവ് ലീലയെ അസ്വസ്ഥയാക്കി. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ഈ ജനതയുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് ലീല ബോര്‍ഡിയ നീര്‍ജ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിന് തുടക്കമിട്ടു. തന്റെ മാനേജ്‌മെന്റ് വൈഭവത്തിന്റെ ചുവടുപിടിച്ച് ജയ്പൂരിലെ ബ്ലൂ പോട്ടറിക്ക് അന്താരഷ്ട്ര വിപണിയില്‍ മാന്യമായ സ്ഥാനം നേടിക്കൊടുക്കാന്‍ ലീലക്ക് കഴിഞ്ഞു.

ഏറ്റവും മനോഹരങ്ങളായ കലാരൂപങ്ങള്‍ സൃഷ്ടിക്കുന്ന ശില്‍പികള്‍ പലപ്പോഴും കഴിയുക തികഞ്ഞ ദാരിദ്ര്യത്തിലായിരിക്കും.ഇത് പോലെ തന്നെയാണ് ബഹുഭൂരിപക്ഷം കലാകാരന്മാരുടെയും അവസ്ഥ. കലയെ ഉപാസിക്കാനല്ലാതെ ബിസിനസാക്കി മാറ്റാന്‍ അവര്‍ക്ക് കഴിവില്ലാത്തതാണ് ഇത്തരം ഒരു അവസ്ഥക്ക് കാരണം. ഇത്തരം ഒരു അവസ്ഥയിലൂടെ തന്നെയാണ് രാജസ്ഥാനിലെ ജയ്പൂര്‍ എന്ന പ്രദേശത്തെ ഒരു വിഭാഗം കളിമണ്‍ പാത്ര നിര്‍മാതാക്കളും കഴിഞ്ഞിരുന്നത്. കളിമണ്‍ പാത്ര നിര്‍മാണം നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുലഭമായി നടക്കുന്നുണ്ട് എങ്കിലും നീല നിറത്തിലുള്ള കളിമണ്‍ പാത്രങ്ങള്‍ വളരെ അപൂര്‍വമായി മാത്രമേ നിര്‍മിക്കപ്പെടാറുള്ളൂ.

ഇത്തരം പാത്രങ്ങളുടെ നിര്‍മാണം അത്ര എളുപ്പമല്ല എന്നത് തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. സാധാരണ കളിമണ്‍ പാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇതിനു മിനുക്ക് പണി വളരെ കൂടുതലാണ്. മാത്രമല്ല, വളരെ വ്യത്യസ്തങ്ങളായ ഡിസൈനുകളാണ് ഇത്തരം പാത്രങ്ങളില്‍ കൈകള്‍കൊണ്ട്വ രച്ചുണ്ടാകുന്നത്.ഇത്രയേറെ കഷ്ടപ്പെട്ടു വെള്ളയില്‍ നീല ഡിസൈനുകളോട് കൂടിയ ബ്ലൂ പോട്ടറികള്‍ നിര്‍മിച്ചെടുത്താലും അവയ്ക്ക് വേണ്ടത്ര പണിക്കൂലി ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.

ഈ ഒരവസ്ഥയില്‍ ജയ്പൂരിലെ വിദ്യാഭ്യാസ പരമായും സാമൂഹികപരമായും ഏറെ പിന്നില്‍ നില്‍ക്കുന്ന കളിമണ്‍പാത്ര നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രാദേശിക വിപണിയില്‍ നിന്നും അന്താരാഷ്ട്ര വിപണിയിലേക്ക് എത്തിക്കുന്നതിന് വേണ്ട സഹായവുമായി ഒരാള്‍ വന്നാലോ ? ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ വ്യക്തി എന്ന് അദ്ദേഹത്തെ പൂര്‍ണ മനസോടെ വിളിക്കാന്‍ സാധിക്കും. നീര്‍ജ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലൂടെ ആ ദൗത്യം ഏറ്റെടുത്ത നടപ്പിലാക്കിയ വ്യക്തിയാണ് ലീല ബോര്‍ഡിയ. എന്താണ് നീര്‍ജ ഇന്റര്‍നാഷണല്‍ ? ഈ സ്ഥാപനത്തിലൂടെ എങ്ങനെയാണ് കളിമണ്‍ പത്ര നിര്‍മാതാക്കള്‍ക്ക് മികച്ച ഭാവി ലഭിച്ചത്? ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലീല ബോര്‍ഡിയ എന്ന സ്വമൂഹിക സംരംഭകയുടെ കയ്യിലാണുള്ളത്.

രാജസ്ഥാനില്‍ ജനിച്ചു വളര്‍ന്ന ലീല ബോര്‍ഡിയ, തന്റെ അമ്മയുടെ പാത പിന്തുടര്‍ന്ന് കൊണ്ടാണ് കളിമണ്‍പാത്ര നിര്‍മാണത്തിലേക്ക് എത്തുന്നത്. ലീലയുടെ ‘അമ്മ ബ്ലൂ പോട്ടറി നിര്‍മാണത്തില്‍ നിപുണയായിരുന്നു. എന്നാല്‍ ലീല സഞ്ചരിച്ചത് ആ വഴിക്കായിരുന്നില്ല. പഠനശേഷം സാമൂഹിക സേവനത്തിനാണ് ലീല മുന്‍തൂക്കം നല്‍കിയത്. ഇത്തരത്തില്‍ ജയ്പൂരിലെ ഗ്രാമങ്ങളില്‍ സാമൂഹിക സേവനത്തിന്റെ ഭാഗമായി പല പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോഴാണ് മനോഹരങ്ങളായ നീല്‍ മണ്പാത്രങ്ങളുടെ നിര്‍മാണം ലീല ശ്രദ്ധിച്ചത്. ആരെയും അതുഭുതപ്പെടുത്തകുന്ന രീതിയില്‍ മണ്‍പാത്രങ്ങള്‍ നിര്‍മിച്ച് മിനുക്കി കൈകള്‍കൊണ്ട് ഡിസൈനുകള്‍ വരച്ചു തയ്യറാക്കുന്ന നീല്‍ മണ്‍പാത്രങ്ങള്‍ ജയ്പൂരിന്റെ പരമ്പരാഗത പാത്ര നിര്‍മാണ ശൈലിയുടെ ഭാഗമായിരുന്നു.

എന്നാല്‍ സ്റ്റീല്‍ പത്രങ്ങളിലേക്കും ഒട്ടു പത്രങ്ങളിലേക്കും ആളുകള്‍ ചുവടുമാറാന്‍ തുടങ്ങിയതോടെ പരമ്പരാഗതമായി നിര്‍മിച്ചിരുന്നു മണ്‍പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതായി. ഇത് മൂലം മണ്‍പാത്ര നിര്‍മാണത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന നല്ലൊരു വിഭാഗം ജനങ്ങളാണ് കഷ്ടത്തിലായത്. ഒരിക്കല്‍ ഗ്രാമത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ലീല ഒരു കാഴ്ചകണ്ടു. ബ്ലൂ പോട്ടറിയില്‍ അതി മനോഹരമായ ഫ്‌ളവര്‍ വേസുകളും , കോപ്പകളും , ഭരണികളും മറ്റും നിര്‍മിക്കുന്ന ഒരു മനുഷ്യന്‍. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി അറിയാനായി ആ ഗ്രാമത്തില്‍ ഏറ്റവും ദാരിദ്രാവസ്ഥയില്‍ കഴിയുന്നതും അദ്ദേഹം തന്നെയാണ്.

ഉടുതുണിക്ക് മറുതുണിയില്ലാതെ, അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ഗ്രാമത്തിലെ മണ്‍പാത്ര നിര്‍മാതാക്കള്‍ക്ക് കഴിയേണ്ടി വന്നതിന്റെ പ്രധാന കാരണം അവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ വേണ്ടരീതിയില്‍ വിപണനം ചെയ്യാന്‍ അവര്‍ക്ക് കഴിയാത്തതിനാലാണ്.

മണ്‍പാത്ര നിര്‍മാതാക്കള്‍ക്കായി അവരില്‍ ഒരാളായി നിന്ന് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ലീലയുടെ ‘അമ്മ. ജയ്പൂരിലെ പിന്നോക്ക മേഖലയിലെ ആളുകളെ സംരക്ഷിക്കുന്നതിനായാണ് അമ്മ സംരംഭത്തിന് തുടക്കം കുറിച്ചത്.തനിക്ക് ചുറ്റും സാമ്പത്തികമായും സാമൂഹികമായും ക്ലേശിക്കുന്ന ഒരു വിഭാഗം ഉണ്ടെന്നിരിക്കെ അവരെ കണ്ടിട്ടും കാണാതെ പോകുന്നത് തെറ്റാണ് എന്ന് ലീല ബോര്‍ഡിയക്ക് തോന്നി. അങ്ങനെ ‘അമ്മ സഞ്ചരിച്ച വഴിയേ തന്നെ സഞ്ചരിക്കാന്‍ ലീല തീരുമാനിച്ചു.

എന്നാല്‍ അമ്മയുടെ പാത പിന്‍തുടരാനുള്ള ലീല ബോര്‍ഡിയയുടെ തീരുമാനത്തിലൂടെ വലിയൊരു സംരംഭത്തിന്റെ അധിപയായി തന്നെ മാറ്റുമെന്ന് അവര്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. മണ്‍പാത്ര നിര്‍മാണത്തിലൂടെ ഉപജീവനമാര്‍ഗം കണ്ടെത്തുന്നവര്‍ക്ക് ജീവിക്കാനുള്ള വക മുടക്കമില്ലാതെ കിട്ടണം എന്ന ആഗ്രഹത്തിലാണ് ലീല നീര്‍ജ എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ജയ്പൂരിന്റെ പരമ്പരാഗത ബ്ലൂ പോട്ടറി നിര്‍മാണത്തെ അന്താരഷ്ട്ര തലത്തില്‍ ശ്രദ്ധേയമാക്കുക എന്നതായിരുന്നു ലീലയുടെ ലക്ഷ്യം. പരമ്പരാഗതമായ നിര്‍മാണ രീതികള്‍ മാത്രം പിന്തുടരുന്ന ജയ്പൂരിലെ പാത്ര നിര്‍മാതാക്കളെ ബോധവത്കരിക്കുകയും അവര്‍ക്ക് മികച്ച പരിശീലനം നല്‍കി പാത്ര നിര്‍മാണത്തെ മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യുക എന്നതായിരുന്നു ലീലയുടെ ലക്ഷ്യം.

നീലമനോഹാരിതയില്‍ വിരിഞ്ഞ സംരംഭം

ആദ്യമായി നീല മണ്പാത്രങ്ങളുടെ ജയ്പൂരിന് അകത്തും പുറത്തുമുള്ള വിപണി സാധ്യതയെ പറ്റി പഠിക്കുകയാണ് ലീല ബോര്‍ഡോയ് ചെയ്തത്. അപ്പോഴാണ് ഇന്ത്യക്ക് പുറത്തും ഇത്തരം പാത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ് എന്ന് മനസിലായത്. ആദ്യഘട്ട വികസനത്തിന്റെ ഭാഗമായി നീര്‍ജയുടെ നേതൃത്വത്തില്‍ ഗ്രാമത്തിലെ കഴിവുറ്റ കരകൗശലവിദഗ്ദരെ ഉള്‍പ്പെടുത്തി വിവിധ ക്ലസ്റ്ററുകള്‍ നിര്‍മിക്കുകയാണ് ലീല ചെയ്തത്.

ലീലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് കമലും കൂടെ നിന്നു. നിത്യവൃത്തിക്ക് പോലും കഷ്ടപ്പെട്ടിരുന്ന ആ കലാകാരന്മാരെ സംബന്ധിച്ച് അതൊരു സുവര്‍ണാവസരമായിരുന്നു. ലീല ഓരോ ക്ലസ്റ്ററില്‍ പെടുന്ന ആളുകള്‍ക്കും എന്താണ് പുതിയ ട്രെന്‍ഡ് എന്നും എന്ത് തരാം ഡിസൈനുകളാണ് ആവശ്യം എന്നതും സംബന്ധിച്ച് ക്‌ളാസുകള്‍ എടുത്തു. പരമ്പരാഗതമായ കോപ്പകളിലും പ്ലെയിറ്റുകളിലും മാത്രം ഒതുങ്ങി നില്‍ക്കാതെ വിവിധതരം പൂപ്പാത്രങ്ങള്‍, ഭരണികള്‍, ജാറുകള്‍ തുടങ്ങിയവയെല്ലാം ഉണ്ടാക്കാനായി ജയ്പൂരിലെ കലാകാരന്‍മാര്‍ ശീലിച്ചത് നീര്‍ജ വന്നതിനു ശേഷമാണ്.

നീര്‍ജ ഇത്തരത്തില്‍ നിര്‍മിച്ചെടുക്കുന്ന ഉല്‍പ്പന്നങ്ങളെ എക്‌സിബിഷനുകള്‍ മുഖാന്തിരം വിപണനം ചെയ്തു പൊന്നു. ജയ്പൂരിലെ പല ചേരികളില്‍ നിന്നും കുപ്പയിലെ മാണിക്ക്യം എന്ന പോലെ കഴിവുറ്റ കലാകാരന്മാരെ കണ്ടെടുക്കാന്‍ ലീലക്ക് കഴിഞ്ഞു. നിരക്ഷരരായ തൊഴിലാളികളെ പല കാരണങ്ങളും പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനാല്‍ അവര്‍ക്കായി പഠന ക്‌ളാസുകളും ലീല സംഘടിപ്പിച്ചു. ഒരു തൊഴിലാളി മണ്ണില്‍ ഉണ്ടാക്കിയ ചില ആഭരണങ്ങള്‍ വളരെ മനോഹരമായിരുന്നു. ഒരു വിദേശി വിനോദ സഞ്ചാരി ഇത് കാണാനിടയാകുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തു.അതോടെ സമാനമായ രീതിയില്‍ കൂടുതല്‍ നിര്‍മിക്കുവാന്‍ ലീല അവരെ പഠിപ്പിച്ചു. ഇത്തരം ആഭരണങ്ങള്‍ക്ക് മികച്ച വിപണി ലഭിച്ചതോടെ അവരുടെ വരുമാനത്തിലും അത് പ്രകടമായി.

ചൈനയില്‍ ആണ് നീലമണ്‍പാത്ര നിര്‍മാണം ആദ്യമായി ഉണ്ടായത്. പിന്നീട് ഈ കരകൗശലമേഖല ടര്‍ക്കി, നെതര്‍ലന്റ് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങി മുഗള്‍ സാമ്രാജ്യ ഭരണ കാലത്ത് കാശ്മീരിലെത്തിചെരുകയായിരുന്നു.എന്നാല്‍ ഈ കരകൗശലരൂപത്തിന്റെ വിപണിസാദ്യത മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. കാലങ്ങളായി കളിമണ്‍പാത്ര നിര്‍മാതാക്കളുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ അത് മനസിലാക്കിയെടുക്കാന്‍ ലീലക്ക് കഴിഞ്ഞു.1997 ലാണ് നീര്‍ജ ഇന്റര്‍നാഷണല്‍ രജിസ്റ്റര്‍ ചെയ്തത്.ഇവയുടെ പ്രോത്സാഹനത്തിനായി ലീല ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. മാര്‍ക്കറ്റിനെക്കുറിച്ച് കൂടുതല്‍ മനസാലിക്കാനും ഉത്പന്നങ്ങള്‍ക്ക് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് അറിയാനും ലീലക്ക് യാത്രകള്‍ സഹായകമായി.

പാത്രങ്ങള്‍ മാത്രമല്ല നിരവധി കരകൗശല വസ്തുക്കളും

നീല മണ്‍പാത്ര നിര്‍മാണം എന്നതില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒന്നായിരുന്നില്ല ബ്ലൂ പോട്ടറിയുടെ സാധ്യതകള്‍. പെന്‍ ഹോള്‍ഡറുകള്‍, ഡോര്‍ നോബുകള്‍, വാള്‍ ടാലുകള്‍, മുത്തുകള്‍, എണ്ണ വിളക്കുകള്‍, വാഷ് ബേസിനുകള്‍ എന്നിവയായിരുന്നു നീര്ജയുടെ ഉല്‍പ്പന്നങ്ങള്‍. സ്ഥാപനം വളരാന്‍ തുടങ്ങിയതോടെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരം കസ്റ്റമൈസ്ഡ് ഡിസൈനുകള്‍ ഉള്ള ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ തുടങ്ങി.ഉപഭോക്തക്കള്‍ അവര്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നം ലഭിക്കുന്നതായി ആറ് മാസക്കാലത്തോളം കാത്തിരിക്കാനും തയ്യാറായി. അത്രത്തോളം ഗുണമേന്മയിലാണ് ഉളപ്പന്നങ്ങകള്‍ തയ്യാറാക്കിയത്.സാധാരണ മണ്‍പാത്രങ്ങള്‍ പോലെ എളുപ്പത്തില്‍ പൊട്ടുന്നവയായിരുന്നില്ല ബ്ലൂ പോട്ടറി ഉല്‍പ്പന്നങ്ങള്‍.

നീര്‍ജ ഇന്റര്‌നാഷനലിന് വിപണിയില്‍ വളരെ വലിയ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചു. ഇപ്പോള്‍ കേട്ടറിഞ്ഞു വിദേശ രാജ്യങ്ങളില്‍ നിന്നു പോലും ആളുകള്‍ നീര്‍ജയുടെ ഉല്‍പ്പന്നങ്ങള്‍ തേടി എത്തുന്നു. 2008ലാണ് നീര്‍ജയുടെ ഇ കോമേഴ്‌സ പ്ലാറ്റ് ഫോം ആരംഭിച്ചത്. ഇതിലൂടെ വിദേശത്തു നിന്നും ധാരാളം ഓര്‍ഡറുകള്‍ ലഭിച്ചു. ഇപ്പോഴുംലഭിച്ചുകൊണ്ടുമിരിക്കുന്നു. നീര്‍ജയുടെ ബിസിനസ്സ് പകുതിയോളം നടക്കുന്നത് ഇപ്പോള്‍ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെയാണ്. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്ന പലരും വലിയ അളവിലാണ് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത്. നിലവില്‍ 45 ശതമാനത്തോളം വില്‍പന ഓണ്‍ലൈന്‍ വഴിയാണ് നടക്കുന്നത്.ഇന്ത്യക്കകത്തും പുറത്തുമുള്ള റിസോര്‍ട്ടുകള്‍, ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവ നീര്‍ജയുടെ ഉപഭോക്താക്കളാണ്.

ജയ്പൂരില്‍ മാത്രം ആയിരത്തിലേറെ മണ്‍പാത്ര നിര്‍മാതാക്കള്‍ ഇന്ന് നീര്‍ജ ഇന്റര്‍നാഷനലിന്റെ ഭാഗമായി മികച്ച വരുമാനം നേടി ജീവിക്കുന്നു.ലീല ബോര്‍ഡായിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായി ഭര്‍ത്താവ് കമല്‍ മക്കളായ അപൂര്‍വ്, അപര്‍ണ മരുമകള്‍ നൂപുര്‍ എന്നിവര്‍ കൂടെ തന്നെയുണ്ട്. സാമൂഹിക സംരംഭകത്വം എന്ന മാതൃകയില്‍ ആരംഭിച്ച തന്റെ സ്ഥാപനത്തിലൂടെ കരകൗശല തൊഴിലാളികള്‍ക്ക് മികച്ച നിലവാരത്തിലുള്ള ജീവിതം നല്‍കാന്‍ സാധിച്ചതില്‍ ഇന്ന് ലീല ഏറെ സന്തുഷ്ടയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top