”എന്നെ അയാള്‍ക്ക് ഭയങ്കര സംശയം. പക്ഷെ ഞാന്‍ അതിനായാളെ കുറ്റം പറയുന്നില്ല. ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്നവുമില്ല.. പക്ഷെ എത്ര ശ്രമിച്ചിട്ടും എനിക്ക് അടുത്തിടപെഴുകാനാവുന്നില്ല. അയാള്‍ നല്ല മനുഷ്യനാണ്.. പക്ഷേ എന്റെ ഈ പ്രശനം അയാളില്‍ സംശയം ജനിപ്പിച്ചിരിക്കുന്നു. ആരെ കുറ്റം പറയാനാ
ണ്” മനസികസംഘര്‍ഷവുമായി ബന്ധപ്പെട്ടു കണ്ടുവരുന്ന ഫൈബ്രോമയാല്‍ജിയ എന്ന രോഗവുമായാണ് അവള്‍ എന്നെ കാണാന്‍ വന്നത്. വീടിനകത്ത് രണ്ടു ദ്വീ
പുകളായി കഴിയുകയാണ് അവളും ഭര്‍ത്താവും. ഭര്‍ത്താവിനെ അവള്‍ വല്ലാതെ സ്‌നേഹിക്കുന്നുണ്ട്.. തിരിച്ചയാളും! പിന്നെവിടെയാണ് പ്രശ്‌നമെന്ന് പഠിച്ചപ്പോള്‍ മനസിലായി..
അവള്‍ emotional unavailability എന്ന അവസ്ഥയിലാണ്, എന്താണ് emotional unavailability? Emotionally Challenged എന്ന വാക്ക് നാം ഇപ്പോഴും ഉപയോഗിക്കാന്‍ തുടങ്ങിയിട്ടില്ല. സമൂഹത്തില്‍ വലിയ ഒരു വിഭാഗം അനുഭവിക്കുന്ന ഒന്നാണിത്. പങ്കാളികളില്‍ ഒരാള്‍, അല്ലെങ്കില്‍ രണ്ടു പേരും അവരവരുടെ കൂടിനുള്ളില്‍ ഒതുങ്ങികഴിയുന്ന ഒരവസ്ഥ ചിലയിടങ്ങളിലുണ്ട്. ശാരീരികമായി അവര്‍ ഒരുമിച്ചാണ്.. മാനസിക അടുപ്പവുമുണ്ട്. എന്നാല്‍ വൈകാരികമായി അവര്‍ മറ്റൊരാള്‍ക്ക് ലഭ്യമല്ലാതാകുന്ന അവസ്ഥ. ഡിപ്രെഷന്‍ എന്നിതിനെ വിളിക്കരുത്. സ്‌നേഹക്കുറവെന്നും അവിഹിതമെന്നും മുദ്ര ചാര്‍ത്തുകയും ചെയ്യരുത്. വ്യക്തികളെക്കാള്‍ ദാമ്പത്യത്തെയാണ് ഈ അവസ്ഥ ബാധിക്കുന്നത്.
ഈ ലക്ഷണങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ… ഇത് ഭാര്യയിലാവാം..ഭര്‍ത്താവിലാവാം…
- സ്വന്തം പങ്കാളിയോടും സമൂഹത്തോടും ഇടപെഴകുന്നതില്‍ സ്വയം ഒരു നിയന്ത്രണം ഏര്‍പ്പെടുത്തുക.
- അസ്വസ്ഥമായ എന്തെങ്കിലും ഒന്ന് മനസില്‍ ഉണ്ടെങ്കില്‍ ആ അസ്വസ്ഥമായ അവസ്ഥയില്‍ തുടരുകയും, അതില്‍ നിന്ന് പുറത്തേക്ക് വരാന്‍ ശ്രമിക്കുകയോ, മറ്റൊ
രാളോട്, പങ്കാളിയോട് പോലും ആ അവസ്ഥ പറയുകയോ ചെയ്യാതെ സ്വയമുണ്ടാക്കിയ ചട്ടക്കൂടില്‍ കഴിയുക.
3.പങ്കാളിയെ പറ്റിയോ അവരുടെ സുഹൃത്തക്കളെ പറ്റിയോ കൂടുതല്‍ അറിയാനോ അവരുടെ യാതൊരു വിധ പ്രശ്‌നങ്ങളിലും ഇടപെടാനോ, കേള്‍ക്കാനോ താല്പര്യം കാണിക്കാത്ത പ്രകൃതം. - എത്ര ശ്രമിച്ചാലും ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി തരാതെ ഒഴിഞ്ഞു മാറുക.
- ശാരീരികമായും മാനസികമായും പങ്കാളിയും ആയി ഒരു കൈയ്യകലം സൂക്ഷിക്കുക.
- അവര്‍ക്കുള്ളില്‍ ഒരു ദുരൂഹതയുണ്ടെന്ന് തോന്നിപ്പിക്കും വിധം പെരുമാറുക.
- സംസാരിക്കാന്‍ വിളിച്ചിരുത്തിയാല്‍ പോലും മുഖത്ത് നോക്കാതെ, കണ്ണില്‍ നോക്കാതെ സംസാരിക്കുക.
- തനിക്കൊരു ചെറിയ രോഗം വന്നാല്‍ അതുപോലും മറ്റൊരാളോട് പറയാതെ, ഉള്ളിലൊതുക്കി ആരുടെയും സഹായം തേടാത്ത അവസ്ഥ.
മറ്റുപ്രശനങ്ങളില്‍ നിന്ന് ഇതിനെ എങ്ങനെ തിരിച്ചറിയാം?
ഓര്‍ക്കുക… ഈ ആളുകളില്‍ കള്ളത്തരങ്ങളോ ഒളിച്ചു കളികളോ ഉള്ളത് കൊണ്ടല്ല അവര്‍ ഇങ്ങനെ പെരുമാറുന്നത്.. അതവരുടെ ഒരു സ്വഭാവസവിശേഷത മാത്രം ആണ്. ഒരിക്കലും ഇവര്‍ പങ്കാളിയോട് ദേഷ്യപ്പെടുകയോ അവരുടെ ഇഷ്ടങ്ങള്‍ക്കോ സൗഹൃദങ്ങക്കോ വിലങ്ങുതടിയാവുകയോ ചെയ്യില്ല. അവരെ ഉപദ്രവിക്കുന്ന ഒന്നും തന്നെ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവില്ല.
എന്നാല്‍ പ്രിയപ്പെട്ടവരുടെ കാര്യങ്ങളില്‍ ഇടപെടാതിരിക്കുക വഴി അവരെ ഒറ്റപ്പെടലെന്ന അവസ്ഥയിലേക്ക് താന്‍ തള്ളിവിടുകയാണ് എന്ന് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ അറിയുന്നില്ല. അതു കൊണ്ടുതന്നെ ഇവര്‍ക്ക് സ്വയം ഇതില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ബുദ്ധിമുട്ടാണ്. സത്യത്തില്‍ ഒരുപാട് സ്‌നേഹവും കരുതലും ഉള്ളിലുണ്ടാവുകയും അത് തിരിച്ചറിയാനോ മറ്റൊരാള്‍ക്ക് പകരാനോ കഴിയാത്ത അവസ്ഥ. ചികില്‍സിക്കപ്പെടേണ്ട രോഗാവസ്ഥയാണ് ഇത്.
എങ്ങനെ മാറ്റിയെടുക്കാം?
- പങ്കാളി വൈകാരികമായി ലഭ്യമല്ലാത്ത ഒരവസ്ഥയിലേക്ക് പോവുകയാണെന്നത് ആദ്യമേ തിരിച്ചറിയുകയാണ് ഏറ്റവും പ്രധാനം. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെകു
റിച്ചുള്ള അറിവ് അതിനു സഹായിച്ചേക്കാം. - അങ്ങനെ ഒരു അവസ്ഥ പെട്ടെന്ന് വന്നെത്തുകയാണെങ്കില്‍ ഒരുപക്ഷെ അതിനു പിന്നില്‍ ഒരു കാരണം ഉണ്ടായേക്കാം.. ഓഫീസില്‍ അല്ലെങ്കില്‍ ആ വ്യക്തിയുടെ സുഹൃത്തുക്കള്‍ക്കിടയില്‍ അതിനെ പറ്റി ഒന്ന് അന്വേഷിക്കാം.
- ഒരു ദിവസത്തിന്റെ അവസാനം അവരെത്ര ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെ ഉണ്ടായിരുന്നു എന്ന ഒരു ചോദ്യത്തോടെ സംസാരിക്കാന്‍ ശ്രമിക്കുക. അവര്‍ സംസാരിക്കാന്‍ തയ്യാറല്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ ദിവസത്തെ പറ്റി, നിങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങളെ പറ്റി അങ്ങോട്ട് പറയുക. അതിന് ഒരു solution പറഞ്ഞു തന്നു നിങ്ങളെ സഹായിക്കാന്‍ അവര്‍ക്കു കഴിയുമോ എന്ന ചോദ്യത്തോടെ സംസാരം നീട്ടുക..
- അല്‍പമെങ്കിലും അവര്‍ താല്‍പര്യം കാണിക്കുന്ന വിഷയങ്ങള്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് അതില്‍ താല്‍പര്യം ഇല്ലെങ്കില്‍ പോലും ഒന്ന് അല്‍പനേരം കൂടെ ചേരുക…ഉദാ: ഒരു സിനിമ കാണുക, ഷട്ടില്‍ കളിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ കൂടെ ഒന്നു കൂടെച്ചേരാന്‍ ശ്രമിക്കുക.
- ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിമുഖത കാണിക്കുന്നതാണ് കൈകാര്യം ചെയ്യാന്‍ ഏറ്റവും വിഷമം. സാധാരണ നേരിട്ട് സംസാരിക്കുക എന്നത് തന്നെയാണ് ആരോഗ്യപരമായും മാനസികപരമായും നല്ലത്. എന്നാല്‍ വൈകാരികതലത്തില്‍ പ്രശ്‌നങ്ങളുള്ള ഒരു വ്യക്തിയോട് അതിനെ പറ്റി ചോദിക്കുമ്പോള്‍ ബുദ്ധിമുട്ടുകള്‍ കൂടുന്നതായാണ് കാണുന്നത്. അതിന് പകരം നിങ്ങളുടെ ശരീരത്തെ പറ്റി, നിങ്ങളുടെ സൗന്ദര്യത്തെ പറ്റി അദ്ദേഹത്തോട് അഭിപ്രായങ്ങള്‍ ചോദിക്കാം.. കൂട്ടുകാരുടെയും അവരുടെ പങ്കാളിയുടെയും അനുഭവം എന്ന നിലയില്‍ ലൈംഗികതയെ പറ്റി സംസാരിക്കാന്‍ ശ്രമിക്കാം..
- കുടുംബവുമായും സുഹൃത്തുക്കളുമായും നിങ്ങള്‍ ഊഷ്മളമായ ബന്ധങ്ങള്‍ ഉണ്ടാകുകയും ഇടയ്ക്കിടെ അവരെ വീട്ടിലേക്ക് വിളിക്കുകയും പങ്കാളിയും ആയി മനപൂര്‍വ്വം ഒരു ഇടപെഴകല്‍ സൃഷ്ടിക്കുകയും ചെയ്യാം. അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ഉള്ള വലിയ പാര്‍ട്ടികളും ബഹളങ്ങളും ഒഴിവാക്കുക. അത് ദോഷമേ വരുത്തൂ…
- നിങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ല എന്നു തോന്നിയാല്‍ മൂന്നാമതൊരാളുടെ സഹായം തേടുക. ദയവു ചെയ്ത് അത് കുടുംബക്കാരോ ബന്ധുക്കളോ ആകരുത്. പ്രവര്‍ത്തനപരിചയവും യോഗ്യതയുമുള്ള ഒരു മാനസികാരോഗ്യവിദഗ്ധരെ മാത്രം സമീപിക്കുക.തുറന്ന സംസാരം എന്നതാണ് ഇവര്‍ക്കുള്ള മരുന്ന്. അവരെ കൊണ്ട് സംസാരിപ്പിക്കാന്‍ എത്രയും കഴിയുമോ അത്രയും നല്ലത്.
സ്‌നേഹവും വിശ്വാസവും കരുതലും കൊണ്ട് മാറ്റിയെടുക്കാവുന്ന ഒന്നിനെ ഡിവോഴ്‌സില്‍ എത്തിക്കാതിരിക്കാന്‍ ഇതൊന്നു മനസിലാക്കി വയ്ക്കുക?
(യുണീക്ക് മെന്റേഴ്‌സ് മാനേജിംഗ് ഡയറക്റ്ററും അധ്യാപികയുമാണ് ലേഖിക)