കുട്ടികളുടെ ശാരീരികാരോഗ്യം പോലെ തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് മാനസികാരോഗ്യം. ആരോഗ്യമുള്ള മനസോടെ വളരുന്ന ഒരു കുട്ടിക്ക് മാത്രമേ മികച്ച പൗരനാകാൻ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഒരു കുട്ടിയെ മനസികാരോഗ്യത്തോടെ വളർത്തുന്നതിൽ മാതാപിതാക്കൾക്കൊപ്പം അധ്യാപകർക്കും മികച്ച പങ്കുണ്ട്. കുട്ടികളുടെ കഴിവുകൾ, താല്പര്യങ്ങൾ എന്നിവയെല്ലാം തന്നെ വ്യത്യസ്തങ്ങളായിരിക്കും. ഇത് മനസിലാക്കി വേണം കുട്ടികളോട് അടുക്കാനും പെരുമാറാനും.
മനസികാരോഗ്യത്തിന് പ്രാധാന്യം നൽകുന്ന രീതിയിൽ മലയാളിയെ മാറ്റിയെടുക്കുന്നതിനായി സംരംഭകനും സൈക്കോളജിസ്റ്റുമായ രാഹുൽ നായർ തുടക്കം കുറിച്ച സംരംഭമാണ് https://www.huddleinstitute.com/ . കുട്ടികളെ അവരുടെ വ്യ്ത്യസ്തമായ കഴിവുകൾ മനസിലാക്കി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രാഹുൽ നായർ തന്റെ ലേഖനങ്ങളിലൂടെ വിശദീകരിക്കുന്നു.
”ഒരു കുട്ടി പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നില്ലെങ്കിൽ നമ്മൾ അവർക്ക് മേൽ അമിത പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്നതാണ് പ്രശ്നം. ഒരിക്കലും നമ്മൾ രണ്ടു കുട്ടികളെ തമ്മിൽ താരതമ്യം ചെയ്യരുത്. അവരുടെ വളർച്ചാ നിരക്ക് ഒരിക്കലും ഒരു പോലെയാവില്ല. ഒരു ക്ലാസിൽ തന്നെ നമ്മൾ ഒരു കാര്യം പറഞ്ഞു കൊടുത്താൽ ചില കുട്ടികൾ അത് പെട്ടെന്ന് മനസിലാക്കും. ചിലർ ശ്രദ്ധിച്ചിരുന്നാലും അവർക്ക് അത് മനസിലാക്കിയെടുക്കാൻ സമയം എടുക്കും. അത് അവരുടെ കുറ്റമല്ല” തന്റെ ലേഖനത്തിലൂടെ രാഹുൽ നായർ വ്യക്തമാക്കുന്നു.
മലയാളത്തിലെ തന്നെ ആദ്യത്തെ മെന്റൽ ഹെൽത്ത് മീഡിയ പ്ലാറ്റ്‌ഫോം ആയ https://www.huddleinstitute.com/ വഴി ഈ രംഗത്തെ സമൂലമായ ഒരു മാറ്റത്തിനു നാന്ദി കുറിക്കുകയാണ് രാഹുൽ നായർ. തുടർ വായനയ്ക്ക് www.huddleinstitute.com സന്ദർശിക്കുക