മനസ് ഏറെ കലുഷിതമായിരിക്കുന്ന അവസ്ഥയിൽ എന്തെങ്കിലും എഴുതാനോ വായിക്കുവാനോ നിങ്ങൾക്ക് സാധിക്കുമോ? ഒരിക്കലുമില്ല എന്ന് തന്നെയാകും ഭൂരിഭാഗം ആളുകളുടെയും മറുപടി. എന്നാൽ എത്ര വിഷമകരമായ അവസ്ഥയിലും സംഗീതം കേട്ടിരിക്കാനും ആസ്വദിക്കാനും ഒരു വ്യക്തിക്ക് കഴിയും. മനുഷ്യരിൽ മാത്രമല്ല, മൃഗങ്ങളിലും പോസിറ്റിവായ ഒട്ടേറെ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് സംഗീതം അഥവാ ശബ്ദ തരംഗങ്ങൾ.
മ്യൂസിക് തെറാപ്പി കൊണ്ട് ജീവിതത്തിലെ പല ക്ലേശകരമായ അവസ്ഥകളെയും തരണം ചെയ്യാൻ ഒരു വ്യക്തികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ മ്യൂസിക് തെറാപ്പിക്ക് തുല്യമായി പോഡ്കാസ്റ്റുകളും ഇത്തരത്തിൽ ഉപയോഗപ്പെടുത്തുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മ്യൂസിക്ക് അല്ലാതെ നമ്മുടെ തലച്ചോറിനെ അപ്‌ഗ്രേഡ് ചെയ്യാനുള്ള വഴിയെന്ന നിലയിലാണ് പോഡ്കാസ്റ്റിനെ പലരും കാണുന്നത്. ഇത് തന്നെയാണ് കേരളത്തിലെ ഏറ്റവും വലിയ പോഡ്കാസ്റ്റ് പ്ലാറ്റ്‌ഫോം ആയ സ്റ്റോറിയോയുടെ വിജയവും.
ഏതൊരു മാനസികാവസ്ഥയിലും പോഡ്കാസ്റ്റുകൾക്ക്ക് ചെവി നൽകാൻ ആളുകൾ തയ്യാറാണ്. ഇതിനു പിന്നെ പ്രധാന കാരണം പോഡ്കാസ്റ്റുകളിലൂടെ കഥകളും മറ്റും കേൾക്കുമ്പോൾ മനസ് മറ്റൊരു തലത്തിലേക്ക് എത്തുകയും ചിന്തകളെ അത് ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ഓഡിയോ ബുക്‌സ് ലഭ്യമായിരുന്നെങ്കിലും അതിനൊരു സംഭാഷണ, ഇന്ററാക്റ്റിവ് സ്വഭാവമുണ്ടായിരുന്നില്ല.അവിടെയാണ് സ്റ്റോറിയോ പോലുള്ള പോഡ്കാസ്റ്റ് സ്ഥാപനങ്ങളുടെ വിജയം.
”ടെക്സ്റ്റിനെ ഇല്ലാതാക്കുന്ന മീഡിയം അല്ല ഇത്. വിഡിയോയ്ക്ക് പകരം വെക്കാവുന്നതുമല്ല. എന്നാല്‍ പോഡ്കാസ്റ്റിന് അതിന്റേതായ ഒരിടമുണ്ട്. വോയ്‌സ് അധിഷ്ഠിത കണ്ടന്റിന് വലിയ വളര്‍ച്ചയുണ്ടായിക്കൊണ്ടിരിക്കയാണ്” എന്നാണ് പോഡ്കാസ്റ്റ് വിപ്ലവത്തെപ്പറ്റി സ്റ്റോറിയോ സിഇഒ രാഹുൽ നായർ പറയുന്നത്.