ശബ്ദത്തിലൂടെ നമ്മിലേക്ക് എത്തുന്ന ഒരു മീഡിയ പ്ലാറ്റ്‌ഫോം എന്ന് പറയുമ്പോൾ പലപ്പോഴും മലയാളികളുടെ ചിന്ത ചെന്നവസാനിക്കുന്നത് റേഡിയോകളിലും വാട്ട്സ്ആപ്പ് സന്ദേശങ്ങളിലുമൊക്കെയാണ്. എന്നാൽ ഇതൊന്നുമല്ല, യഥാർത്ഥ ശബ്ദ വിപ്ലവം. പാശ്ചാത്യ ലോകത്ത് നിന്നും ആരംഭം കുറിച്ച് മലയാളത്തിലും വേരുറപ്പിച്ചിരിക്കുന്ന ശബ്ദവിപ്ലവത്തിന്റെ വിശേഷണം പോഡ്കാസ്റ്റ് എന്നാണ്. കേരളത്തിൽ പോഡ്കാസ്റ്റ് യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നതാകട്ടെ സംരംഭകനായ രാഹുൽ നായരും. സ്റ്റോറിയോ എന്ന തന്റെ സംരംഭത്തിലൂടെയാണ് രാഹുൽ ഇത്തരത്തിലൊരു മാറ്റം കൊണ്ടുവരുന്നത്.
ശബ്ദത്തിലൂടെ ചരിത്ര സൃഷ്ടിക്കുന്ന പോഡ്കാസ്റ്റുകള്‍ ഇപ്പോഴും മലയാളികള്‍ക്ക് അത്ര സുപരിചിതമല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ അത് വലിയ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന വ്യവസായ മേഖലയായി മാറിക്കൊണ്ടിരിക്കുന്നു. ഓഡിയോ മാധ്യമത്തിന്റെ സാധ്യതകള്‍ തന്നെയാണ് പോഡ്കാസ്റ്റിങ്ങും ഉപയോഗപ്പെടുത്തുന്നത്. തുടക്കം ശ്രമകരമായിരുന്നു എങ്കിലും മലയാളികൾക്ക് വ്യത്യസ്തമായ ഒരു മാധ്യമവും അതിന്റെ അനന്ത സാദ്യതകളും പരിചയപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷമാണ് രാഹുൽ നായർ എന്ന സംരംഭകന്.
പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ശബ്ദമായി നമ്മിലേക്ക് എത്തുന്നു എന്ന് പറയുമ്പോൾ റേഡിയോ ആണോ എന്ന ചോദ്യം സ്വാഭാവികം. എന്നാല്‍ റേഡിയോ അല്ല. റോഡിയോ ലൈവാണ് പോഡ്കാസ്റ്റ് ലൈവായിക്കൊള്ളണമെന്നില്ല. പ്രീറെക്കോഡ് ചെയ്ത കണ്ടന്റ് എവിടിരുന്ന് എപ്പോള്‍ വേണമെങ്കിലും പോഡ്കാസ്റ്റിലൂടെ കേള്‍ക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ഇന്നവേഷന്‍ ഇതിഹാസം സ്റ്റീവ് ജോബ്‌സ് ആപ്പിള്‍ ഐഫോണ്‍ ലോഞ്ച് ചെയ്തതോടെയാണ് ഓഡിയോ വ്‌ളോഗേഴ്‌സ് തരംഗമാകുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഓഡിയോ കണ്ടന്റ് ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തിയതോടെ പോഡ്കാസ്റ്റ് യുഗത്തിന് തുടക്കമായി. പോഡ്കാർകാസ്റ്റുകളുടെ ബിസിനസ് വര്ഷം കണ്ടെത്തിയത് ബിബിസി ആയിരുന്നു. ഒരിക്കൽ എയര്‍ ചെയ്ത പരിപാടി തന്നെ എന്തുകൊണ്ട് പോഡ്കാസ്റ്റാക്കിക്കൂടെന്ന ചിന്ത ബിബിസിക്ക് വന്നു. യദാർത്ഥത്തിൽ അതായിരുന്നു തുടക്കം.
ഓഡിയോ കണ്ടന്റ് ആര്‍എസ്എസ് ഫീഡ് വഴി ഡിസ്ട്രിബ്യൂട്ട് ചെയ്താണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ആര്‍എസ്എസ് ഫീഡ് റീഡ് ചെയ്യുന്ന ഏത് ഉപകരണത്തിനും ഈ കണ്ടന്റ് ഫെച്ച് ചെയ്യാം. ബിബിസിയെ പിന്തുടര്‍ന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളും പോഡ്കാസ്റ്റിങ് തുടങ്ങി.പോഡ്കാസ്റ്റ് ജനകീയമയാത് അമേരിക്കന്‍ മാധ്യമസ്ഥാപനമായ എന്‍പിആറിന്റെ ഒരു പരിപാടിയായിലൂടെയായിരുന്നു. മനുഷ്യന് താല്‍പ്പര്യമുള്ള സകല മേഖലകളിലും അനേകം പോഡ്കാസ്റ്റ് ഷോകള്‍ ഇന്ന് ലഭ്യമാണ്. സ്റ്റോറിയോ എന്ന ആപ്പ് മുഖാന്തിരം രാഹുൽ ജനകീയമാക്കാൻ ശ്രമിക്കുന്നതും പോഡ്കാസ്റ്റ് വിപ്ലവത്തിന്റെ ഈ നല്ല വശങ്ങൾ തന്നെയാണ്.
About The Author
