കേരളത്തിൽ ഒരു വർഷം വിവിധ തരത്തിൽപെട്ട മാനസിക സംഘർഷങ്ങളെ തുടർന്ന് പുതുതായി ചികിത്സ തേടുന്നത് ഒരു ലക്ഷത്തിനു മുകളിൽ ആളുകളാണ് . ഈ കണക്ക് പ്രതിദിനം എന്ന നിലയിൽ വർധിച്ചുകൊണ്ടും ഇരിക്കുന്നു. എന്നാൽ പലപ്പോഴും കൃത്യമായ സമയത്ത് അനിവാര്യമായ ഇടപെടലുകൾ നടത്തിയാൽ വീട്ടിൽ വച്ച് തന്നെ പരിഹരിക്കാൻ കഴിയുന്നവയാണ് ഇവയിൽ പല പ്രശ്നങ്ങളും. എന്നാൽ മാനസികാരോഗ്യം, മാനസികാരോഗ്യപരിചരണം എന്നിവയെക്കുറിച്ചുള്ള മതിയായ ധാരണയില്ലാത്തതാണ് പലപ്പോഴും വില്ലനാകുന്നത്. ഈ അവസ്ഥയിലാണ് സംരംഭകനും സൈക്കോളജിസ്റ്റുമായ രാഹുൽ നായർ നേതൃത്വം കൊടുക്കുന്ന ഹഡിൽ എന്ന സംരംഭത്തിന്റെ പ്രസക്തി.
ദേഷ്യം, അസൂയ, വൈരാഗ്യം ഇതൊക്കെ എങ്ങനെയാണ് നിയന്ത്രിക്കേണ്ടതെന്ന കാര്യത്തില്‍ ഇന്നും നമ്മള്‍ അജ്ഞരാണ്. നമ്മുടെ സഹജീവികളോട് എങ്ങനെ പെരുമാറണമെന്നോ അവരെ എങ്ങനെ മനസിലാക്കണമെന്നോ ഒന്നും ആരും പറഞ്ഞു തരുന്നില്ല. വിദ്യഭ്യാസം നേടി എന്നതു കൊണ്ട് പിന്നെ നമ്മള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇത്തരത്തിലുള്ള അറിവില്ലായ്മകളാണ് പിന്നീട് മാനസികമായ നിലവാര തകർച്ചയിലേക്ക് നയിക്കുന്നത്. മനശാസ്ത്രപരമായ വിഷയങ്ങളിലുള്ള സാക്ഷരതയുടെ കാര്യത്തിൽ ഇന്നും മലയാളികൾ ഏറെ പിന്നിലാണ്.
വിഖ്യാത മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റ് 2019 ല്‍ പുറത്തിറക്കിയ പഠനമനുസരിച്ച് 2017ല്‍ ആകെ ഇന്ത്യന്‍ ജനസംഖ്യയുടെ 15 ശതമാനത്തിലധികം പേരും മാനസികപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ കണക്ക് വീണ്ടും വർധിച്ചു വരികയാണ്. മാനസികാരോഗ്യം കുറവുള്ള ഒരു വിഭാഗം ജനങ്ങളിലൂടെ സമൂഹത്തിനുണ്ടാകുന്ന നഷ്ടം വളരെ വലുതാണ്. മനശാസ്ത്രപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രശ്‌നങ്ങളെയെല്ലാം നേരിടാനുള്ള ആദ്യ പടി. അതിനായി കേരളത്തിൽ പോഡ്കാസ്റ്റ് വിപ്ലവവുമായെത്തിയ സ്റ്റോറിയോയുടെ സിഇഒ രാഹുൽ നായർ തുടക്കമിട്ട സംരംഭമാണ് https://www.huddleinstitute.com/
സന്തോഷകരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ജീവിതം നയിക്കാനാവശ്യമായ അറിവുകള്‍ നേടുന്നതിനുള്ള ഒരു വേദിയായി ഹഡിലിനെ രൂപപ്പെടുത്താനാണ് രാഹുൽ നായർ ശ്രമിക്കുന്നത്.മുതിര്‍ന്നവരെപ്പോലെ ഏകാന്തതയും, ഒറ്റപ്പെടലും കുട്ടികളും അനുഭവിക്കുന്നുണ്ട്. എന്ന തിരിച്ചറിവിൽ നിന്നുമാണ് ഈ സംരംഭത്തിന്റെ തുടക്കം. വിശദമായ സൈക്കോളജി ലേഖനങ്ങൾക്കൊപ്പം പ്രഗത്ഭരായ മനഃശാസ്ത്ര വിദഗ്ദർ ഉൾപ്പെടുന്ന ഒരു പാനലിനെയും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.പ്രമുഖ എഴുത്തുകാര്‍, ചിന്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, മനശാസ്ത്ര വിദഗ്ധര്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുമായി ചേർന്നാണ് ഈ സംരംഭം പ്രവർത്തികമായിരിക്കുന്നത്.