Auto

Mahindra XUV700 : തകര്‍പ്പന്‍ വിലയില്‍, തട്ട്‌ പൊളിപ്പന്‍ എക്‌സ്യുവി

എക്‌സ്യുവി 500നു പകരക്കാരനായി എത്തുന്ന മഹീന്ദ്ര എക്‌സ്യുവി 700ന്റെ വിശദമായ റിവ്യൂ…

വാഹനപ്രേമികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിനു അവസാനം കുറിച്ചുകൊണ്ട് മഹീന്ദ്ര ഒടുവിലത് ചെയ്തു, എക്‌സ്യുവി 500നു പകരക്കാരനായെത്തുന്ന എക്‌സ്യുവി 700 നെ അങ്ങു പുറത്തിറക്കി. നമ്മള്‍ ഞെട്ടി. മുന്‍പു ടെസ്റ്റിംഗ് ചിത്രങ്ങളിലോ സ്‌പൈ ചിത്രങ്ങളിലോ കണ്ട വാഹനത്തിന്റെ രൂപഭാവങ്ങളായിരുന്നില്ല അതിന്. ഞെട്ടലിന്റെ ആക്കം കൂട്ടിക്കൊണ്ട് മഹീന്ദ്ര വാഹനത്തിന്റെ താഴ്ന്ന വേരിയന്റുകളുടെ വിലയും പ്രഖ്യാപിച്ചു. ”11.99 ലക്ഷം മുതല്‍ എക്‌സ് ഷോറൂം വില ആരംഭിക്കുന്നു”, കോംപാക്ട് എസ്യുവികളും സബ് കോംപാക്ട് എസ്യുവികളുമെന്നു വേണ്ട പ്രീമിയം ഹാച്ച്ബാക്കുകളും സെഡാനുകളും വരെ ഒരുപോലെ ഞെട്ടി! 12 ലക്ഷത്തില്‍ വില തുടങ്ങുകയെന്നു പറയുമ്പോള്‍ അത് ലക്ഷ്യം വയ്ക്കുന്ന വിപണി അത്രത്തോളം വിശാലമാണല്ലോ.

Advertisement

എന്താണ് എക്‌സ്യുവി 700?

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ എക്‌സ്യുവി 500 ന്റെ പകരക്കാരനായാണ് എക്‌സ്യുവി 700 എത്തുന്നത്. അനേകം ഇടങ്ങളില്‍ തന്റെ മുന്‍ഗാമിയേക്കാള്‍ കേമ
നാണ് ഈ വാഹനം. രണ്ട് വ്യത്യസ്ത ട്രിം സീരീസുകളിലാണ് പുത്തന്‍ എക്‌സ്യുവി എത്തുന്നത് – MX, അത. (മുന്‍പ് ഥാറിലും സമാനമായ ട്രിം ലെവലുകള്‍ അവതരിപ്പിക്കപ്പെട്ടിരുന്നു). എംഎക്‌സ് ആണ് താരതമ്യേന കുറഞ്ഞ സ്‌പെക്കുള്ള സീരീസ്.

നിലവില്‍ ഇതിന്റെ ഒരൊറ്റ വേരിയന്റിന്റെ (പെട്രോള്‍/ഡീസല്‍) വില മാത്രമേ പുറത്തുവന്നിട്ടുള്ളൂ. എഎക്‌സ് ലൈനിലെ രണ്ട് വേരിയന്റുകളുടെ (AX3, AX5) വിലകള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. വിലയുടെയും ഫീച്ചറുകളുടെയും അടിസ്ഥാനത്തില്‍ നോക്കിയാല്‍ പഴയ എക്‌സ് യുവി 500നോട് താരതമ്യപ്പെടുത്താനാവുക എംഎക്‌സ് സീരീസിനെയാണ്. പുത്തന്‍ എക്‌സ്യുവി 5 സീറ്ററായും 7 സീറ്ററായും ലഭ്യമാവും. റിവ്യൂ ചെയ്ത വാഹനം ടോപ്പ്-സ്‌പെക്ക് എഎക്‌സ് 7 വേരിയന്റാണ്.

വലുപ്പം

മഹീന്ദ്ര സ്വന്തമായി വികസിപ്പിച്ച ഒരു പുത്തന്‍ മോണോകോക്ക് പ്ലാറ്റ്ഫോമാണ് എക്‌സ്യുവി 700ന് ഉള്ളത്. 4,695 മില്ലിമീറ്റര്‍ നീളം, 1,890 മില്ലിമീറ്റര്‍ വീതി, 1,755 മിമീ ഉയരം എന്നിവയുണ്ട് ഈ വാഹനത്തിന്. വീല്‍ബേസ് 2750 മില്ലിമീറ്ററാണ്. ചുരുക്കി പറഞ്ഞാല്‍ എക്‌സ്യുവി 500 നേക്കാള്‍ 110 മില്ലിമീറ്റര്‍ അധിക നീളവും 50 മില്ലിമീറ്റര്‍ അധിക വീല്‍ബേസുമുണ്ട് 700ന്. എന്നാല്‍ ആകെ ഉയരം 30 മില്ലിമീറ്ററോളം കുറഞ്ഞിട്ടുമുണ്ട്. വാഹനത്തിന്റെ കൃത്യമായ ഗ്രൗണ്ട് ക്ലിയറന്‍സ് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ എക്‌സ്യുവി 700മായി കുറച്ച് ഓഫ് റോഡ് സാഹചര്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വന്നതിന്റെ വെളിച്ചത്തില്‍ ഒന്നു ഞാന്‍ ഉറപ്പു തരാം – ഒരു എസ്യുവിക്കു യോജിച്ചതു തന്നെയാണ് ഇതിന്റെ ക്ലിയറന്‍സ്.

മാത്രമല്ല, ഓഫ് റോഡ് യാത്രകള്‍ സുഗമമാക്കുന്നതിനായി 22.6 ഡിഗ്രി അപ്പ്രോച്ച്, 24 ഡിഗ്രി ഡിപ്പാര്‍ച്ചര്‍, 20.7 ഡിഗ്രി റാമ്പ്-ഓവര്‍ ആംഗിളുകളും മഹീന്ദ്ര ഈ വാഹനത്തിനു നല്‍കിയിട്ടുണ്ട്. ഡീസല്‍ ഓട്ടോമാറ്റിക്ക് വേരിയന്റില്‍ ഓപ്ഷണല്‍ ഓള്‍ വീല്‍ ഡ്രൈവും ഉണ്ട്. മഹീന്ദ്രയുടെ ടെസ്റ്റ് ട്രാക്കിലെ ഓഫ് റോഡ് കോ
ഴ്‌സിലൂടെ വളരെ അനായാസമായാണ് ഈ വാഹനം ഓടിക്കാനായത്. (എന്നാല്‍ ഥാര്‍ പോകുന്നതരം മാരക ട്രാക്കുകളില്‍ ഇവന്‍ കയറിപ്പോവാന്‍ ഇടയില്ല )

ഡിസൈന്‍

എക്‌സ്യുവി 500 പൊലെ, ഒരു ബ്രാന്‍ഡിന്റെ മുഖഛായ തന്നെ മാറ്റിയ മോഡലിനു പകരക്കാരനായി എത്തുമ്പോള്‍ മുന്‍ഗാമിയുമായി ഡിസൈനിന്റെ കാര്യത്തില്‍ ബന്ധമുണ്ടാവുക എന്നത് ആ പുതിയ വാഹനത്തിന്റെ സ്വീകാര്യതയെ വലിയ തോതില്‍ ബാധിക്കുന്ന ഒന്നാണ്. എക്‌സ്യുവി 700നെ വരച്ചുണ്ടാക്കുമ്പോഴും മഹീന്ദ്രയുടെ ഡിസൈനര്‍മാര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരുന്നിരിക്കണം – കാലികമായ രൂപമാവണം എന്നാല്‍ പഴയ എക്‌സ്യുവിയോട് നീതി
പുലര്‍ത്തുകയും വേണം.

ഈ വാഹനത്തെ നേരില്‍ കാണുമ്പോള്‍ മനസിലാവുന്നത് ഈ ഉദ്യമത്തില്‍ മഹീന്ദ്രയുടെ ഡിസൈന്‍ ടീം വിജയിച്ചു എന്നു തന്നെയാണ്. മുന്‍പ് പുറത്തുവന്ന കാമോഫ്‌ലാഷ് ഇല്ലാത്ത സ്‌പൈ ഷോട്ടുകള്‍ കണ്ടപ്പോള്‍ തോന്നിയ ഇഷ്ടക്കേടൊന്നും ഇവനെ നേരില്‍ കാണുമ്പോള്‍ തോന്നില്ല. സ്‌റ്റൈലിഷായ ഡിസൈനാണ് എക്‌സ്യുവി 700ന്റേത്.

‘ഷാര്‍പ്പ്’ ആയി തോന്നുന്നതാണ് ആകെ രൂപം. പ്രധാന പ്രത്യേകതകളായി പറയാവുന്നത് വലിയ 6 സ്‌ളാറ്റ്/ 7 സ്‌ളോട്ട് ഗ്രില്‍, ഇ രൂപത്തിലുള്ള വലിയ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളും സീക്വന്‍ഷ്യല്‍ ഇന്‍ഡിക്കേറ്ററുകളും, എല്‍ഇഡി ഹെഡ്ലാമ്പുകള്‍, കോര്‍ണ്ണറിംഗ് ലാമ്പുകളോടുകൂടിയ എല്‍ഇഡി ഫോഗ് ലാമ്പുകള്‍, വലിയ 18 ഇഞ്ച് അലോയ് വീലുകള്‍, കറുപ്പണിഞ്ഞ ഡി പില്ലറുകള്‍, സ്മാര്‍ട്ട് ഡോര്‍ ഹാന്‍ഡില്‍സ് എന്നു കമ്പനി വിളിക്കുന്ന വാഹനം അണ്‍ലോക്ക് ചെയ്യുമ്പോള്‍ മാത്രം പുറത്തേക്കു വരുന്ന പൊപ്പ് ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ (പോര്‍ഷ, ലംബോര്‍ഗിനി, ലാന്‍ഡ് റോവര്‍ പോലുള്ള വാഹനങ്ങളില്‍ ഇവ കണ്ടത് ഓര്‍മ്മയില്ലേ?, പക്ഷേ എക്‌സ്യുവിയില്‍ ഇവ ടച്ച് സെന്‍സിറ്റീവ് ആയല്ല പ്രവര്‍ത്തിക്കുന്നത്, ചെറുതായി അമര്‍ത്തുക തന്നെ വേണം, വാഹനവില കണക്കി
ലെടുത്തുകൊണ്ട് നമുക്ക് ഈ പാതകത്തിനു മാപ്പു നല്‍കാം! ), ‘ആരോ ഹെഡ്’ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പ്ലാസ്റ്റിക്കില്‍ തീര്‍ത്ത (!) സ്‌റ്റൈലന്‍ ടെയില്‍ ഗേറ്റ് എന്നിവയാണ്. വാഹനത്തിന്റെ ആകെ ഘടന വെച്ചു നോക്കിയാല്‍ ടെയില്‍ ഗേറ്റ് പ്ലാസ്റ്റിക്ക് ആക്കിയത് വലിയ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയില്ല എന്നു തോന്നുന്നു.

ഉള്‍ഭാഗം

എക്‌സ്യുവി 700ന്റെ ഉള്‍ഭാഗത്തിന്റെ ഡിസൈന്‍ അതിമനോഹരമാണ്. ഈ വിഭാഗത്തില്‍ മുന്‍പ് കണ്ടു ശീലമില്ലാത്ത പല ഫീച്ചറുകളും സാങ്കേതികവിദ്യകളുമായാണ് ഈ വാഹനം എത്തുന്നത്. ഉള്ളിലേക്ക് കയറുമ്പൊഴേ ആധുനികതയുടെ വാസന അനുഭവിക്കാം. സെന്റര്‍ കണ്‍സോളിലെ കൂറ്റന്‍ ഡിസ്‌പ്ലേയ്ക്കും ഡാഷ്‌ബോര്‍ഡിനുമുള്ളത് ഒരു ‘ക്ലീന്‍ ടൈല്‍ ലേയൗട്ട്’ ആണ്, ഇത് ‘ബഹിരാകാശത്തില്‍’ (ഔട്ടര്‍ സ്‌പേസ്) നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രൂപകല്‍പന ചെയ്തതാണെന്നാണ് മഹീന്ദ്രയുടെ വാദം, എക്‌സ്യുവിയില്‍ കയറുന്ന ആര്‍ക്കും ആദ്യ നിമിഷം തന്നെ ‘സൈ-ഫൈ ഫീല്‍’ കിട്ടണമെന്നത് ഇവര്‍ക്ക് നിര്‍ബന്ധമായിരുന്നുവത്രെ! എന്തായാലും ഇവ കാണാന്‍ രസമാണ്.

ഈ വിഭാഗത്തിലെ ഏറ്റവും വലിയ പാനോരമിക്ക് സണ്‍റൂഫാണ് എക്‌സ്യുവി 700 ന് ഉള്ളത്, ‘സ്‌കൈ റൂഫ്’ എന്നാണ് മഹീന്ദ്ര ഇതിനെ വിളിക്കുന്നത്. ഭീമാകാരനായ ഇത് മൂന്നാം നിരയിലേക്കു വരെ ധാരാളം കാറ്റും വെളിച്ചവും എത്തിക്കുന്നുണ്ട്. ഇതുകൊണ്ടു കൂടിയാണ് പുത്തന്‍ എക്‌സ്യുവിയുടെ ഉള്‍ഭാഗം ഇത്രകണ്ട് പ്രസന്നമായി തോന്നുന്നതും. ആന്റി പിഞ്ച് ഫംഗ്ഷനുള്ള സണ്രൂഫ് വോയ്സ് കമാന്‍ഡുകള്‍ ഉപയോഗിച്ചും പ്രവര്‍ത്തിപ്പിക്കുവാനാകും.

സീറ്റിംഗ്

5 സീറ്റര്‍, 7 സീറ്റര്‍ പതിപ്പുകളുണ്ട് എക്‌സ്യുവി 700ന്. 5 സീറ്ററാണ് എനിക്ക് വ്യക്തിപരമായി കൂടുതല്‍ അഭികാമ്യമെന്നു തോന്നിയത്. സീറ്റുകളുടെ അപ്ഹോള്‍സ്ട്രിയും ആകെ ഡിസൈനുമൊക്കെ മികച്ചതാണ്. ഡ്രൈവര്‍ സീറ്റിന് ഇലക്ട്രിക്ക് അഡ്ജസ്റ്റുമെന്റും 3 മെമ്മറി ഫംഗ്ഷനുമുണ്ട്.

രണ്ടാം നിര യാത്രക്കാരന് അവിടെയിരുന്നുകൊണ്ട് അനായാസമായി കോ-ഡ്രൈവര്‍ സീറ്റ് നിയന്ത്രിക്കുവാനുള്ള സൗകര്യവും (ചില വാഹന നിര്‍മ്മാതാക്കള്‍ ഇതിനെ ബോസ് മോഡെന്നും വിളിക്കാറുണ്ട്!) ഈ വാഹനത്തിലുണ്ട്. രണ്ടാം നിരയിലെ 40:60 സ്പ്ലിറ്റ് ബെഞ്ച് സീറ്റിന്റെ ഡിസൈന്‍ സുഖകരമാണ്. ഇവ അല്‍പം പിന്നിലേക്ക് റിക്ലൈന്‍ ചെയ്യുവാനുമാവും. ലെഗ് റൂമും നീ റൂമും ആവശ്യത്തിലേറെയുണ്ട്. പാനോരമിക്ക് സണ്‍റൂഫ് ഉണ്ടായിട്ടും ഹെഡ്റൂമിന്റെ കാര്യത്തില്‍ വലിയ കുറവു സംഭവിച്ചിട്ടില്ല.

ഫീച്ചറുകള്‍

ഒരുപിടി തകര്‍പ്പന്‍ ഫീച്ചറുകളുമായാണ് പുത്തന്‍ എക്‌സ്യുവി എത്തുന്നത്. ഏറ്റവും പ്രധാനം ADRENOX എന്ന ഇതിന്റെ കോക്ക്പിറ്റ് എന്‍ജിന്‍ ആണ്. ഈ വാഹനത്തിന്റെ കുറച്ചധികം പ്രധാന കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരു കമ്പ്യൂട്ടര്‍ എന്നു വിളിക്കാം ഇതിനെ. ഇന്‍ഫൊടെയിന്മെന്റിന്റെ ടച്ച്‌സ്‌ക്രീനായും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായും പ്രവര്‍ത്തിക്കുന്ന രണ്ട് വലിയ 10.25 ഇഞ്ച് സ്‌ക്രീനുകളും അവയുടെ ഓണ്‍-ബോര്‍ഡ് കമ്പ്യൂട്ടറുമാണ് അഡ്രിനോക്‌സിന്റെ പ്രധാന ഭാഗങ്ങള്‍. എതിരാ
ളികളുടെ സ്‌ക്രീനുകളേക്കാള്‍ മികച്ച ഡിസ്‌പ്ലേ ക്വാളിറ്റിയുണ്ട് അഡ്രീനോക്‌സ് സ്‌ക്രീനുകള്‍ക്ക്. LOCA (ലിക്വിഡ് ഒപ്റ്റിക്കലി ക്ലിയര്‍ അഡ്ഹെസീവ്) ഉപയോഗിച്ചുകൊണ്ടുള്ള നിര്‍മ്മാണമാണ് കാരണം.

ഇത് റിഫ്രാക്ഷന്‍ കൊണ്ട് ഡിസ്‌പ്ലേ ക്വാളിറ്റിയില്‍ ഉണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കുന്നു. അതിനാല്‍ വെയിലത്തു പോലും വ്യക്തമായ കാഴ്ചയാണ് ഈ ഡിസ്‌പ്ലേയില്‍ നിന്നും ലഭിക്കുന്നത്, ഒപ്പം നിറങ്ങള്‍ക്കു കൂടുതല്‍ മിഴിവും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്മെന്റ് യൂണിറ്റിന്റെ ഡത ഗംഭീരമാണ്, മികച്ച ടച്ച് റെസ്‌പോന്‍സുമുണ്ട്.

ഇതില്‍ വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, വീഡിയോ പ്ലേബാക്ക്, അലക്‌സ ഇന്റഗ്രേഷന്‍, എന്നിങ്ങനെ അനേകം സംവിധാനങ്ങളുണ്ട്. ഡ്രൈവറുടെ സൗകര്യാര്‍ഥം ഒരു 4-വേ ജോയ്സ്റ്റിക്ക് കണ്‍ട്രോളറുമുണ്ട് ഇതിന്. വയര്‍ലെസ് ചാര്‍ജര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക്ക് പാര്‍ക്കിംഗ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ പോകുന്നു മറ്റു ഫീച്ചറുകള്‍.

ഹാന്‍ഡ്ലിംഗ്

അതിഗംഭീരമാണ് എക്‌സ്യുവി 700ന്റെ ഹാന്‍ഡ്ലിംഗ്. ഈ വാഹനത്തിന്റെ ഷാസിയും സസ്‌പെന്‍ഷനുമൊക്കെ ഹാന്‍ഡ്ലിങ്ങിനും യാത്രാസുഖത്തിനും ഒരു
പോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്നില്‍ മക്ഫേഴ്‌സണ്‍ സ്ട്രട്ടുകളും പിന്നില്‍ മെച്ചപ്പെടുത്തിയ ഇന്‍ഡിപെന്‍ഡന്റ് മള്‍ട്ടി ലിങ്ക് (മഹീന്ദ്രയുടെ ഭാഷയില്‍ ‘കണ്‍ട്രോള്‍ ബ്ലേഡ്’) സസ്‌പെന്‍ഷനുമാണ് ഈ വാഹനത്തിനുള്ളത്. ഫ്രീക്വന്‍സി സെലക്ടീവ് ഡാംപിംഗ് എന്ന സംവിധാനവും ഇതിലുണ്ട്.

സുരക്ഷ

ഷാസിയുടെ പ്രത്യേകതകള്‍ കൊണ്ട് മികച്ച സുരക്ഷയാണ് മഹീന്ദ്ര തങ്ങളുടെ പുത്തന്‍ എക്‌സ്യുവിക്ക് അവകാശപ്പെടുന്നത്. ഇതിനുപുറമെ മൂന്നാം നിര വരെ നീളുന്ന കര്‍ട്ടന്‍ എയര്‍ബാഗും ഡ്രൈവര്‍ക്ക് നീ എയര്‍ബാഗുമടക്കം ആകെ 7 എയര്‍ബാഗുകള്‍, എബിഎസ്, ഇഎസ്പി, ഡ്രൈവര്‍ ഡ്രൗസിനെസ് ഡിറ്റക്ഷന്‍, എന്നിങ്ങനെ അനേകം സുരക്ഷാ ഫീച്ചറുകള്‍ വേറെയുമുണ്ട്.

എതിരാളികള്‍

ടാറ്റ സഫാരി, എംജി ഹെക്ടര്‍ പ്ലസ്, ഹ്യുണ്ടായ് അല്‍കാസര്‍, എന്നിവയാണ് എക്‌സ്യുവിയുടെ ശരിയായ എതിരാളികള്‍. ഇവയ്ക്കു പുറമെ പ്രസ്തുത വാഹനങ്ങളുടെ 5 സീറ്റര്‍ പതിപ്പുകളും (ഹാരിയര്‍, ഹെക്ടര്‍, ക്രെറ്റ/സെല്‍റ്റോസ്) ഈ വാഹനത്തിനോട് മത്സരിക്കും. ഒട്ടുമിക്ക ഇടങ്ങളിലും തന്റെ എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള മരുന്ന് എക്‌സ്യുവിക്കുണ്ട്. ഈ സെഗ്മെന്റിലെ ഏറ്റവും നല്ല ഡ്രൈവബിലിറ്റിയുള്ള വാഹനങ്ങളിലൊന്നാണ് 700. മാത്രമല്ല നിലവില്‍ ഈ സെഗ്മെന്റില്‍ ADAS ഉള്ള ഒരേയൊരു മോഡലും ഇതു തന്നെയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top