Auto

പടക്കളത്തിലേക്ക് റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

വിലയിലും ലുക്കിലും മാറ്റങ്ങളുമായി എത്തുന്ന 2021 റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്റെ വിശേഷങ്ങള്‍…

റോയല്‍ എന്‍ഫീല്‍ഡിന്റെ ജനപ്രിയമായ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളാണ് ഹിമാലയന്‍. 2016ല്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ വളരെ അധികം യൂണിറ്റുകള്‍ വിറ്റുകൊണ്ടിരിക്കുന്ന വാഹനം കൂടിയാണിത്. 2020ല്‍ ബി എസ് 6 മോഡല്‍ എത്തിയതിനു പിന്നാലെ 2021ല്‍ മറ്റു ചില മാറ്റങ്ങള്‍ കൂടി വന്നിരിക്കുകയാണ് ഹിമാലയനില്‍.

Advertisement

2021 മോഡല്‍ ഹിമാലയനിലെ മാറ്റങ്ങള്‍:

മെറ്റിയോര്‍ 350യില്‍ കണ്ട റോയല്‍ എന്‍ഫീല്‍ഡ് ട്രിപ്പര്‍ നാവിഗേഷന്‍ പുത്തന്‍ ഹിമാലയനൂം ലഭിച്ചിട്ടുണ്ട്. ബ്ലൂടൂത്ത് വഴി മൊബൈല്‍ ഫോണുമായി ബന്ധിപ്പിച്ച ശേഷം ഗൂഗിള്‍ മാപ്‌സിന്റെ സഹായത്തോടെ പോകേണ്ട വഴിയും നിര്‍ദേശങ്ങളും ഇന്‍സ്ട്രമെന്റ് കണ്‍സോളിലെ സ്‌ക്രീനിലൂടെ ലഭ്യമാവും. മുന്‍ വിന്റ്ഷീല്‍ഡിന്റെ വീതിയും പൊക്കവും വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതല്‍ മെച്ചപ്പെട്ട വിന്‍ഡ് പ്രൊട്ടക്ഷന്‍ ഈ വൈസര്‍ റൈഡര്‍ക്ക് നല്‍കുന്നുണ്ട്. 80 കിലോമീറ്റര്‍ വേഗത
യില്‍ വരെ ഇതില്‍ നിന്നും യാതൊരുവിധ റാറ്റിലിങ്ങും അനുഭവപ്പെടുന്നില്ല. പുത്തന്‍ ഹിമാലയന്റെ സീറ്റ് മെച്ചപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ കട്ടിയേറിയ ഫോം ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ ദൂരയാത്രകള്‍ ചെയ്യുമ്പോഴുള്ള യാത്രാസുഖം മെച്ചപ്പെട്ടിട്ടുണ്ട്. മുന്നിലെ റാക്കിന്റെയും പിന്നിലെ ക്യാരിയറിന്റെയും ഡിസൈന്‍ മെച്ചപ്പെട്ടിട്ടുണ്ട്. വളരെ ചെറിയ കോസ്‌മെറ്റിക്ക് മാറ്റങ്ങളുണ്ട്- ഹെഡ്ലാമ്പിന്റെ ചുറ്റുമുള്ള ക്രോം വളയം ഇപ്പോള്‍ കറുപ്പില്‍ പൊതിഞ്ഞിരിക്കുന്നു, അതുപോലെ സൈലന്‍സറിന്റെ ഹീറ്റ് ഗാര്‍ഡിനും കറുപ്പ് നിറമാണ്. മൂന്നു പുത്തന്‍ നിറങ്ങളടക്കം ആറോളം നിറങ്ങളില്‍ പുത്തന്‍ ഹിമാലയന്‍ ലഭ്യമാണ്. മാത്രമല്ല, റോയല്‍ എന്‍ഫീല്‍ഡിന്റെ ”മെ
യ്ക്ക് ഇറ്റ് യുവേഴ്‌സ്” എന്ന കസ്റ്റമൈസേഷന്‍ പ്രോഗ്രാമിനു കീഴില്‍ ഈ വാഹനത്തെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

ഡിസൈന്‍

വാഹനത്തിന്റെ അടിസ്ഥാന രൂപത്തില്‍ മാറ്റങ്ങളില്ല. സീറ്റ് ഹൈറ്റ് ഇപ്പോഴും 800 മില്ലിമീറ്റര്‍ തന്നെയാണ്, ഫ്യുവല്‍ ടാങ്കിന്റെ ശേഷി 15 ലിറ്ററും.

സ്‌പെസിഫിക്കേഷന്‍സ്

2021 ഹിമാലയനില്‍ മെക്കാനിക്കല്‍ മാറ്റങ്ങളില്ല. വാഹനത്തിന് ഇപ്പോഴുമുള്ളത് മുന്‍മോഡലില്‍ കണ്ടതരം ഹാഫ് ഡ്യൂപ്ലക്‌സ് ഫ്രെയിമും 411 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ്, ബിഎസ്6 എന്‍ജിനുമാണ്. 6500 ആര്‍ പി എമ്മില്‍ 24.3 എച്ച് പിയും 4000-4500 ആര്‍ പി എമ്മിനിടയില്‍ ലഭിക്കുന്ന 32 ന്യൂട്ടണ്‍ മീറ്ററുമാണ് ഇതിന്റെ ഔട്ട്പുട്ട്. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ഒരു അഉഢക്ക് ചേരും വിധം അല്‍പം കട്ടിയുള്ള ഷിഫ്റ്റുകളോടു കൂടിയതാണ്.

റൈഡ് ചെയ്യാന്‍ എങ്ങനെ ?

പുത്തന്‍ ഹിമാലയന്റെയും റൈഡിംഗ് സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ മികച്ച ലോ എന്‍ഡ് ടോര്‍ക്കാണ്. ഓഫ് റോഡ് പോവുമ്പോള്‍ ഇതുകൊണ്ടുണ്ടാകുന്ന ഗുണങ്ങള്‍ ചില്ലറയല്ല. മിഡ് റേഞ്ച് ആണ് ഏറ്റവും രസകരം. 80-100 കിലോമീറ്റര്‍ വേഗതകളില്‍ വരെ വളരെ ആസ്വാദ്യകരമായി ക്രൂസ് ചെയ്യുവാനാകും. റിഫൈന്മെന്റ് കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ എന്‍ജിന് മോശമല്ലാത്ത ഹീറ്റിംഗ് അനുഭവപ്പെടും. സസ്‌പെന്‍ഷന്‍ അല്‍പം സ്റ്റിഫ് ആണെങ്കിലും യാത്രാസുഖത്തില്‍ വിട്ടുവീഴ്ചകളില്ല. മുന്നിലും പിന്നിലും ഉള്ള ഡിസ്‌ക്ക് ബ്രേക്കുകള്‍ക്ക് മികച്ചതെന്നു പറയാമെങ്കിലും അല്പം കൂടി ബൈറ്റ് ആവാമായിരുന്നു എന്നൊരു അഭിപ്രായവും എനിക്കുണ്ട്.

കൂടുതല്‍ പ്രാക്ടിക്കല്‍ ആയോ?

പുതിയ ഹിമാലയന്റെ എര്‍ഗൊണോമിക്‌സ് നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. സീറ്റിന്റെ ഫോമില്‍ വന്ന മാറ്റങ്ങള്‍ ദൂരയാത്രകള്‍ കൂടുതല്‍ സുഖകരമാക്കുന്നുണ്ട്. കൂടാതെ ഇവയുടെ ”സാന്‍ഡ് ബ്ലാസ്റ്റഡ്” ടെക്ഷ്ചര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരുന്ന വേളകളില്‍ കൂടുതല്‍ ഗ്രിപ്പ് നല്‍കുന്നുമുണ്ട്. മുന്നിലെ റാക്കിന്റെ രൂപത്തില്‍ വന്ന മാറ്റങ്ങള്‍ മൂലം ഇപ്പോള്‍ എത്ര പൊക്കമുള്ള റൈഡര്‍ക്കും കാല്‍ റാക്കില്‍ ഉരസും എന്ന പേടി വേണ്ട. അതുപോലെ തന്നെ പിന്നിലെ ക്യാൂയറിന്റെ പൊക്കവും വലുപ്പവും കുറഞ്ഞത് അനായാസമായി വാഹനത്തിലേറാന്‍ പില്യണെ സഹായിക്കുന്നുണ്ട.

വില :
പുതിയ ഹിമാലയന്റെ വിലയില്‍ 10000 രൂപ വരെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2.06 ലക്ഷം വരെയാണ് ഏറ്റവും കൂടിയ പെയിന്റുള്ള വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top