Branding

സെന്റര്‍-ഫില്‍ഡ് കുക്കീസ് വിഭാഗത്തില്‍ പുതിയ രണ്ട് ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍ അവതരിപ്പിച്ച് സണ്‍ഫീസ്റ്റ്

ചോക്കോ ചങ്ക്സ്, ചോക്കോ നട്ട് ഡിപ്പ്ഡ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്ന ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍

ഐടിസിയുടെ ജനപ്രിയ പ്രീമിയം കുക്കി ബ്രാന്‍ഡുകളിലൊന്നായ സണ്‍ഫീസ്റ്റ് ഡാര്‍ക്ക് ഫാന്റസി പുതിയ രണ്ട് ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ടുകള്‍ അവതരിപ്പിച്ചു. സെന്റര്‍-ഫില്‍ഡ് കുക്കീസ് വിഭാഗത്തിലാണ് ചോക്കോ ചങ്ക്‌സ്, ചോക്കോ നട്ട് ഡിപ്പ്ഡ് എന്നീ പുതിയ ഡിസേര്‍ട്ടുകള്‍ എത്തിയിരിക്കുന്നത്. ഡാര്‍ക്ക് ഫാന്റസിയ്ക്കു കീഴിലുള്ള മുഖ്യഉപബ്രാന്‍ഡായ ചോക്കോ ഫില്‍സ് നല്‍കുന്ന ചോക്കോ അനുഭവം ചോക്കോ അനുഭവം കൂടുതല്‍ മികച്ചതാക്കാനാണ് പുതിയ ഡിസേര്‍ട്ടുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐടിസിയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ചോക്കോ ചിപ്‌സ് അടങ്ങിയ ചോക്കോ ചങ്ക്സ്, ക്രഞ്ചി ക്രസ്റ്റോടു കൂടിയതും സില്‍ക്കന്‍ മോള്‍ട്ടന്‍ ചോക്കോ ക്രീം നിറഞ്ഞതുമാണ്. 4 കുക്കികളുള്ള 75 ഗ്രാം പായ്ക്കിന്റെ വില 50 രൂപ. കശുവണ്ടിയും ബദാമും നിറഞ്ഞ ക്രസ്റ്റോടു കൂടിയ ചോക്കോ നട്ട് ഡിപ്പ്ഡ് കുക്കികളില്‍ നിറയെ ചോക്കോ, ഹേസല്‍നട്ട് എന്നിവയുമുണ്ട്. സില്‍ക്കി സ്മൂത്ത് ചോക്കോയില്‍ മുങ്ങിയാണ് ഈ കുക്കീസ് വരുന്നത്. 6 കുക്കികളുള്ള 100 ഗ്രാം പായ്ക്കിന്റെ വില 50 രൂപ.

രുചികരമായ ചോക്കോ സൃഷ്ടികളുടെ പേരിലാണ് ഡാര്‍ക്ക് ഫാന്റസി അറിയപ്പെടുന്നതെന്നും ബ്രാന്‍ഡിനെ വിപുലീകരിക്കാനുള്ള തങ്ങളുടെ നിരന്തരമായ പരിശ്രമത്തില്‍ നിന്നാണ് ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ട്‌സ് അവതരിപ്പിച്ചതെന്നും ഐടിസി ഫുഡ്സ് ഡിവിഷന്‍ – ബിസ്‌കറ്റ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെര്‍ പറഞ്ഞു. മധുരപലഹാരങ്ങള്‍ ഇഷ്ടമുള്ള ഒരു ജനതയായാണ് പണ്ടുമുതലേ ഇന്ത്യ അറിയപ്പെടുന്നത്. ഈ പുതിയ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് ഞങ്ങള്‍ വിശിഷ്ടവും ആനന്ദദായകവുമായ ഒരു മധുരപലഹാര അനുഭവം നല്‍കുന്നു. ഡിസേര്‍ട്ട് എന്ന ഒരു പുതിയ സെഗ്മെന്റിന്റെ തുടക്കമാണ് ഈ ലോഞ്ചെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്,’ അദ്ദേഹം പറഞ്ഞു.

റീട്ടെയില്‍ സ്റ്റോറുകളിലും തെക്ക്, പടിഞ്ഞാറ് മേഖലകളിലെ തിരഞ്ഞെടുത്ത മോഡേണ്‍ ട്രേഡ് സ്റ്റോറുകളിലും ഡാര്‍ക്ക് ഫാന്റസി ഡിസേര്‍ട്ട്‌സ് ലഭ്യമാണ്, കൂടാതെ ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ മെട്രോ നഗരങ്ങളിലും ഐടിസിയുടെ ഡയറക്റ്റ്-ടു-കണ്‍സ്യൂമര്‍ ചാനലായ www.itcstore.in വഴി രാജ്യത്തിനു പുറത്തും ലഭിക്കും.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top