ഉരു നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കേരളവും അറബ് രാജ്യങ്ങളുമായുള്ള ബന്ധം വിഷയമായി സ്‌നേഹത്തിന്റെയും സാമൂഹ്യ ബന്ധങ്ങളുടെയും പശ്ചാത്തലത്തില്‍ ബേപ്പൂരിലെ ഉരുവിന്റ കഥപറയുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
ഉരു സിനിമയില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റുന്ന വേഷമാണ് അനില്‍ ബേബിയുടേത്. ഉരുവിന്റെ കഥയും തിരക്കഥയും ഇ എം അഷ്‌റഫാണ് നിര്‍വഹിച്ചിരിക്കുന്നത്. നിര്‍മ്മാണം മന്‍സൂര്‍ പള്ളൂരാണ്.
എ സാബുവും സുബിന്‍ എടപ്പകത്തുമാണ് സഹനിര്‍മ്മാതാക്കള്‍. ശ്രീകുമാര്‍ പെരുമ്പടവം ഛായാഗ്രഹണവും ഹരി ജി നായര്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്ന സിനിമയില്‍ മാമുക്കോയ, കെ യു മാനോജ്, മഞ്ജു പത്രോസ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഉരു ഉടന്‍ പ്രദര്‍ശനത്തിനെത്തും.