Entertainment

നെസ്റ്റോ കോഴിക്കോട് റമദാന്‍ ബിഗ് ഓഫര്‍ വിജയിക്ക് പൊമ്മ പെര്‍ഫ്യൂം ഭാഗ്യസമ്മാനം നല്‍കി

നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ നെസ്റ്റോ എഫ്എംസിജി സെന്‍ട്രല്‍ ബയര്‍ ജാബിര്‍ കെ പി. ഭാഗ്യസമ്മാനം കൈമാറി

ഇക്കഴിഞ്ഞ പരിശുദ്ധ റമദാനില്‍ കാലിക്കറ്റ് ഗോകുലം ഗലേറിയയിലുള്ള നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി പൊമ്മ പെര്‍ഫ്യൂംസ് നടത്തിയ ബിഗ് റമദാന്‍ ഓഫറില്‍ വിജയിയായ പി എഫ് പ്രിന്‍സിന് ഭാഗ്യസമ്മാനമായ സാംസഗ് ഫോണ്‍ സമ്മാനിച്ചു. നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ നെസ്റ്റോ എഫ്എംസിജി സെന്‍ട്രല്‍ ബയര്‍ ജാബിര്‍ കെ പി. ഭാഗ്യസമ്മാനം കൈമാറി. നെസ്റ്റോ സ്റ്റോര്‍ മാനേജര്‍ അഹമ്മദ്, അസി. മാനേജര്‍ റിയാസ്, കോസ്മോകാര്‍ട്ട് ഇന്ത്യ ഡയറക്ടര്‍ സൂരജ് കമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

റമദാന്‍ നാളുകളില്‍ നൈസ്റ്റോയില്‍ നിന്ന് പൊമ്മ, ഇമോജി പെര്‍ഫ്യൂമുകള്‍ വാങ്ങിയ ഉപഭോക്താക്കളില്‍ നിന്നും നറുക്കെടുപ്പിലൂടെയാണ് ഭാഗ്യസമ്മാന ജേതാവിനെ കണ്ടെത്തിയത്.

പെര്‍ഫ്യൂം വിപണിയില്‍ നൂതനവും ട്രെന്‍ഡിംഗും മികച്ച ഗുണനിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണ് ഇന്‍ഡോ-മിഡ്ല്‍ ഈസ്റ്റ് സംരംഭമായ കോസ്മോകാര്‍ട്ടിന്റെ ശ്രമമെന്ന് ചടങ്ങില്‍ സംസാരിച്ച ഡയറക്ടര്‍ സൂരജ് കമല്‍ പറഞ്ഞു. കേരളത്തിലുടനീളവും എല്ലാ പ്രധാന ഇന്ത്യന്‍ നഗരങ്ങളിലും യുഎഇയിലെ പ്രമുഖ സ്റ്റോറുകളിലും പൊമ്മ-ഇമോജി പെര്‍ഫ്യൂമുകള്‍ ലഭ്യമാണ്. കോസ്മോകാര്‍ട്ടിന്റെ ഏറ്റവും പുതിയ പൊമ്മ പെര്‍ഫ്യൂം സ്റ്റോര്‍ കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചിരുന്നു.
2023-ഓടെ പൊമ്മ പെര്‍ഫ്യൂംസിന്റെ ഉല്‍പ്പാദനം പൂര്‍ണമായും ഫ്രാന്‍സില്‍ നിന്നായിരിക്കുമെന്നും സൂരജ് കമല്‍ പറഞ്ഞു.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top