News

ആദ്യ വിബി ടോക്സ് ബിസിനസ് സംഗമത്തില്‍ 5 കോടി രൂപയുടെ ബിസിനസ് നേട്ടം

ആദ്യ വിബി ടോക്സ് ബിസിനസ് സംഗമത്തില്‍ 100 ഓളം സംരംഭകര്‍ പങ്കെടുത്തു

  • റിയല്‍ എസ്റ്റേറ്റ്, ബ്രാന്‍ഡിംഗ്, ഗിഫ്റ്റിംഗ്, സ്റ്റീല്‍ സ്ട്രുക്ടറിങ്, ഐടി, ജല ശുദ്ധീകാരണം, ഇന്റീരിയര്‍ ഡിസൈനിങ്, ഇവന്റസ് തുടങ്ങിയ മേഖലകളില്‍ നിന്നാണ് 5 കോടി രൂപയുടെ ബിസിനസ് നേട്ടം കൈവരിച്ചത്
  • അടുത്ത വിബി ടോക്സ് ബിസിനസ് സംഗമം ഓഗസ്റ്റ് 12 തിയതി തൃശ്ശൂരില്‍ വച്ചു നടക്കും

650-ലേറെ വരുന്ന സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്നി (വിബിഎ) തുടക്കമിട്ട പുതിയ ബിസിനസ് നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ വിബി ടോക്സ് ബിസിനസ്സിന്റെ ആദ്യസംഗമം കൊച്ചിയില്‍ നടന്നു, ഹോട്ടല്‍ ഒലീവ് ഡൗണ്‍ടൗണില്‍ പരിപാടി നടന്ന പരിപാടിയില്‍ നൂറോളം സംരംഭകര്‍ പങ്കെടുത്തു.

ആദ്യ നെറ്റ് വര്‍ക്കിംഗ് മീറ്റിംഗിലൂടെ ചുരുങ്ങിയത് 20 ലക്ഷം രൂപയുടെ ബിസിനസാണ് ലക്ഷ്യമിട്ടതെങ്കിലും റിയല്‍ എസ്റ്റേറ്റ്, ബ്രാന്‍ഡിംഗ്, ഗിഫ്റ്റിംഗ്, സ്റ്റീല്‍ സ്ട്രുക്ടറിങ്, ഐടി, ജല ശുദ്ധീകാരണം, ഇന്റീരിയര്‍ ഡിസൈനിങ്, ഇവന്റസ് തുടങ്ങിയ മേഖലകളില്‍ നിന്നായി 5 കോടി രൂപയുടെ ബിസിനസ് ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് വിബിഎ ഗ്രോത്ത് ആക്സിലറേഷന്‍ ടീം ലീഡര്‍ പരീമോന്‍ എന്‍ ബി പറഞ്ഞു.

മുഖ്യാതിഥിയായ ബ്രഹ്മ ലേണിംഗ് സൊലൂഷന്‍സ് സിഇഒ രഞ്ജിത് ബിസിനസ് വളര്‍ച്ചയ്ക്ക് മികച്ച തൊഴിലിടങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിബിഎ പ്രസിഡന്റ് ശ്രീദേവി കേശവന്‍, സെക്രട്ടറി ബാബു ജോസ്, ഗ്രോത്ത് ആക്സിലറേഷന്‍ ടീം ലീഡര്‍ പരീമോന്‍ എന്‍ ബി എന്നിവരും പ്രസംഗിച്ചു. അടുത്ത വിബി ടോക്സ് ബിസിനസ് സംഗമം ഓഗസ്റ്റ് 12 തിയതി തൃശ്ശൂരില്‍ വച്ചു നടക്കും.

About The Author

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top