News

സോമന്‍സ് ഗ്രൂപ്പ് പുതിയ കോര്‍പ്പറേറ്റ് ഓഫീസ് തുറന്നു

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വനിതകള്‍ക്കുള്ള സോളോ വിഭാഗത്തിനും തുടക്കമായി

ഔട്ട്ബൗണ്ട് യാത്രാരംഗത്ത് 26 വര്‍ഷം പൂര്‍ത്തിയാക്കിയ സോമന്‍സ് ഗ്രൂപ്പിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് കൊച്ചി പാലാരിവട്ടത്തെ സാനിയ ടവറില്‍ തുറന്നു. പ്രശസ്ത സഞ്ചാരിയും സഫാരി ടിവി സ്ഥാപകനും എംഡിയുമായ സന്തോഷ് ജോര്‍ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. ജപ്പാന്‍ ടൂര്‍ മോഹം ബാക്കിവെച്ച് നിര്യാതനായ സഞ്ചാരിയും റെസ്റ്റോറന്റ് ഉടമയുമായിരുന്ന വിജയന്റെ ഭാര്യ മോഹന വിജയനെ സോമന്‍സിന്റെ 2023 മാര്‍ച്ച് 23-ന് പുറപ്പെടുന്ന ജപ്പാന്‍ ടൂറില്‍ പൂര്‍ണ ചെലവുകള്‍ വഹിച്ച് കൊണ്ടുപോകുന്നതിനുള്ള ചെറി ബ്ലോസം പാക്കേജ് ചടങ്ങില്‍ സന്തോഷ് ജോര്‍ജ് കുളങ്ങര മോഹന വിജയനു കൈമാറി.

Advertisement

ഇതിനു പുറമെ 2022-23ല്‍ യൂറോപ്പ്, യുഎസ്എ, അലാസ്‌ക, ദക്ഷിണാഫ്രിക്ക, അന്റാര്‍ട്ടിക്ക, വിയറ്റ്നാം-കംബോഡിയ, തുര്‍ക്കി, ബാലി, അസര്‍ബൈജാന്‍, ദുബായ്, സിംഗപ്പൂര്‍ മലേഷ്യ, തായ്ലന്‍ഡ് തുടങ്ങിയ വിദേശരാജ്യങ്ങളിലേയ്ക്കും ഇന്ത്യയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളായ കശ്മീര്‍, ഹിമാചല്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഗാങ്ടോക് ഡാര്‍ജിലിംഗ്, അമൃത്സര്‍, മഹാരാഷ്ട്ര, അരുണാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലേയ്ക്കും ഗ്രൂപ്പ് യാത്രകള്‍ പുറപ്പെടുമെന്നും സോമന്‍സ് ഗ്രൂപ്പ് എംഡി എം കെ സോമന്‍ പറഞ്ഞു.

കോവിഡിനു ശേഷം ആഗോളയാത്രകള്‍ പുനരാരംഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലിലധികം യാത്രകള്‍ നടത്തിയ സഞ്ചാരികള്‍, റഷ്യ, യുക്രെയിന്‍ പ്രതിസന്ധിക്കിടയിലും അവിടങ്ങളിലേയ്ക്ക് യാത്ര ചെയ്തവര്‍, സോമന്‍സ് സ്പോണ്‍സര്‍ ചെയ്ത യാത്രയിലൂടെ ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന മിസ്സിസ് യൂണിവേഴ്സ് 2021ല്‍ പങ്കെടുത്ത് മിസ്സിസ് സക്സസ്ഫുള്‍ കിരീടം നേടിയ മിഥില ജോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഒറ്റയ്ക്കു യാത്ര ചെയ്യുന്ന വനിതകളെ ലക്ഷ്യമിട്ട് സോമന്‍സ് ആരംഭിച്ച വിഭാഗത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു.

ഈ വിഭാഗത്തില്‍ നിന്ന് ആദ്യമായി സെപ്തംബര്‍ 24-ന് തായ്ലന്‍ഡിലേയ്ക്ക് സോളോ യാത്ര പോകുന്ന ബാക്ക്പാക്കര്‍ അരുണിമ, പലചരക്കുകട നടത്തുന്ന മോളി എന്നിവരുടെ ബുക്കിംഗ് രേഖകളും ചടങ്ങില്‍ കൈമാറി. നിലവില്‍ ബുക്കിംഗ് പുരോഗമിക്കുന്ന പാക്കേജുകളിലെ ഓഫറുകള്‍ www.somansleisuretours.com/events എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top