ഓണം പ്രമാണിച്ച് വനിതകള്‍ക്കുള്ള ടൂ-വീലര്‍ വായ്പാ പദ്ധതിയായ ലേഡീസ് ഓണ്‍ലി ടൂ-വീലര്‍ ലോണില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സവിശേഷ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 6.99%-ല്‍ ആരംഭിക്കുന്ന ആകര്‍ഷക പലിശാനിരക്കുകളില്‍ വനിതകള്‍ക്ക് ടൂ-വീലര്‍ വായ്പകള്‍ ലഭ്യമാക്കും. ഇതിനു പുറമെ ആവശ്യമെങ്കില്‍ വാഹനം വാങ്ങുന്നതിനുള്ള 100% തുകയും വായ്പയായി നല്‍കും. ഡൗണ്‍ പെയ്‌മെന്റില്ലാതെ വനിതകള്‍ക്ക് ടൂ-വീലര്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓണം ഓഫറിലൂടെ നല്‍കുന്നതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു.
വനിതകള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിപണിവിഭാഗങ്ങള്‍ക്ക് സേവനമെത്തിക്കാനുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ തുടര്‍ച്ചയായ പ്രതിബദ്ധതയുടെ ഭാഗമായാണ് പുതിയ ഓഫര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന് സംസ്ഥാനമെമ്പാടുമായുള്ള എല്ലാ ശാഖകളിലും ഓഫര്‍ ലഭ്യമാണ്.
പരമാവധി 36 മാസകാലാവധിയില്‍ 1.35 ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയില്‍ വായ്പ നല്‍കുക. 100% വായ്പയെടുക്കുന്നവര്‍ക്ക് ഒരു ഇഎംഐ തുക മാത്രം പര്‍ച്ചേസ് സമയത്ത് അടച്ചാല്‍ മതിയാകും. സ്ഥിരവരുമാനക്കാര്‍ക്ക് ജാമ്യക്കാരുടെ ആവശ്യമില്ല. വനിതകള്‍ക്കു മാത്രമായുള്ള ഈ ഓഫര്‍ 2022 ഒക്ടോബര്‍ 31 വരെ ലഭ്യമാകുമെന്നും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു
About The Author
