ഉപയോക്താക്കള്‍ക്ക് അവരവര്‍ക്കിണങ്ങുന്ന പലിശനിരക്ക് തെരഞ്ഞെടുക്കാവുന്ന വിപ്ലവകരമായ ഗോള്‍ഡ് ലോണ്‍ പദ്ധതി അവതരിപ്പിച്ച് രാജ്യത്തെ പ്രമുഖ ബാങ്കിംഗിതര സ്ഥാപനമായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ. മേരാ ഗോള്‍ഡ് ലോണ്‍ മേരാ ഇന്ററസ്റ്റ് എന്നു പേരിട്ടിരിക്കുന്ന പദ്ധതി രാജ്യത്തെ ഇത്തരത്തില്‍പ്പെട്ട ആദ്യപദ്ധതിയാണെന്ന സവിശേഷതയുമുണ്ട്. സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ ചെലവുകള്‍ മെച്ചപ്പെട്ട രീതിയില്‍ ആസൂത്രണം ചെയ്യുന്നതിന് ലക്ഷ്യിട്ടാണ് മേരാ ഗോള്‍ഡ് മേരാ ഇന്ററസ്റ്റ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. കോവിഡ്ഭീതിയൊഴിഞ്ഞതിനെത്തുടര്‍ന്ന ജനജീവിതം സാധാരണനിലയിലേയ്ക്ക് തിരിച്ചു പോകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ പദ്ധതി അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള ഇത്തരം നൂതനമായ സേവനങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നും മുന്‍പന്തിയില്‍ നിന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
്പദ്ധതിയുടെ പ്രചരണാര്‍ത്ഥം ലോകപ്രശസ്ത ക്രിക്കറ്റ്താരം വിരാട് കോഹ്ലിയെ മോഡലാക്കി ബഹുമാധ്യമ പരസ്യ ക്യാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്. കോഹ്ലിക്കൊപ്പം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് (ആര്‍സിബി) ഐപിഎല്‍ ടീമിലെ മറ്റു താരങ്ങളും പരസ്യത്തില്‍ അണിനിരക്കുന്നുണ്ട്. ആര്‍സിബിയിലെ താരങ്ങളായ ദിനേഷ് കാര്‍ത്തിക്, മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, ഫിന്‍ അല്ലന്‍ എന്നിവരാണ് തന്റെ സ്വതസിദ്ധമായ നര്‍മബോധവുമായി വിവിധ വേഷങ്ങളിലെത്തുന്ന വിരാട് കോഹ്ലിക്കൊപ്പം പരസ്യത്തില്‍ അഭിനയിക്കുന്നത്.
അമ്പയര്‍, ഡോക്ടര്‍, അധ്യാപകന്‍ എന്നീ വേഷങ്ങളിലാണ് വിവിധ ഭാഷകളില്‍ നിര്‍മിച്ചിട്ടുള്ള ഈ പരസ്യത്തിലൂടെ വിരാട് കോഹ്ലി പ്രക്ഷേകരെ പൊട്ടിച്ചിരിപ്പിക്കുന്നത്. മൂന്ന് വേഷങ്ങള്‍ എന്ന പോലെ മൂന്ന് വ്യത്യസ്ത ജീവിതസന്ദര്‍ഭങ്ങള്‍ അവതരിപ്പിച്ചാണ് വിവിധ പലിശ നിരക്കുകള്‍ തെരഞ്ഞെടുക്കാനുള്ള ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തെ പരസ്യം അവതരിപ്പിക്കുന്നത്. എന്റെ ഗോള്‍ഡ് ലോണ്‍, എന്റെ പലിശനിരക്ക്, ഇപ്പോള്‍ സ്വയം തെരഞ്ഞെടുക്കൂ നിങ്ങളുടെ സ്വന്തം പലിശനിരക്ക് എന്ന സന്ദേശമാണ് രസകരമായ രീതിയില്‍ പരസ്യം കൈമാറുന്നത്.
തുടര്‍ച്ചയായി ഇത് മൂന്നാം വര്‍ഷമാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ടൈറ്റ്ല്‍ സ്പോണ്‍സറായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എത്തിയിരിക്കുന്നത്.
സ്വന്തമായി പലിശനിരക്ക് തെരഞ്ഞെടുക്കുമ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനാണ് ക്യാമ്പെയിനില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഇത് ഏറെ നര്‍മം കലര്‍ത്തിയാണ് അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന് കോഹ്ലി അമ്പയറായി വേഷമിട്ടിരിക്കുന്ന പരസ്യത്തില്‍ ബാറ്റ് ചെയ്യുന്ന കാര്‍ത്തിക്കിനോട് അമ്പയര്‍ ചോദിക്കുകയാണ് ഏത് തരത്തിലുള്ള ഡെലിവറിയാണ് വേണ്ടതെന്ന്. സിറാജ് ഇതു കേട്ട് കൗതുകത്തോടെ അമ്പയറെ നോക്കുന്നതും പരസ്യത്തിലുണ്ട്.
കോഹ്ലി ഡോക്ടറായെത്തുന്ന പരസ്യത്തില്‍ കിവീസ് താരം അല്ലനാണ് കൂടെ അഭിനയിക്കുന്നത്. ഫിറ്റ്നസ് കാത്തുസൂക്ഷിക്കാന്‍ ഡോനട്സ്, പിസ്സ, ബര്‍ഗര്‍, പേസ്ട്രി എന്നിവയില്‍ ഏതാണ് തെരഞ്ഞെടുക്കേണ്ടതെന്നാണ് ഡോക്ടറുടെ ചോദ്യം. അധ്യാപകനായെത്തുന്ന പരസ്യത്തില്‍ വിദ്യാര്‍ത്ഥിയായ സിറാജിനോട് നല്ല മാര്‍ക്കു നേടിയാല്‍ ലഭിക്കാവുന്ന വിവിധ സമ്മാനങ്ങളെപ്പറ്റി വിശദീകരിക്കുന്നു.
3500-ലേറെ വരുന്ന ശാഖകളുടേയും 30,000-ത്തിലേറെയുള്ള ജീവനക്കാരുടേയും പിന്‍ബലത്തോടെ 50 ലക്ഷത്തോളം ഉപയോക്താക്കള്‍ക്ക് സേവനമെത്തിക്കുന്ന കമ്പനി ഇതിനു മുമ്പ് ബ്ലൂ സോച് എന്ന ക്യാമ്പെയ്നുമായെത്തിയിരുന്നു. ജീവിതത്തില്‍ വിജയം വരിക്കാന്‍ പുതിയ ചിന്തകള്‍ ആവശ്യമാണ് എന്നതായിരുന്നു ആ ക്യാമ്പെയിനിലെ ഊന്നല്‍. കോവിഡ് സമയത്തുണ്ടായ അപ്രതീക്ഷിതമായ വെല്ലുവിളികളാല്‍ ഒരു സാധാരണക്കാരന്റെ ജീവിതം ആടിയുലയുമ്പോള്‍ തങ്ങള്‍ ചിന്തിക്കുന്ന രീതി മാറ്റി നോക്കുന്നതിലൂടെ ജീവിതവിജയം ഉറപ്പിയ്ക്കാനാണ് ബ്ലോ സോച് ക്യാമ്പെയ്നിലൂടെ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഉപയോക്താക്കലെ പ്രേരിപ്പിച്ചത്.
Link to ad in YouTube