മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് ഫി്ന്‍കോര്‍പ്പ് നേപ്പാളിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവനം വിപുലമാക്കുന്നതിന്റെ ഭാഗമായി ഐഎംഇ ഇന്ത്യയുമായി (മുന്‍പത്തെ പേര് ഐഎംഇ ഫോറെക്‌സ് ഇന്ത്യ) ധാരണാപത്രത്തിലൊപ്പിട്ടു. ഇന്ത്യയിില്‍ നിന്ന് നേപ്പാളിലേയ്ക്ക് റെമിറ്റന്‍സ് സേവനം ലഭ്യമാക്കുന്ന ഏറ്റവും വലിയ എന്‍ബിഎഫ്‌സികളിലൊന്നാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് നിലവില്‍ പ്രഭു മണി ട്രാന്‍സ്ഫര്‍ എന്ന പങ്കാളിയുമായിച്ചേര്‍ന്ന് ഇന്ത്യയിലുള്ള നേപ്പാളിവംശജര്‍ക്ക് അവരുടെ നാട്ടിലേയ്ക്ക് പണമയക്കുന്നതിനുള്ള സേവനം നല്‍കിവരുന്നുണ്ട്. പുതിയ പങ്കാളിത്തത്തിലൂടെ കൂുടതല്‍ നേപ്പാളി കുടിയേറ്റ തൊഴിലാളികള്‍ക്ക് സേവനമെത്തിക്കാനാവുമെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഇന്ത്യയില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാതെ തന്നെ ഇന്ത്യയിലുള്ള നേപ്പാളി വംശജര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 3600-ലേറെ വരുന്ന ശാഖകളിലൂടെ നേപ്പാളിലേയ്ക്ക് പണമയക്കാനാകും. ഐഡിഎഫ്‌സി ഫസ്റ്റ് ബാക്ക്, ഗ്ലോബല്‍ ഐഎംഇ ബാങ്ക് എന്നീ ബാങ്കിംഗ് പങ്കാളികളുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
2002 മുതല്‍ നേപ്പാളിലേയ്ക്കുള്ള റെമിറ്റന്‍സുകള്‍ വന്‍വര്‍ധനയാണ് കാണിയ്ക്കുന്നത്. നിലവില്‍ നേപ്പാളിന്റെ ജിഡിപിയുടെ 23%വും റെമിറ്റന്‍സില്‍ നിന്നാണ്. നേപ്പാളിലേയ്ക്ക് അയക്കുന്ന പണത്തിന്റെ 15%വും ഇന്ത്യയില്‍ നിന്നാണെന്നാണ് കണക്ക്. വര്‍ഷം തോറും സീസണല്‍ കുടിയേറ്റം, പാര്‍ട് ടൈം ജോലി, സര്‍ക്കാര്‍ ജോലി എന്നിവകള്‍ക്കായി ഒട്ടേറെ നേപ്പാളികളാണ് ഇന്ത്യയിലേയ്ക്ക് കുടിയേറുന്നത്. 2020 മുതല്‍ നേപ്പാളിലേയ്ക്ക് റെമിറ്റന്‍സ് സേവനം നല്‍കി വരുന്ന ഐഎംഇ ഇന്ത്യ രാജ്യത്തെങ്ങുമുള്ള നേപ്പാളിവംശജര്‍ക്ക് സേവനമെത്തിക്കുന്നതില്‍ മുന്നിലാണ്. പുതിയ സേവനം 50 ലക്ഷം നേപ്പാളികള്‍ക്ക് ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
നേപ്പാളിലേയ്ക്കുള്ള പുതിയ റെമിറ്റന്‍സ് സേവനങ്ങളുടെ 2022 ഓഗസ്റ്റ് 31നു നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഎംഡി തോമസ് ജോണ്‍ മുത്തൂറ്റ്, സിഇഒ ഷാജി വര്‍ഗീസ്, ഐഎംഇ ഇന്ത്യ സിഇഒ ഗൗതം നയ്താനി തുടങ്ങിയവര്‍ പങ്കെടുത്തു.
തങ്ങളുടെ 3600ലേറെ വരുന്ന ശാഖകളിലൂടെ ശരിക്കും ഇന്ത്യയിലുള്ള ഓരോ നേപ്പാളിയുടേയും പടിവാതില്‍ക്കല്‍ സേവനമെത്തിക്കുന്നതാണ് പുതുതായി കൂട്ടിച്ചേര്‍ക്കുന്ന ഈ സേവനമെന്ന് ചടങ്ങില്‍ സംസാരിച്ച മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു.
മുത്തൂറ്റ് ഫിന്‍കോര്‍പ്പുമായി കൈകോര്‍ക്കുന്നതിലൂടെ ഇന്‍ഡോ-നേപ്പാള്‍ റെമിറ്റന്‍സ് സേവനരംഗത്ത് ഒരു നാഴികക്കല്ല് പിന്നിടുകയാണ് ഐഎംഇ ഇന്ത്യയെന്ന് സിഇഒ ഗൗതം നയ്താനി പറഞ്ഞു. രണ്ടു സ്ഥാപനങ്ങള്‍ക്കുമുള്ള വിപുലമായ സേവനശൃഖല ഉപയോക്താക്കള്‍ക്ക് ഏറെ ഗുണകരമാകും. നേപ്പാള്‍ വംശജര്‍ക്ക് അവരുടെ അധ്വാനത്തിന്റെ മൂല്യം നാട്ടിലേയ്ക്കുന്നതിന് വിശ്വസ്തവും സുരക്ഷിതവുമായ സേവനം ഉറപ്പുവരുത്താന്‍ പുതിയ പങ്കാളിത്തം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
