Health

വിപിഎസ് ലേക്ഷോറില്‍ സൗജന്യ ഹൃദയ പരിശോധന പാക്കേജ്

60% കിഴിവോടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷനും ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷനും ലഭിക്കും

ലോക ഹൃദയദിനത്തോടനുബന്ധിച്ചു വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ സൗജന്യ ഹൃദയ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. 60% കിഴിവോടെ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക പാക്കേജുകള്‍ ലഭ്യമാണ്. സൗജന്യ രജിസ്ട്രേഷനും ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷനും ലഭിക്കും.

Advertisement

മുതിര്‍ന്നവര്‍ക്കായി ഇസിജി, എക്കോ, ടിഎംടി, സിബിസി, ലിപ്പിഡ് പ്രൊഫൈല്‍, ആര്‍ബിഎസ്, എസ് ക്രിയാറ്റിനിന്‍, സോഡിയം, പൊട്ടാസ്യം എന്നീ പരിശോധനകള്‍ 60% കിഴിവോടെ പാക്കേജില്‍ ഉള്‍പ്പെടുന്നു. 2499നാണ് പാക്കേജ് ലഭ്യമാവുക. എക്കോ, ഹൃദ്രോഗ വിദഗ്ധനുമായി കണ്‍സള്‍ട്ടേഷന്‍ എന്നിവയടങ്ങുന്ന കുട്ടികളുടെ പാക്കേജിന് 999 രൂപയാണ് നിരക്ക്.

ഒക്ടോബര്‍ 15 വരെ പാക്കേജ് ലഭ്യമാണ്. മരുന്നുകളും മറ്റ് ഉപഭോഗ വസ്തുക്കളുമൊഴികെ പ്രൊസീജ്യറുകള്‍ക്ക് 30% വരെ കിഴിവ് ലഭ്യമാകും. രജിസ്‌ട്രേഷന് 1800 313 8775 എന്ന നമ്പറില്‍ വിളിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top