ലോക ഹൃദയദിനത്തിന്റെ ഭാഗമായി വിപിഎസ് ലേക്ഷോര്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ സിപിആര്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ‘ഹൃദയാരോഗ്യം എല്ലാവര്‍ക്കും (കാര്‍ഡിയോവാസ്‌കുലര്‍ ഹെല്‍ത്ത് ഫോര്‍ എവരിവണ്‍)’ എന്ന പ്രമേയത്തില്‍ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ സെപ്റ്റംബര്‍ 28ന് വൈകിട്ട് 4ന് സംഘടിപ്പിച്ച പരിപാടി ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു.
വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള ഹൈബി ഈഡന്‍ എംപിക്ക് ഉപഹാരം സമര്‍പ്പിച്ചു. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുഭാഷ് സ്‌കറിയ, ഹെല്‍ത്ത്കെയര്‍ പ്രൊമോഷന്‍സ് മാനേജര്‍ അനു എസ് കടയത്ത്, കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ മായ എം എന്നിവര്‍ പങ്കെടുത്തു.
ഹൃദയാഘാതമുണ്ടായാല്‍ നല്‍കേണ്ട പ്രാഥമിക ചികിത്സയെക്കുറിച്ചു പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ 150 ഓളം പേര്‍ക്ക് പരിശീലനം നല്‍കി. വിപിഎസ് ലേക്ഷോര്‍ ആശുപത്രി എമര്‍ജന്‍സി വിഭാഗം ടെക്‌നീഷ്യന്മാര്‍ പരിശീലനം നല്‍കി. ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനായി സെന്റ് തെരേസാസ് കോളേജ് വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച ഫ്ളാഷ്മോബില്‍ 25ഓളം പേര്‍ പങ്കെടുത്തു.