Success Story

ടെക്ക് സംരംഭം; ഹാപ്പി ഷാപ്പി, ആഘോഷങ്ങളുടെ അവസാന വാക്ക്

കേവലമൊരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനം എന്നതിനപ്പുറത്തേക്ക് ആഘോഷങ്ങള്‍ കസ്റ്റമൈസ് ചെയ്ത് നടപ്പാക്കുന്ന ഒരു സ്ഥാപനം എന്ന നിലക്കാണ് ഇരുവരും ഡല്‍ഹി ആസ്ഥാനമായി ‘ഹാപ്പി ഷാപ്പി’ എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്

അമേരിക്കയിലെ മികച്ച ജോലി, ലക്ഷങ്ങളുടെ പ്രതിമാസ വരുമാനം, സാമൂഹികമായും സാമ്പത്തികമായും ഉയര്‍ന്ന നിലയിലുള്ള ജീവിതം ഇതെല്ലം ഒരൊറ്റ രാത്രികൊണ്ട് വേണ്ടെന്നു വച്ച് സംരംഭകത്വത്തിന്റെ വഴി തെരെഞ്ഞെടുത്ത ദമ്പതിമാരാണ് നിധിന്‍ സൂഡും ഭാര്യ സന സൂഡും. ഏതൊരു വ്യക്തിയുടെ ജീവിതത്തിലും നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന വിവാഹങ്ങള്‍ പോലുള്ള ആഘോഷങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു ടെക്ക് കമ്പനിക്ക് മനസ്സില്‍ രൂപം നല്‍കിക്കൊണ്ടാണ് ഇരുവരും മാതൃരാജ്യമായ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത്.

Advertisement

നിധിന്‍ സൂഡും ഭാര്യ സന സൂഡും

കേവലമൊരു ഇവന്റ് മാനേജ്മെന്റ് സ്ഥാപനം എന്നതിനപ്പുറത്തേക്ക് ആഘോഷങ്ങള്‍ കസ്റ്റമൈസ് ചെയ്ത് നടപ്പാക്കുന്ന ഒരു സ്ഥാപനം എന്ന നിലക്കാണ് ഇരുവരും ഡല്‍ഹി ആസ്ഥാനമായി ‘ഹാപ്പി ഷാപ്പി’ എന്ന സംരംഭത്തിന് രൂപം നല്‍കുന്നത്. സൗന്ദര്യ സംരക്ഷണം മുതല്‍ വിവാഹ ആഘോഷം വരെ എന്തും ഹാപ്പി ഷാപ്പിയിലൂടെ സാധ്യമാണ്. ഇന്റര്‍നെറ്റിന്റെയും സോഷ്യല്‍ മീഡിയയുടെയും അനന്ത സാധ്യതകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മറ്റൊരു സംരംഭം ഈ രംഗത്ത് ഇല്ല എന്നത് തന്നെയാണ് ഈ ദമ്പതിമാരുടെ വിജയവും.

ആശയ ദാരിദ്ര്യം കൊണ്ടാണ് ഇന്ത്യയില്‍ മികച്ച സംരംഭങ്ങള്‍ ഉണ്ടാകത്തേതെന്ന് പഴി പറഞ്ഞുകൊണ്ട് വിദേശരാജ്യങ്ങളിലെ സംരംഭകത്വ വികസന മാതൃകകളെ നോക്കി നെടുവീര്‍പ്പിടുന്നവര്‍ക്കുള്ള മറുപടിയാണ് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഹാപ്പി ഷാപ്പി’ എന്ന സംരംഭം. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏതൊരു ഉപഭോക്താവിനെയും ഹാപ്പിയായി സംരക്ഷിക്കുന്നതിനുതകുന്ന സേവനങ്ങളാണ് ഹാപ്പി ഷാപ്പി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഒരുക്കിയിട്ടിരിക്കുന്നത്. സമയക്കുറവിന്റെ പേരില്‍ ആളുകള്‍ തങ്ങളുടെ മനസിലെ പല സ്വപ്നങ്ങളും ഉള്ളിലൊതുക്കുന്ന ഇക്കാലത്ത്, അവരുടെ മോഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് വേണ്ട പ്ലാറ്റ്ഫോം ഒരുക്കുകയാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. ആഘോഷം എന്തുമാകട്ടെ, ഉപഭോക്താവിന്റെ ആവശ്യപ്രകാരം സൗന്ദര്യ സംരക്ഷണം മുതല്‍ വിവാഹാഘോഷങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ ഹാപ്പി ഷാപ്പി കസ്റ്റമൈസ് ചെയ്ത് നല്‍കുന്നു.

അമേരിക്ക പോലൊരു വികസതിക രാജ്യത്തെ മികച്ച ജോലിയും മറ്റു സൗകര്യങ്ങളും വേണ്ടെന്ന് വച്ചാണ് ദമ്പതിമാരായ നിധിന്‍ സൂഡും സന സൂഡും ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു സംരംഭത്തിന് രൂപം നല്‍കുന്നത്. സംരംഭകത്വത്തോടുള്ള പാഷനൊപ്പം ഇന്ത്യയുടെ വിവാഹവിപണിയുടെ സാധ്യതകളെ കണ്ടറിയാന്‍ സാധിച്ചതാണ് ഇരുവര്‍ക്കും ഹാപ്പി ഷാപ്പി തുടങ്ങുന്നതിനു പ്രചോദനമായത്. വ്യത്യസ്തമായ ഇത്തരമൊരു ആശയം ഇരുവര്‍ക്കും ലഭിച്ചതിനു പിന്നില്‍ അമേരിക്കന്‍ സംരംഭകത്വ മേഖലയില്‍ ജോലി ചെയ്തു നേടിയ പ്രാവീണ്യമാണ് മുതല്‍ക്കൂട്ട്.

27 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ സന സൂഡും 13 വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമാക്കിയ നിധിന്‍ സൂഡും വളരെ അവിചാരിതമായാണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുകയും ചെയ്യുന്നത്.പഞ്ചാബിലെ ഒരു സാധാരണ പട്ടണത്തില്‍ ജനിച്ചുവളര്‍ന്ന നിതിന്‍ സൂഡ് ബിരുദാനന്തര ബിരുദത്തിനായാണ് അമേരിക്കയിലെ ജോര്‍ജ് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയിലെത്തുന്നത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ സന ഇതേ യൂണിവേഴ്സിറ്റിയില്‍നിന്നാണ് ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ജര്‍മനില്‍ ബിരുദാനന്തര ബിരുദവും നേടിയത്.

എന്നാല്‍ ഒരേ പട്ടണത്തില്‍, ഒരേ സര്‍വകലാശാലയില്‍ പഠിച്ചിട്ടും പരസ്പരം പരിചയപ്പെടാതിരുന്ന ഇരുവരും കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം വ്യത്യസ്തമായ മേഖലകളില്‍ ജോലി തേടിപ്പോയി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ നിധിന്‍ സൂദിന് വേള്‍ഡ് ബാങ്കില്‍ ജോലി ലഭിച്ചു. എന്റര്‍പ്രൈസ് ആര്‍ക്കിടെക്ച്ചര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‌സ് തുടങ്ങിയ വിഷയങ്ങളില്‍ നിധിന് മികച്ച പ്രാവീണ്യമുണ്ടായിരുന്നു. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് എന്ന വിഷയത്തില്‍ ബിരുദം നേടിയ സന പിഡബ്ല്യൂസിയില്‍ ജോലി നേടി. ഈ കലഘട്ടത്തിലും ഇരുവരും പരസ്പരം പരിചയപ്പെട്ടിരുന്നില്ല.

ജോലിയില്‍ നിന്നും മാറ്റം ആഗ്രഹിച്ച ഇരുവരും പുതിയ സ്ഥാപനത്തിലെ അവസരങ്ങള്‍ തേടി പോയപ്പോഴാണ് പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വിവാഹത്തിലേക്കും വഴി വച്ചു. വിവാഹ ശേഷവും അമേരിക്കന്‍ ജീവിതം തന്നെയാണ് ഇരുവരും ആഗ്രഹിച്ചിരുന്നത്. മികച്ച സ്ഥാപനത്തിലെ പ്രതിമാസം ലക്ഷങ്ങള്‍ വരുമാനം ലഭിക്കുന്ന ജോലിയില്‍ ഇരുവരും സന്തുഷ്ടരായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും രണ്ട് ആണ്‍മക്കള്‍ ജനിച്ചു. മക്കളുടെ ജനനശേഷമാണ് സ്വന്തമായി എന്തെങ്കിലും സ്ഥാപനം തുടങ്ങണമെന്ന ചിന്ത ഇരുവരിലുമുണ്ടാകുന്നത്. അമേരിക്കയില്‍ സ്വന്തമായി വീട്, പൗരത്വം എന്നിവയുള്ളവര്‍ അപ്പോഴും ജ•നാടായ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നില്ല. എന്ത് ബിസിനസ് ആരംഭിക്കും എന്ന ചിന്തയില്‍ നിന്നുകൊണ്ട് പലകുറി ചിന്തിച്ചു. വ്യത്യസ്തമായ പല സംരംഭക ആശയങ്ങളും മനസിലൂടെ കടന്നു പോയി. അങ്ങനെയാണ് ഇന്ത്യയിലെ വിവാഹ വിപണിയെപ്പറ്റി ചിന്തിക്കുന്നത്.

ഇന്ത്യയിലേക്ക് തിരിച്ചു വിളിച്ചത് വിവാഹ വിപണിയുടെ സാധ്യതകള്‍

ഇന്ത്യന്‍ വിവാഹവിപണിയുടെ സാധ്യതകളാണ് നിധിന്‍ സൂഡിനെയും സന സൂഡിനെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. കോടിക്കണക്കിന് രൂപയുടെ ബിസിനസ് നടക്കുന്ന മേഖലയാണ് ഇന്ത്യയിലെ വിവാഹങ്ങള്‍ എന്ന് ഇരുവരും മനസിലാക്കി. വിവാഹ ആഘോഷങ്ങള്‍, മേക്കപ്പ്, ബ്രൈഡല്‍ വെയര്‍, തുടങ്ങി നിക്ഷേപത്തിന്റെ സാദ്ധ്യതകള്‍ അനന്തമാണ്. എന്നാല്‍ ഇതില്‍ ഏത് രംഗത്താണ് നിക്ഷേപം നടത്തുക എന്നത് ഇരുവരെയും ആശയക്കുഴപ്പത്തിലാക്കി. എന്ത് സംരംഭം തുടങ്ങിയാലും അത് പ്രത്യക്ഷത്തില്‍ സാങ്കേതിക രംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാവണം എന്ന ആഗ്രഹം തുടക്കം മുതല്‍ക്ക് ഇരുവര്‍ക്കും ഉണ്ടായിരുന്നു. അങ്ങനെ ചിന്തിച്ചപ്പോഴാണ്, സമയക്കുറവിന്റെ പേരില്‍ ആഘോഷങ്ങള്‍ വെട്ടിക്കുറക്കുന്ന വ്യക്തികള്‍ക്ക് പിന്തുണനല്‍കി, അവര്‍ക്കായി ആഘോഷങ്ങളും മറ്റ് ഒരുക്കങ്ങളും സംഘടിപ്പിക്കുന്ന ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കാം എന്ന ചിന്ത വരുന്നത്.

എന്നാല്‍ ആ ആശയം കേവലം ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി എന്ന നിലയില്‍ ഒതുങ്ങിപ്പോകരുത് എന്ന വാശിയുണ്ടായിരുന്നു. അങ്ങനെയാണ് ഇന്ത്യന്‍ വിവാഹ വിപണിയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നത്. വധുവിന്റെയും വരന്റെയും പ്രധാന ആവശ്യങ്ങള്‍ എന്തെല്ലാമാണ്, ഷോപ്പിംഗില്‍ പ്രശനം നേരിടുന്നത് എന്ത് പര്‍ച്ചേസ് ചെയ്യുന്നതിലാണ് തുടങ്ങിയ കാര്യങ്ങളെ പറ്റി വിശദമായി പഠിച്ചു. എല്ലാ വ്യക്തികള്‍ക്കും വേണ്ടത് ബ്യൂട്ടി കെയര്‍ തുടങ്ങി വെഡ്ഡിംഗ് റിസപ്ഷന്‍ വരെയുള്ള കാര്യങ്ങള്‍ക്കുള്ള വണ്‍സ്റ്റോപ്പ് സൊല്യൂഷനാണ് എന്ന് മനസിലാക്കിയ ഇരുവരും ആവശ്യങ്ങള്‍ കസ്റ്റമൈസ് ചെയ്തു നടപ്പിലാക്കാന്‍ കഴിയുന്ന രീതിയിലുള്ള ഒരു വെബ് പോര്‍ട്ടലിനു രൂപം നല്‍കാന്‍ തീരുമാനിച്ചു.

ഇന്ത്യ പോലൊരു രാജ്യത്തെ വിപണിയുടെ സാധ്യതകളെ പറ്റി മനസിലാക്കിയിട്ടുണ്ടെങ്കിലും, നേരിട്ട് വിപണിയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാലും 27 വര്‍ഷം നീണ്ട അമേരിക്കന്‍ ജീവിതം അവസാനിപ്പിച്ച് സനയും 13 വര്ഷം നീണ്ട ജീവിതം അവസാനിപ്പിച്ച് നിഥിനും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. അമേരിക്കന്‍ സംസ്‌കാരത്തില്‍ വളര്‍ന്ന മക്കളെ ഇന്ത്യന്‍ രീതികള്‍ അഭ്യസിപ്പിക്കുക, ഒപ്പം സംരംഭകത്വത്തിന്റെ തറക്കല്ലിടുക, അത് വളര്‍ത്തി വലുതാക്കുക തുടങ്ങി ചുമതലകള്‍ അനവധിയായിരുന്നു. അമേരിക്കയില്‍ നിന്നും ഡല്‍ഹിയിലേക്ക് താമസം മാറുക അനന്ത അക്ഷരാര്‍ത്ഥത്തില്‍ ഏറെ ക്ലേശകരമായിരുന്നു. എന്നാല്‍ എല്ലാ പ്രശ്‌നങ്ങളും തരണം ചെയ്യാനുള്ള ഇച്ഛാശക്തി ഇരുവര്‍ക്കും ഉണ്ടായിരുന്നു.

ഹാപ്പി ഷാപ്പി പിറക്കുന്നു

ഡല്‍ഹി കേന്ദ്രീകരിച്ച് താമസം തുടങ്ങിയ ഉടനെ, വിവിധ മേഖലകളിലെ പങ്കാളികളെ കണ്ടെത്തി. ഫാഷന്‍ , ട്രെന്‍ഡ്, ഗിഫ്റ്റ്, വെഡ്ഡിംഗ്, സെലബ്രേഷന്‍ തുടങ്ങി, ഏത് ഇന്ത്യക്കാരന്റേയും ആഘോഷം പൊലിപ്പിക്കാന്‍ ഓണ്‍ലൈന്‍ സൊല്യൂഷന്‍ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് എന്ന നിലയിലേക്ക് ഹാപ്പി ഷാപ്പി മാറിയത് വളരെ പെട്ടന്നായിരുന്നു. ബഡ്ജറ്റ് മനസിലാക്കി ഏത് ഈവന്റും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. നല്ലത് വരെ അമേരിക്കയില്‍ ജോലി ചെയ്തു നേടിയ വരുമാനത്തിന്റെ നല്ലൊരു പങ്ക് ഇതിനായി ഇരുവരും വിനിയോഗിച്ചു. എന്നാല്‍ ആദ്യ ബിസിനസ് മുതല്‍ എല്ലാം വിജകരമായിരുന്നു. ഒരിക്കല്‍ ഹാപ്പി ഷാപ്പിയുടെ ഉപഭോക്താവായവര്‍ സേവനമികവ് കൊണ്ട് തുടര്‍ന്നുള്ള കാലത്തും ഹാപ്പി ഷാപ്പിയുടെ ഉപഭോക്താവായി തുടര്‍ന്ന്. സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ വേണ്ട രീതിയില്‍ വിനിയോഗിക്കാന്‍ ഇരുവര്‍ക്കുമായി എന്നതാണ് പ്രധാന വിജയം. ഹാപ്പി ഷാപ്പി മുഖേന ആവശ്യപ്പെടുന്നത് ലവിവാഹ വസ്ത്രമായാലും വിവാഹ വേദിയായാലും അത് ധപൂര്‍ണമായും കസ്റ്റമൈസ് ചെയ്ത എത്തിക്കാന്‍ അവര്‍ക്കായി.

ഉപഭോക്താവിന് സോഷ്യല്‍ മീഡിയ സേവനങ്ങള്‍ നല്‍കുന്നതിനൊപ്പം ഇ-കൊമേഴ്സ് സംവിധാനങ്ങളും ലഭ്യമാക്കുകയാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. ഇതുവഴി ഫാഷന്‍, ട്രെന്‍ഡ്, ഗിഫ്റ്റ്, കല്യാണം, കാര്‍ഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഐഡിയകള്‍ ലഭിക്കും. ഉപഭോക്താവ് ആഗ്രഹം പ്രകടിപ്പിക്കുന്നതോടെ ഹാപ്പി ഷാപ്പി ബജറ്റ്, ഏത് ദിവസം വേണം, കസ്റ്റമൈസ്ഡ് ആണോ തുടങ്ങിയ ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരങ്ങള്‍ നല്‍കുന്നതോടെ അടുത്ത ഘട്ടത്തിലേക്ക് പോകും. ഒരു ചാറ്റിങ് സംവിധാനമാണ് ഇവിടെ ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ ലഭ്യമാക്കാനായാണ് ഇത്തരം ആശയം ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച ജന പിന്തുണയാണ് ഹാപ്പി ഷാപ്പിക്ക് ലഭിച്ചത്. ഒട്ടനവധി ഹാപ്പി ഉപഭോക്താക്കളെ സൃഷ്ടിക്കാന്‍ സംരംഭത്തിനായി.

ഡല്‍ഹിക്ക് പുറമെ ഒട്ടനവധി ഇന്ത്യന്‍ നഗരങ്ങളില്‍ ഹാപ്പി ഷാപ്പിക്ക് ടൈഅപ്പുണ്ട്. ഉപഭോക്താക്കളില്‍ നിന്നും സ്ഥാപനം ഫീസ് ഒന്നും ഈടാക്കുന്നില്ല. മറിച്ച്, ഹാപ്പി ഷാപ്പിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന വെണ്ടര്‍മാരില്‍ നിന്നാണ് ഫീസ് ഈടാക്കുന്നത്. പ്രത്യക്ഷത്തില്‍ ഒരു ഏജന്റ് ചെയ്യുന്ന കാര്യങ്ങളാണ് ഹാപ്പി ഷാപ്പി ചെയ്യുന്നത്. എന്നാല്‍ അത് കസ്റ്റമൈസ് ചെയ്തു നല്കുന്നിടത്താണ് ഈ സ്ഥാപനത്തിന്റെ വിജയം.ആപ്പ് വഴിയും വെബ്സൈറ്റ് വഴിയും ഇപ്പോള്‍ ഹാപ്പി ഷാപ്പി സേവനം ലഭ്യമാണ്. സംരംഭത്തിന്റെ പിന്നില്‍ 10 പേര്‍ സഹായികളായുണ്ട്. കോളേജ് വിദ്യാര്‍ത്ഥികളെയാണ് പ്രധാനമായും തൊഴില്‌മേഖലയിലേക്ക് എടുക്കുന്നത്. പഠനത്തോടൊപ്പം വരുമാനവും അവര്‍ക്ക് ഉറപ്പു നല്‍കുന്നു എന്നതാണ് സംരംഭത്തിന്റെ പ്രത്യേകത. നിധിന്റെയും സനയുടെയും വിവാഹം ഒരു ബീച്ചില്‍ വച്ചായിരുന്നു. കടലിനെ സാക്ഷിയാക്കി വിവാഹിതരായി. ഒരു ഫോട്ടോഗ്രാഫര്‍ മാത്രമാണ് കൂടെയുണ്ടായത്. ഇതുപോലെ വ്യത്യസ്തത ആഗ്രഹിക്കുന്ന പലര്‍ക്കും ആശയങ്ങളും ഉത്പന്നങ്ങളും ഒന്നിച്ച് ഹാപ്പി ഷാപ്പി വഴി ലഭ്യമാക്കുകയാണ് നിഥിനും സനയും.

അമേരിക്കയിലെ ജോലിയും ജീവിത സാഹചര്യങ്ങളും ഉപേക്ഷിച്ചു നാട്ടിലേക്ക് എത്തിയത് കൊണ്ട് പ്രത്യക്ഷത്തിലും പരോക്ഷത്തിലും പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. ഓരോ സെക്കന്റും ട്രെന്‍ഡുകള്‍ അപ്‌ഡേറ്റ് ചെയ്യേണ്ട ചലഞ്ചിനെ നേരിടുക എന്നത് മാത്രമാണ് പ്രധാന ജോലി. എന്നാല്‍ അതിനൊത്ത നീങ്ങാന്‍ ഈ ദമ്പതിമാര്‍ക്ക് കഴിയുന്നു എന്നതിനാല്‍ ഈ രംഗത്ത് പൂര്‍ണ വിജയമാക്കാന്‍ ഇരുവര്‍ക്കുംകഴിഞ്ഞു. ഇന്ന് രാജ്യത്തെ മുന്‍നിര യുവസംരംഭകാരില്‍ രണ്ടുപേരാണ് നിധിനും സനയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top