BUSINESS OPPORTUNITIES

‘കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം’, പുസ്തകം പ്രകാശനം ചെയ്തു

‘കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം. എസ് ഫൈസല്‍ ഖാന് നല്‍കി നിര്‍വഹിച്ചു

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായി സഹകരിച്ച് ധനം ബുക്‌സ് പുറത്തിറക്കുന്ന ‘കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ അറിയേണ്ടതെല്ലാം’ എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യവസായമന്ത്രി പി. രാജീവ്, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്റ്റര്‍ എം. എസ് ഫൈസല്‍ ഖാന് നല്‍കി നിര്‍വഹിച്ചു.

Advertisement

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്റ്റര്‍ സന്തോഷ് കോശി തോമസ്, ധനം മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ കുര്യന്‍ ഏബ്രഹാം, എക്‌സിക്യുട്ടീവ് എഡിറ്റര്‍ മരിയ ഏബ്രഹാം, പുസ്തകത്തിന്റെ രചയിതാവ് ഡോ. സുധീര്‍ബാബു എന്നിവര്‍ സംബന്ധിച്ചു.

400 രൂപ മുഖവിലയുള്ള പുസ്തകം ധനം വരിക്കാര്‍ക്ക് 100 രൂപ ഇളവില്‍ 300 രൂപയ്ക്ക് ലഭിക്കും. ധനത്തിന്റെ മൂന്ന് വര്‍ഷത്തെ വരിസംഖ്യയായ 1700 രൂപ മുടക്കി ഇപ്പോള്‍ വരിക്കാരാവുന്നവര്‍ക്ക് ഈ പുസ്തകം തികച്ചും സൗജന്യമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകം വാങ്ങാനും ഈ വാട്‌സാപ്പ് നമ്പറില്‍ ബന്ധപ്പെടുക: 90725 70051

പുസ്തകം ഓണ്‍ലൈനായി വാങ്ങാം, ഇവിടെ ക്ലിക്ക് ചെയ്യുക: https://subscribe.dhanamonline.com/product/doing-business-in-kerala/

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top