News

മോഷണശ്രമം പരാജയപ്പെട്ടു; പള്ളിയിലെ സ്വത്തിന് രക്ഷയായത് സ്റ്റീല്‍ വാതില്‍!

വീടുകളില്‍ കയറിയുള്ള മോഷണത്തെക്കാള്‍ എളുപ്പം ആരാധനാലയങ്ങളിലെ മോഷണമാണ് എന്ന് മനസിലാക്കിയാണ് സംഘം വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയില്‍ മോഷ്ടിക്കാനെത്തിയത്

ആസൂത്രിതമായി സംഘം ചേര്‍ന്ന് നടത്തിയ മോഷണശ്രമത്തില്‍ നിന്നും പള്ളിക്ക് രക്ഷയായത് സ്റ്റീല്‍ വാതില്‍. അടുത്തിടെ പെരുമ്പാവൂരിനടുത്ത് വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയില്‍ മൂവര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ ആഡംബര ജീവിതത്തിനായി ഒരു മോഷണശ്രമം നടന്നു.പള്ളിയുടെ പ്രധാന വാതിലും കമ്മിറ്റി റൂമിന്റെ വാതിലുമെല്ലാം കമ്പിപ്പാരയും മറ്റ് മാരക ആയുധങ്ങളുംകൊണ്ട് പൊളിച്ചു. വീടുകളില്‍ കയറിയുള്ള മോഷണത്തെക്കാള്‍ എളുപ്പം ആരാധനാലയങ്ങളിലെ മോഷണമാണ് എന്ന് മനസിലാക്കിയാണ് സംഘം വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയില്‍ മോഷ്ടിക്കാനെത്തിയത്.

Advertisement

എന്നാല്‍ പൂട്ടുപൊട്ടിച്ചു വാതിലുകള്‍ തുറന്നെങ്കിലും മോഷ്ടിക്കാന്‍ പര്യാപ്തമായ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. പിന്നീട് വിലയേറിയ വസ്തുക്കളുള്ള ഓഫീസ് മുറിയുടെ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവിടെ വച്ച് മോഷണശ്രമം പരാജയപ്പെട്ടു.

സാധാരണ വാതിലുകളില്‍ നിന്നും വ്യത്യസ്തമായി സ്റ്റീലിന്റെ വാതിലായിരുന്നു ഓഫീസ് മുറിക്ക് പിടിപ്പിച്ചിരുന്നത്. മരം കൊണ്ടുള്ള വാതിലിന്റെ പൂട്ട് കമ്പിപ്പാരകൊണ്ട് പൊട്ടിച്ചു തുറക്കുന്ന പോലെ എളുപ്പമല്ല സ്റ്റീല്‍ ഡോര്‍ പൊളിക്കുന്നത്. ഏറെ പണിപ്പെട്ടു പലകുറി വാതില്‍ പൊളിക്കാന്‍ ശ്രമിച്ചെങ്കിലും മോഷ്ടാക്കള്‍ ക്ഷീണിച്ചതല്ലാതെ വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല.

തുടര്‍ന്ന് വെങ്ങോല മാര്‍ ബഹനാം സഹദ വലിയപള്ളിയിലെ മോഷണശ്രമം പൂര്‍ണമായി ഉപേക്ഷിച്ച മോഷ്ടാക്കള്‍ അടുത്തുള്ള പെരുമാനി സെന്റ് ജോര്‍ജ് യാക്കോബാ പള്ളിയില്‍ മോഷ്ടിക്കാന്‍ കയറി അവിടെ നിന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിച്ചു. നാട്ടിലെങ്ങും കള്ളന്മാരുടെ ശല്യം വര്‍ധിച്ചു വരികയാണ് എന്നതിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. വീടുകള്‍ കേന്ദ്രീകരിച്ചല്ല ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മോഷണം നടക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

”വീട്ടില്‍ സ്റ്റീല്‍ ഡോര്‍ വച്ച ഓര്‍മയിലാണ് പള്ളിയിലും ഓഫീസ് മുറിക്ക് ഐ ലീഫിന്റെ സ്റ്റീല്‍ ഡോര്‍ വയ്ക്കാന്‍ പറഞ്ഞത്. എന്നാല്‍ അതിപ്പോള്‍ ഗുണമായി. ഈ ഒരൊറ്റ വാതിലിന്റെ ബലം കൊണ്ടാണ് ഞങ്ങളുടെ പള്ളിയില്‍ നിന്നും പണം നഷ്ടപ്പെടാതിരുന്നത്. പണം മുഴുവന്‍ ഈ മുറിയില്‍ ആയിരുന്നു. പ്രധാനമായും കമ്പിപ്പാരയും കോടാലിയുമാണ് മോഷ്ടാക്കള്‍ വാതില്‍ തുറക്കാന്‍ ഉപയോഗിച്ചത്. മറ്റ് വാതിലുകള്‍ തുറന്നത് പോലെ ഈ സ്റ്റീല്‍ വാതില്‍ തകര്‍ത്ത് തുറക്കാന്‍ കഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമാണ് പണം നഷ്ടമാകാഞ്ഞത്. അത് വലിയൊരു അനുഗ്രഹമായി തോന്നി” പള്ളിയുടെ ട്രസ്റ്റി ശ്രീ അനീഷ് ജേക്കബ് വെളിപ്പെടുത്തുന്നു.

മോഷ്ടാക്കളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തില്‍ മോഷണം മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി വര്‍ധിച്ചു വരികയാണ്. മരം മുറിക്കുന്ന ശബ്ദരഹിതമായ ഉപകരണങ്ങള്‍, പൂട്ടുകള്‍ തകര്‍ക്കുന്ന ഉപകരണങ്ങള്‍ എന്നിവ മോഷ്ടാക്കളുടെ കയ്യില്‍ സുലഭമായ സമയത്ത് മരം കൊണ്ടുള്ള വാതിലുകള്‍, ജനലുകള്‍ എന്നിവയുടെ ഉറപ്പ് ചോദ്യം ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ചും പ്രായമായ ആളുകള്‍, സ്ത്രീകള്‍ എന്നിവര്‍ ഒറ്റക്ക് താമസിക്കുന്ന വീടുകളില്‍ സുരക്ഷയെ മുന്‍നിര്‍ത്തി സ്റ്റീല്‍ വാതിലുകള്‍ തെരെഞ്ഞെടുക്കുകയാണ് ജനങ്ങള്‍. ബലം, ഗുണമേന്മ, ഈട് എന്നിവതന്നെയാണ് പ്രധാന സവിശേഷത. ഏത് കാലാവസ്ഥയെയും പ്രതിരോധിക്കും എന്നതും ശ്രദ്ധേയമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top