വളരെ വേഗത്തില്‍ സ്വര്‍ണവായ്പ ലഭ്യമാക്കുന്നതിനായി ‘ഐഡിബിഐ സ്വര്‍ണ കലാഷ്’ എന്ന പേരില്‍ ഐഡിബിഐ ബാങ്ക് പ്രത്യേക സ്വര്‍ണ വായ്പ ശാഖകള്‍ തുറന്നു.
നിലവിലുള്ള ശാഖകള്‍ നവീകരിച്ചാണ് ഐഡിബിഐ പുതിയ പദ്ധതിയായ സ്വര്‍ണ കലാഷിനു രൂപം നല്‍കിയിരിക്കുന്നത്. തമിഴ്നാട്ടിലെ നീലമംഗലം, ശിവഗംഗ എന്നിവിടങ്ങളിലും ബെംഗളരൂവിലെ വിജയനഗറിലും പുതിയ ശാഖകളുണ്ട്. കൂടാതെ ഹൈദരാബാദിലെ എല്‍ബി നഗറിലും സ്വര്‍ണവായ്പ ശാഖയുണ്ട്.
ഒരു പ്രയാസവും കൂടാതെ സ്വര്‍ണവായ്പ ലഭ്യമാക്കുന്നതിനാണ് പുതിയ സംവിധാനമെന്ന് ബാങ്ക് അറിയിച്ചു. എട്ടു ശതമാനം മുതല്‍ക്കുള്ള പലിശനിരക്കിലാണ് വായ്പ. കാര്‍ഷിക, ഗ്രാമീണ വിപണികളില്‍ വായ്പകള്‍ കൂടുതല്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ രാകേഷ് ശര്‍മ പറഞ്ഞു.