News

തെരഞ്ഞെടുപ്പ് പ്രചരണം എളുപ്പമാക്കാന്‍ ടോഗ്ഗിളിന്റെ ‘ടിപ്‌സ്’

സാങ്കേതിക വിദ്യയുടെ വളര്‍ച്ച പാര്‍ലമെന്റ്, നിയമസഭാ , പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും പ്രതിഫലിപ്പിക്കാന്‍ സാധിക്കും എന്ന് തെളിയിച്ചു കൊണ്ട് ‘ടിപ്‌സ്’ എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ജനകീയമാക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്‌നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ്

പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നിസ്സാരമായി നേരിടാനുള്ള വഴിയൊരുക്കി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് സംരംഭക രംഗത്ത് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്. വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന നിരവധി ആപ്പുകള്‍ ടോഗ്ഗിള്‍ ടെക്നോളജീസ് പരിചയപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്ഥാപനത്തിന്റെ പുത്തന്‍ ഉല്‍പ്പന്നമായ ടിപ്‌സ് എന്ന മൊബീല്‍ ആപ്പ് തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി ജനകീയമാകുകയാണ്. പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് കേവലം നിശ്ചിത തുകയ്ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ എല്ലാ സാധ്യതകളും ലഭ്യമാക്കുന്ന ഒന്നാണ് ടിപ്‌സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍. മൊബീല്‍ ആപ്ലിക്കേഷന് പുറമെ വെബ്സൈറ്റ് മുഖാന്തിരമുള്ള സേവനവും ടിപ്‌സ് ഉറപ്പു നല്‍കുന്നു. എന്നും വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മോജു മോഹന്‍ എന്ന സംരംഭകന്റെ ആശയമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് സംസ്ഥാനത്തിന്റെ സംരംഭകത്വ ഭൂപടത്തില്‍ ഇടം പിടിക്കുന്നത്. ലോഞ്ച് ചെയ്ത ദിവസങ്ങള്‍ക്കകം മികച്ച പ്രതികരണമാണ് ആപ്പിന് ലഭിക്കുന്നത്.

Advertisement

മോജു മോഹന്‍, ബിനില്‍ കെ ടി എന്നീ സുഹൃത്തുക്കളുടെ ശ്രമഫലമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം. 2012 ല്‍ നേടിയ ബിടെക്ക് ബിരുദവുമായി സംരംഭകരംഗത്തേക്ക് ഇറങ്ങുമ്പോള്‍ മോജു മോഹന്‍ എന്ന യുവാവിന്റെ മനസ്സില്‍ താന്‍ ലക്ഷ്യമിടുന്ന മേഖലയെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. സാങ്കേതികവിദ്യയുടെ വികാസം, ഇന്റര്‍നെറ്റ് അധിഷ്ഠിത സേവനരംഗത്തിന്റെ വളര്‍ച്ച എന്നിവയായിരുന്നു മോജുവിനെ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഒരു സംരംഭത്തിലേക്ക് എത്തിച്ചത്. വ്യത്യസ്തമായി ചിന്തിക്കാനും ഉപഭോക്തൃ സംതൃപ്തിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കാനും മോജുവിനുണ്ടായിരുന്ന മികവ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ വളര്‍ച്ച എളുപ്പത്തിലാക്കി. അതിന്റെ ഒരു പ്രതിഫലനമായാണ് സര്‍ക്കാര്‍ തലം മുതല്‍ തെരെഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നിയന്ത്രണം വരെയുള്ള മേഖലകളില്‍ ടോഗ്ഗിള്‍ ടെക്നോളജീസ് തങ്ങളുടെ സാന്നിധ്യമറിയിച്ചത്.

സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ച് അധികം വൈകാതെ തന്നെ ബിടെക്ക് ബിരുദധാരിയും കോളേജിലെ അടുത്ത സുഹൃത്തുമായ ബിനില്‍ കെ ടി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി. അതോടെ പിന്നീടുള്ള യാത്രയുടെ വേഗതയും വര്‍ധിച്ചു. കേരളം സ്റ്റാര്‍ട്ടപ്പ് മിഷന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കൊച്ചി ആസ്ഥാനമായ ടോഗ്ഗിള്‍ ടെക്നോളജീസ് പ്രവര്‍ത്തനമാരംഭിച്ച് വളരെ ചെറിയ നാളുകള്‍ക്കുള്ളില്‍ ആയിരത്തോളം ഉപഭോക്താക്കളെ നേടിക്കഴിഞ്ഞു. വ്യത്യസ്തമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നു എന്നതാണ് ഈ സംരംഭത്തെ വ്യത്യസ്തമാക്കുന്നത്.

”ഒന്ന് രണ്ടു സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ശേഷമാണ് സ്വന്തം സ്ഥാപനം എന്ന ലക്ഷ്യത്തിലേക്ക് ഞാന്‍ എത്തുന്നത്. ഐടി അനുബന്ധ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ആത്മവിശ്വാസം തന്നെയായിരുന്നു പ്രധാന കാരണം. ഇത് പ്രകാരം ജോലി ഉപേക്ഷിച്ച ഞാന്‍ എട്ട് മാസമെടുത്താണ് എന്റെ ആദ്യ പ്രോഡക്റ്റ് നിര്‍മിച്ചത്.അതിന്റെ ആദ്യ വില്പനയില്‍ നിന്നും എനിക്ക് കിട്ടിയത് 13000 രൂപയാണ്. അതായത് 8 മാസം ശമ്പളമില്ലാതെ ജോലി ചെയ്തപ്പോള്‍ കിട്ടിയതാണ് ഈ തുക. പക്ഷെ ഈ ഉല്‍പ്പന്നം 170 ല്‍ പരം ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ എനിക്ക് സാധിച്ചു. അതോടെ എന്റെ ആത്മവിശ്വാസം വര്‍ധിച്ചു. പിന്നീട് സംരംഭകന്‍ എന്ന നിലയിലേക്ക് ഞാന്‍ പാകപ്പെടുകയായിരുന്നു. ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്ന ടിപ്‌സ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ഞാന്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന ഒന്നാണ് ” മോജു മോഹന്‍ പറയുന്നു.

തുടക്കം ‘സര്‍ക്കാര്‍ ഓഫിസില്‍’ നിന്നും

ടോഗ്ഗിള്‍ ടെക്നോളജീസ് എന്ന സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ മോജുവും ബിനിലും പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത് ആപ്പുകളുടെ നിര്‍മാണത്തിലായിരുന്നു. തീര്‍ത്തും ആയാസകരമായ ഒരു ജോലിയെ ആയാസരഹിതമാക്കത്തക്കരീതിയില്‍ ആപ്പുകള്‍ വികസിപ്പിക്കുന്നതിനുള്ള മോജുവിന്റെ കഴിവ് ആദ്യം തെളിയിക്കപ്പെട്ടത് സര്‍ക്കാര്‍ ഓഫീസ് എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ മുഖാന്തിരമായിരുന്നു. മലയാളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ സേവന സഹായി ആപ്ലിക്കേഷനായിരുന്നു സര്‍ക്കാര്‍ ഓഫീസ്. 450 ല്‍ പരം വരുന്ന സര്‍ക്കാര്‍ സേവനങ്ങളെ ഒറ്റ ആപ്ലിക്കേഷന്‍ മുഖാന്തിരം സര്‍ക്കാര്‍ ഓഫീസുകളുമായി കോര്‍ത്തിണക്കിക്കൊണ്ടാണ് ഇത് പൂര്‍ത്തിയാക്കിയത്. തുടക്കം എന്ന നിലയില്‍ മികച്ച പ്രതികരണമാണ് ഈ മൊബീല്‍ ആപ്പിന് ലഭിച്ചത്. സര്‍ക്കാര്‍ സംബന്ധമായ അപേക്ഷകള്‍ എളുപ്പത്തില്‍ നല്‍കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും ഈ ആപ്പ് സഹായകമായി

പാഠപുസ്തകം

ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഭാഗമായി പുറത്തിറക്കിയ സാമൂഹിക പ്രതിബദ്ധതയാര്‍ന്ന ഒരു മൊബീല്‍ ആപ്ലിക്കേഷനാണ് പാഠപുസ്തകം. പാഠപുസ്തക അച്ചടി- വിതരണ സംവിധാനത്തിലെ അപാകതകളെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പഠനത്തിനായി പാഠപുസ്തകങ്ങള്‍ ലഭ്യമാകാതെ വന്നപ്പോഴാണ് ടോഗ്ഗിള്‍ ടെക്നോളജീസ് പാഠപുസ്തകം എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ വിപണിയിലെത്തിച്ചത്. പ്‌ളേ സ്റ്റോറില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന ഈ ആപ്ലിക്കേഷനില്‍ ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങള്‍ പിഡിഎഫ് രൂപത്തില്‍ ലഭ്യമാക്കിയിരുന്നു. ഒരു സ്മാര്‍ട്ട്‌ഫോണ്‍ കൈവശമുണ്ടെങ്കില്‍ എളുപ്പത്തില്‍ പാഠപുസ്തകങ്ങള്‍ ലഭ്യമാകുന്ന ഈ ആപ്പ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വിദ്യാര്‍ത്ഥി സമൂഹം ഏറ്റെടുത്തു. ആപ്ലിക്കേഷന്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കകം ഒരു ലക്ഷത്തിലേറെ ഡൗണ്‍ ലോഡുകള്‍ ആണുണ്ടായത്. മാറ്റമുള്ള പാഠപുസ്തകങ്ങളും ഇത്തരത്തില്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. അറബിക്, കന്നഡ തുടങ്ങിയ ഭാഷാ പഠന പുസ്തകങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പാഠപുസ്തക ദൗര്‍ബല്യം എന്ന പ്രശ്നത്തെ ടോഗിള്‍ ടെക്നോളജീസ് പരിഹരിച്ചത്. അതോടു കൂടി സാമൂഹിക രംഗത്തും സ്ഥാപനം ശ്രദ്ധേയമായി. പാഠപുസ്തകം ഇനി വിരല്‍ തുമ്പില്‍ എന്ന ടാഗോടെ മൊബീല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ സ്വീകരിച്ചത് പുതിയ പദ്ധതികള്‍ക്കായുള്ള ഊര്‍ജ്ജം പകര്‍ന്നു.

എല്‍എസ്ജിഎഡി ആപ്പ്

ഒന്നിന് പുറകെ ഒന്നായി ടോഗ്ഗിള്‍ ടെക്നോളജീസിന്റെ ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ, പ്രശ്‌ന പരിഹാരം എന്ന മേഖലയ്ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കിക്കൊണ്ട് ആപ്പുകളുടെ നിര്‍മാണത്തില്‍ സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നമാണ് എല്‍എസ്ജിഎഡി ആപ്പ്.തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പഞ്ചായത്തുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് എല്‍എസ്ജിഎഡി ആപ്പ് നിര്‍മിച്ചത്. ഇത് പ്രകാരം കേരളത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലെ അംഗങ്ങള്‍ക്ക് പഞ്ചായത്ത് സംബന്ധമായ പുതിയ തീരുമാനങ്ങള്‍, വാര്‍ത്തകള്‍ എന്നിവ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് സഹായകമാകുന്നു. ജിഐഎസ് മാപ്പിംഗ് വച്ചാണ് ഈ മൊബീല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 100 ല്‍ പരം ഗ്രാമ പഞ്ചായത്തുകളില്‍ വിജയകരമായി ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആ പ്രദേശത്തെ ബ്ലഡ് ബാങ്ക്, ലേബര്‍ ബാങ്ക്, തുടങ്ങി എല്ലാവിധ സംവിധാനങ്ങളെപ്പയും ഈ ആപ്പ് മുഖാന്തിരം ബന്ധിപ്പിച്ചിരിക്കുന്നു. പഞ്ചായത്തിലെ ഓരോ വീടുകള്‍ക്കും ഓരോ യുണീക്ക് ഐഡി നമ്പര്‍ നല്‍കിയശേഷമാണ് വീടുകളെ ഈ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

എഡ്യുസ് ആപ്പ്

വിദ്യാര്‍ത്ഥികള്‍ക്കായി വികസിപ്പിച്ചിരിക്കുന്നത് മറ്റൊരു ആപ്പ് ആണ് എഡ്യുസ് ആപ്പ് . കുട്ടികളുടെ പഠനം എളുപ്പമാക്കുക എന്നതിലുപരിയായി സ്‌കൂള്‍ മാനേജ്മെന്റ് സിസ്റ്റത്തിന് പിന്തുണ നല്‍കുക എന്നതാണ് ഈ ആപ്പ് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. കുട്ടികള്‍ ക്ലാസ്സില്‍ വരാതിരുന്നാല്‍ മാതാപിതാക്കള്‍ക്ക് മെസ്സേജ് പോകുന്ന രീതിയിലുള്ള ആപ്പുകള്‍ നിലവിലുണ്ടെങ്കിലും അതില്‍ നിന്നും തികച്ചതും വ്യത്യസ്തമായ രീതിയിലുള്ള പ്രവര്‍ത്തനമാണ് എഡ്യുസ് ആപ്പ് മുഖാന്തിരം നടക്കുന്നത്. ഒരു കുട്ടി ക്ലാസില്‍ വരാതിരുന്നാല്‍ ക്ളാസ് ടീച്ചറുടെ ശബ്ദത്തില്‍ ടീച്ചറുടെ ഫോണില്‍ നിന്നും മാതാപിതാക്കളുടെ ഫോണിലേക്ക് ഓട്ടോമാറ്റിക്ക് കോളുകള്‍ പോകും. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ആപ്പ് പ്രവര്‍ത്തിക്കുന്നത്.

കൊറോണ സമയത്ത് വീടുകളില്‍ ഇരുന്നു തന്നെ ട്യൂഷന്‍ സെന്ററുകള്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ കഴിയുന്ന ഒരു ആപ്പും റീട്ടെയില്‍ വിപണിയെ പിന്തുണയ്ക്കുന്ന ഒരു ആപ്പും ടോഗ്ഗിള്‍ ടെക്നോളജീസ് വികസിപ്പിച്ചിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനായും ഓണ്‍ലൈന്‍ നുഴഞ്ഞു കയറ്റം തടയുന്നതിനുമായുള്ള പദ്ധതികള്‍ വികസിപ്പിക്കുകയും പോലീസ് ഫോഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് സ്ഥാപനം. ഇത് പ്രകാരം സോഷ്യല്‍ മീഡിയയിലെ പാകിസ്ഥാന്‍ നുഴഞ്ഞു കയറ്റം, ഫേക്ക് അകൗണ്ടുകളുടെ കുത്തൊഴുക്ക്, അതുവഴി ചാരപ്രവര്‍ത്തനങ്ങളിലേക്ക് വഴിയൊരുക്കുന്ന മാര്‍ഗങ്ങള്‍ എന്നിവ പ്രത്യേകമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഐടി ഉല്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം

വ്യത്യസ്തമായി ചിന്തിക്കുന്നതിന്റെയും പ്രവര്‍ത്തിക്കുന്നതിന്റെയും ഭാഗമായി ടോഗ്ഗിള്‍ വികസിപ്പിച്ചെടുത്ത മറ്റൊരു ഉല്‍പ്പന്നമാണ് ഐടി ഉല്പന്നങ്ങള്‍ക്കായുള്ള ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം. ലോകത്ത് തന്നെ ആദ്യമായാണ് ഐടി സേവനങ്ങള്‍ സുതാര്യമാക്കുന്നതിനും കുറഞ്ഞ ചെലവില്‍ ചെയ്‌തെടുക്കുന്നതിനുമായി ഇത്തരത്തില്‍ ഒരു ഇ കൊമേഴ്സ് പ്ലാറ്റ്‌ഫോം. മൊബീല്‍ ആപ്പ്, വെബ്സൈറ്റ്, സോഫ്റ്റ്വെയര്‍ തുടങ്ങി ടെക്‌നൊളജിയുമായി ബന്ധപ്പെട്ട എന്ത് കാര്യവും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാകും. 5000 ല്‍ ഏറെ ഐടി അധിഷ്ഠിത സ്ഥാപനങ്ങളെ കോര്‍ത്തിണക്കിക്കൊണ്ടാണ് ആമസോണിനും ഫ്‌ലിപ്പ്കാര്‍ട്ടിനും സമാന്തരമായി ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഓരോ ഉപഭോക്താവിനും തന്റെ കൈവശമുള്ള ബജറ്റിന് ആനുപാതികമായി ഉല്‍പ്പന്നങ്ങള്‍ നേടിയെടുക്കാന്‍ ഈ സൗകര്യം സഹായിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ചുരുക്കിപ്പറഞ്ഞാല്‍ ബ്രാന്‍ഡ് നോക്കി, റിവ്യൂ നോക്കി ഐറ്റി ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത് സഹായകമാകും.

എബിഎസ്

അഫിലിയേറ്റ് ബിസിനസ് സ്‌കീം എന്ന പേരില്‍ ഐടി ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തി അവയ്ക്ക് വിപണി നേടിയെടുക്കാന്‍ സഹായിക്കുക കൂടി ചെയ്യുകയാണ് ടോഗ്ഗിള്‍ ടെക്നോളജീസ്. ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനും സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്. നിലവിലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കസ്റ്റമൈസ്ഡ് ആപ്പുകള്‍ തയ്യാറാക്കും എന്നതും ഐടി സംബന്ധമായ എന്ത് പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കും എന്നതുമാണ് ടോഗ്ഗിള്‍ ടെക്നോളജീസ് ആന്‍ഡ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ മുഖമുദ്ര. തൃശൂര്‍ സി ഷെല്‍ ബിസിനസ് സെന്ററില്‍ ആണ് ടോഗ്ഗിള്‍ ടെക്നോളജീസിന്റെ വിശാലമായ വര്‍ക്കിംഗ് സ്പേസ് പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Contact:
8086989900
7025880011
7012384605
8075644799

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top