ഐതിഹ്യമാല മലയാളിയെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട കൃതിയാണ്. അതില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ യുവതലമുറയില്‍ പെട്ട എത്ര പേര്‍ ഇത് വായിച്ചുകാണും എന്ന കാര്യം സംശയമാണ്. ഇത്രയും വലിയ പുസ്തകം വായിക്കാന്‍ മെനക്കെടേണ്ടതില്ലെന്ന ചിന്തയാണ് അതിന് പിന്നില്‍.
മലയാളിയെ സംബന്ധിച്ചിടത്തോളം തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കേട്ട് പരിചയിച്ചതാണ് ഐതിഹ്യമാലയിലെ കഥാപാത്രങ്ങളെല്ലാം തന്നെ. മാങ്ങാട്ടച്ചന്‍, അമ്പലപ്പുഴ മാഹാത്മ്യം, ഗുരുവായൂര്‍ കേശവന്‍, പെരുന്തച്ചന്‍, നാറാണത്ത് ഭ്രാന്തന്‍, കടമറ്റത്ത് കത്തനാര്‍, കായംകുളം കൊച്ചുണ്ണി അങ്ങനെ അങ്ങനെ നമ്മുടെയെല്ലേ മനസില്‍ കുടിയേറിയ അനേകം കഥാപാത്രങ്ങളുണ്ട് ഐതിഹ്യമാലയില്‍.
മികച്ച ആഖ്യാനശൈലിയാണ് സ്റ്റോറിയോയിലെ ഈ പോഡ്കാസ്റ്റിന്റെ പ്രത്യേകത
പുതുലമുറയ്ക്കും പ്രായഭേദമന്യേ എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഈ കഥകളെല്ലാം തന്നെ എത്തിയാല്‍ എങ്ങനെയിരിക്കും. അതിനുള്ള അവസരമാണ് പ്രമുഖ പോഡ്കാസ്റ്റ് സംരംഭമായ സ്‌റ്റോറിയോ ഒരുക്കിയിരിക്കുന്നത്. ഐതിഹ്യമാലയിലെ 126 കഥകളും നമുക്കെല്ലാവര്‍ക്കും തന്നെ നമ്മുടെ സമയം കളയാതെ തന്നെ ആസ്വദിക്കാനുള്ള അവസരമാണ് ഐതിഹ്യമാല പോഡ്കാസ്റ്റിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് സ്‌റ്റോറിയോയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
മികച്ച ആഖ്യാനശൈലിയാണ് സ്റ്റോറിയോയിലെ ഈ പോഡ്കാസ്റ്റിന്റെ പ്രത്യേകത. ദാമോദര്‍ രാധാകൃഷ്ണനാണ് ശ്രോതാക്കള്‍ക്കായി ഇതിന്റെ ആഖ്യാനം ചെയ്തിരിക്കുന്നത്. ഐതിഹ്യമാല കഥകള്‍ കേള്‍ക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.