പ്രമുഖ ഇരുചക്ര, മൂചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ താരത്തെ അവതരിപ്പിച്ചിരിക്കുന്നു. മാര്‍വല്‍ അവഞ്ചേഴ്സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
2018ല്‍ പുറത്തിറങ്ങിയ ടിവിഎസ് എന്‍ടോര്‍ക്ക് 125 വന്‍ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചത്
ഇന്ത്യയിലെ ആദ്യത്തെ റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇന്‍ജക്ഷന്‍ (ആര്‍ടി-എഫ്ഐ) സാങ്കേതിവിദ്യയോടു കൂടിയ ബ്ലൂടൂത്ത് അധിഷ്ഠിത സ്‌കൂട്ടറാണ് ടിവിഎസ് എന്‍ടോര്‍ക്ക്. ഇതിന്റെ പ്രത്യേക സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് ഡിസ്നി ഇന്ത്യയുടെ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ബിസിനസുമായി സഹകരിച്ചാണ് കമ്പനി പുറത്തിറക്കുന്നത്.
2018ല്‍ പുറത്തിറങ്ങിയ ടിവിഎസ് എന്‍ടോര്‍ക്ക് 125 വന്‍ സ്വീകാര്യതയാണ് വിപണിയില്‍ ലഭിച്ചത്. മികവുറ്റ രൂപഭംഗിയും കിടിലന്‍ റേസിങ് പ്രകടനവും അത്യാധുനിക സാങ്കേതികവിദ്യയും എന്‍ടോര്‍ക്കിനെ സ്‌കൂട്ടര്‍ പ്രേമികളുടെ പ്രിയങ്കരനാക്കി.
അയണ്‍മാന്‍, ബ്ലാക്ക് പാന്തര്‍, ക്യാപ്റ്റന്‍ അമേരിക്ക എന്നീ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കിയാണ് ഡിസൈന്‍. ഇന്‍വിന്‍സിബ്ള്‍ റെഡ്, സ്റ്റെല്‍ത്ത് ബ്ലാക്ക്, കോംബാറ്റ് ബ്ലൂ എന്നീ മൂന്നു നിറങ്ങളിലെ വകഭേദങ്ങളോടെയാണ് സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് ഇറങ്ങുന്നത്.
മാര്‍വല്‍ അവഞ്ചേഴ്സില്‍ നിന്ന് പ്രചോദനം മുള്‍ക്കൊണ്ട് ടിവിഎസ് എന്‍ടോര്‍ക്ക് 125 സൂപ്പര്‍സ്‌ക്വാഡ് പതിപ്പ് പുറത്തിറക്കിയതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍സ്, സ്‌കൂട്ടേഴ്സ് ആന്റ് കോര്‍പ്പറേറ്റ് ബ്രാന്‍ഡ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദര്‍ പറഞ്ഞു. സൂപ്പര്‍സ്‌ക്വാഡ് പതിപ്പിന് 85526 രൂപയാണ് കേരളത്തിലെ വില.