പാര്‍ശ്വവത്കരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട വ്യക്തികളെ സംരംഭക രംഗത്തേക്ക് കൈപിടിച്ച് നടത്തുന്നതിനായി ബിസിനസ് ഡേ മാസികയുടെയും ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സിന്റെയും ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം എന്ന പേരില്‍ സംരംഭകത്വ പരിശീലനം നല്‍കുന്നു.
സ്വയം തൊഴില്‍ കണ്ടെത്തുക, സംരംഭക രംഗത്ത് കൂടുതല്‍ കരുത്തരായ ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകരെ സൃഷ്ടിക്കുക, പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് സംരംഭകത്വ വികസന പദ്ധതി നടത്തുന്നത്.
ഡി വാലര്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ സുധീര്‍ ബാബു നേതൃത്വം വഹിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാമിലൂടെ സംരംഭക രംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് എംഎസ്എംഇ വിഭാഗത്തില്‍പ്പെട്ട വിവിധങ്ങളായ ബിസിനസുകളുടെ സാധ്യതകള്‍, അവയ്ക്കാവശ്യമായ മൂലധന നിക്ഷേപം, വിവിധങ്ങളായ സര്‍ക്കാര്‍ പദ്ധതികള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിക്കണ്ട വിധം തുടങ്ങി സംരംഭകത്വ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൂര്‍ണ പിന്തുണ ലഭിക്കുന്നു.
ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് അതിനാവശ്യമായ പരിശീലനം നല്‍കുകയും ആവശ്യമായ ലൈസന്‍സുകള്‍, മറ്റ് പെര്‍മിഷനുകള്‍ എന്നിവ നേടിയെടുക്കുന്നതിനും സംരംഭം രജിസ്റ്റര്‍ ചെയ്യുന്നതിനും ആവശ്യമായ സഹായ സഹകരണങ്ങളും ലഭിക്കും.
ഇതിനു പുറമേ, സംരംഭകത്വ മേഖലയില്‍ ആവശ്യമായ നേതൃബോധവും ദിശാബോധവും നേടിയെടുക്കുന്നതിനാവശ്യമായ പരിശീലനവും ട്രാന്‍സ്‌ജെന്‍ഡര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം മുഖേന ലഭിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9895144120, 7907790219