ഫെബ്രുവരിയെ അപേക്ഷിച്ച് നാല് മടങ്ങ് വര്‍ധനയാണ് വായ്പാ വിതരണത്തിലുണ്ടായിരിക്കുന്നത്
കേരളത്തിലെ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയ്ക്കായുള്ള വായ്പാ വിതരണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഫെബ്രുവരിയിലെ കണക്കുകളെ അപേക്ഷിച്ച് നാലു മടങ്ങ് വര്‍ധനയാണ് ജൂണ്‍ മാസത്തിലെ വായ്പാ വിതരണത്തിലുണ്ടായിരിക്കുന്നത്.
സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലയിലെ വായ്പ സംബന്ധിച്ച് ട്രാന്‍സ്യൂണിയന്‍ സിബില്‍ – സിഡ്ബി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
നിഷ്‌ക്രിയ ആസ്തി 2019 ജൂണിലെ 11.4 ശതമാനത്തെ അപേക്ഷിച്ച് 2020 ജൂണില്‍ 12.8 ശതമാനമെന്ന രീതിയില്‍ ഉയര്‍ന്നു. വളരെ ചെറിയ വിഭാഗങ്ങള്‍ ഒഴികെ എല്ലാ സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭ മേഖലകളിലും ഇടിവുണ്ടായി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
