ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ഡിയേഗോ മറഡോണ. ഒന്നുമില്ലായ്മയില്‍ നിന്നും പ്രശസ്തിയുടെ കൊടുമുടി കയറിയ കഥ
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഇതാഹസം ഡിയേഗാ മറഡോണയുടെ നഷ്ടമാകുന്നത് കായികയിനമെന്ന നിലയില്‍ ഫുട്‌ബോളിനെ പല തലങ്ങളില്‍ വിലമതിപ്പുള്ള ഒന്നാക്കി മാറ്റിയ താരം കൂടിയാണ്.
1982ല്‍ ബാഴ്‌സലോണ അര്‍ജന്റീനിയന്‍ താരത്തെ റാഞ്ചിക്കൊണ്ട് പോയത് 5 മില്യണ്‍ പൗണ്ടിനായിരുന്നു. 91 രാജ്യാന്തര മല്‍സരങ്ങള്‍ കളിച്ച മറഡോണ 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 588 ക്ലബ്ബ് മല്‍സരങ്ങളില്‍ നിന്നായി 312 ഗോളുകള്‍ നേടിയ അദ്ദേഹം ലോകകപ്പ് മല്‍സരങ്ങളില്‍ മാസ്മരികത വിതറിയതോടെ മൂല്യം കുതിച്ചുയരുകയായിരുന്നു.
1984ല്‍ ബാഴ്‌സിലോണയില്‍ നിന്ന് നപ്പോളിയിലേക്ക് മറഡോണ പോയത് 7.5 മില്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറിലാണ്
1986ലെ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ ഗോള്‍ ചരിത്രത്തിലിടം നേടി. ലോകം അതിനെ ദൈവത്തിന്റെ കൈ പതിഞ്ഞ ഗോളെന്ന് വിലയിരുത്തി. 1986ല്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് നേടിക്കൊടുത്തതോടെ അയാള്‍ പ്രശസ്തിയുടെ കൊടുമുടി കയറി.
എന്നാല്‍ അതേ മറഡോണയെ 1994 ലോകകപ്പില്‍ നിന്ന് മയക്കുമരുന്നിന്റെ പേരില്‍ പുറത്താക്കി.
ഒന്നുമില്ലായമയില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍
1960 ഒക്‌റ്റോബര്‍ 30നായിരുന്നു ഒരു ഫാക്റ്ററി തൊഴിലാളിയുടെ എട്ട് മക്കളില്‍ അഞ്ചാമനായി മറഡോണയുടെ മരണം. ഫുട്‌ബോള്‍ കയ്യില്‍ പിടിച്ച് ഉറങ്ങുന്ന ആ പയ്യന്‍ പിന്നീട് ലോകഫുട്‌ബോളില്‍ കവിത രചിക്കുമെന്ന് ആരും കരുതിയിരുന്നില്ല. എങ്കിലും ഫുട്‌ബോള്‍ ആയിരുന്നു അവന്റെ അഭിനിവേശം.
15ാം വയസിലായിരുന്നു ലീഗ് ഫുട്‌ബോളിലേക്കുള്ള അരങ്ങേറ്റം. 16ാം വയസില്‍ ദേശീയ ടീമില്‍. 1978ലെ ലോകകപ്പ് ടീമിലേക്കുള്ള എന്‍ട്രി മിസായെങ്കിലും 1982ല്‍ ബ്രസീലിനെതിരെയുള്ള മല്‍സരത്തില്‍ മാറ്റ് തെളിയിച്ചു.
1984ല്‍ ബാഴ്‌സിലോണയില്‍ നിന്ന് നപ്പോളിയിലേക്ക് മറഡോണ പോയത് 7.5 മില്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറിലാണ്. കറുത്ത കുതിരകളായ നപ്പോളിയെ രണ്ട് തവണ ഇറ്റാലിയന്‍ കിരീടം ചൂടിച്ചു മറഡോണ.