Top Story

പ്ലാന്‍ മുതല്‍ ലോണ്‍ വരെ എല്ലാത്തിനും ലോറ വെന്‍ച്വേഴ്സ്; ഇനി ടെന്‍ഷന്‍ ഫ്രീ ആയി വീട് പണിയാം

സ്വന്തമായി ഒരു വീട് നിര്‍മിച്ചെടുക്കുന്നതിനു പിന്നില്‍ ഒരു ഗൃഹനാഥന്‍ അനുഭവിക്കുന്ന സ്ട്രെസ്സുകള്‍ പലതാണ്. ഈ തലവേദനകള്‍ ഒഴിവാക്കാന്‍ ബില്‍ഡര്‍മാരെ ഏല്‍പ്പിക്കാം എന്ന് വച്ചാലോ, വീടുകളുടെ നിര്‍മാണം മാത്രമാണ് പലരും ചെയ്യുന്നത്. ഈ അവസ്ഥയിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് വ്യത്യസ്തരാകുന്നത്

വീട് വയ്ക്കാന്‍ തീരുമാനിച്ചാല്‍, ആദ്യം അതിനു ചേരുന്ന സ്ഥലം കണ്ടെത്തണം, പിന്നെ അതിന്റെ രജിസ്ട്രേഷനും മറ്റും നടത്തണം. അടുത്ത ഘട്ടം വീട് നിര്‍മാണമാണ്. വീടിനു അനുയോജ്യമായ പ്ലാന്‍ തയ്യാറാക്കണം , അതിനാവശ്യമായ ലൈസന്‍സ് എടുക്കണം, പഞ്ചായത്തിലും കോര്‍പ്പറേഷനിലുമൊക്കെയായി നടന്ന് പ്ലാനിന് അപ്രൂവല്‍ വാങ്ങണം,കറന്റ് കണക്ഷന്‍ , വാട്ടര്‍ കണക്ഷന്‍ എന്നിവ ശരിയാക്കുന്നതിനായി നടക്കണം, ഇതെല്ലം ശരിയായി വരുമ്പോള്‍ വീട് പണിക്കുള്ള സാമഗ്രികള്‍ കണ്ടെത്തല്‍, തൊഴിലാളികളെ കണ്ടെത്തല്‍ അങ്ങനെ നൂറു നൂറു കാര്യങ്ങള്‍ വേറെ. എല്ലാം ശരിയായി വീട് പൂര്‍ത്തിയായി വരുമ്പോഴാകട്ടെ, ബഡ്ജറ്റ് കയ്യില്‍ നിന്നില്ല എന്ന തലവേദന വേറെ. ഇത്തരത്തില്‍ സ്വന്തമായി ഒരു വീട് നിര്‍മിച്ചെടുക്കുന്നതിനു പിന്നില്‍ ഒരു ഗൃഹനാഥന്‍ അനുഭവിക്കുന്ന സ്ട്രെസ്സുകള്‍ പലതാണ്. ഈ തലവേദനകള്‍ ഒഴിവാക്കാന്‍ ബില്‍ഡര്‍മാരെ ഏല്‍പ്പിക്കാം എന്ന് വച്ചാലോ, വീടുകളുടെ നിര്‍മാണം മാത്രമാണ് പലരും ചെയ്യുന്നത്. ഈ അവസ്ഥയിലാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് വ്യത്യസ്തരാകുന്നത്.

Advertisement

സ്വന്തമായി കേരളത്തിന്റെ ഏതെങ്കിലും ചുരുങ്ങിയത് ഭാഗത്ത് നാല് സെന്റ് സ്ഥലം ഉണ്ടെങ്കില്‍ , ഉപഭോക്താവ് മനസ്സില്‍ കാണുന്ന ബഡ്ജറ്റില്‍ വീട് നിര്‍മിച്ചു നല്‍കുവാന്‍ ലോറ വെന്‍ച്വേഴ്സ് തയ്യാറാണ്. വീടിന്റെ നിര്‍മാണം മാത്രമല്ല പി ദേവദത്തന്‍ നേതൃത്വം നല്‍കുന്ന ലോറ വെന്‍ച്വേഴ്സ് നിര്‍വഹിക്കുന്നത്. വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി വരുന്ന എല്ലാവിധ അലച്ചിലുകളും ഉപഭോക്താവിന്റെ ഭാഗത്ത് നിന്നുകൊണ്ട് ലോറ വെന്‍ച്വേഴ്സ് നിര്‍വഹിക്കുന്നു.

വീട് നിര്‍മിക്കാം എന്ന തീരുമാനം എടുത്തു കഴിഞ്ഞാല്‍ പിന്നെ ആദ്യപടി ക്ലയന്റുമായുള്ള തുറന്ന സംഭാഷണമാണ്. ഇതിലൂടെയാണ് ഉപഭോക്താവ് മനസ്സില്‍ കാണുന്ന ബഡ്ജറ്റ് എത്രയാണ് എന്ന് തീരുമാനിക്കുന്നത്. മാത്രമല്ല, വീട് നിര്‍മാണത്തിന്റെ ഭാഗമായി തദ്ദേശ ഭരണ സംവിധാനങ്ങളില്‍ നിന്നും നേടേണ്ട പെര്‍മിഷനുകള്‍, ലൈസന്‍സുകള്‍ എന്നിവ ലോറ വെന്‍ച്വേഴ്സിന്റെ ഉദ്യോഗസ്ഥര്‍ നേരിട്ട് ചെയ്യും. അതിനാല്‍ തന്നെ ബില്‍ഡിംഗ് പെര്‍മിറ്റ്, ടാക്‌സ്, കറന്റ് കണക്ഷന്‍, വാട്ടര്‍ കണക്ഷന്‍ എന്നിവ സംബന്ധിച്ച് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും വീട്ടുടമസ്ഥന്‍ നേരിടേണ്ടി വരുന്നില്ല.

ഇത്തരത്തില്‍ ലൈസന്‍സുകള്‍ എല്ലാം ലഭിച്ചു കഴിഞ്ഞാല്‍, അടുത്തപടി വീടിന്റെ നിര്‍മാണമാണ്. സ്ഥലത്തിന്റെ ഘടന, ഉടമസ്ഥരുടെ ഇഷ്ടങ്ങള്‍, അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ എന്നിവ മുന്‍നിര്‍ത്തി പ്ലാനുകള്‍ തയ്യറാക്കുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ ധാരാളം പ്ലാനുകള്‍ ലോറ വെന്‍ച്വേഴ്സിന്റെ കൈവശമുണ്ടെങ്കിലും ഉപഭോക്താക്കളുടെ ആവശ്യപ്രകാരം പുതിയ പ്ലാനുകള്‍ തയ്യാറാക്കുന്നതില്‍ മിടുക്കരാണ് സ്ഥാപനത്തിലെ ആര്‍ക്കിടെക്റ്റുകള്‍. പ്രഗത്ഭരായ ആര്‍ക്കിറ്റെക്ക്റ്റുകള്‍ നേതൃത്വം നല്‍കുന്ന ടീമാണ് പ്ലാന്‍ വരയ്ക്കുക.സര്‍ക്കാരിലേക്ക് അടക്കേണ്ടതായി വരുന്ന തുക മാത്രമാണ് ഉപഭോക്താവില്‍ നിന്നും ഈടാക്കുന്നത്. സര്‍ക്കാര്‍ അംഗീകാരം കിട്ടിയാല്‍ ഉടന്‍ തന്നെ വീടിന്റെ നിര്‍മാണം ആരംഭിക്കും. നിര്‍മാണം തുടങ്ങുമ്പോള്‍ വീടിന്റെ ആകെ നിര്‍മാണച്ചെലവിന്റെ 15 ശതമാനമാണ് നല്‍കേണ്ടത്. ബാക്കിതുക ഓരോ ഘട്ടം പൂര്‍ത്തിയാക്കുന്നതിനനുസൃതമായി മാത്രം നല്‍കിയാല്‍ മതി.

വീടിന്റെ എലവേഷന്‍ ഏത് രീതിയില്‍ വേണം എന്ന് തീരുമാനിക്കുന്നതിനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം വീട്ടുടമസ്ഥനായിരിക്കും. ഇതനുസരിച്ചാണ് വീട് ട്രഡീഷണല്‍ ആവണോ, കണ്ടംപററി ആവണോ എന്നെല്ലാം തീരുമാനിക്കുന്നത്. ഇത്തരത്തില്‍ വീടിന്റെ രൂപം, സൗകര്യങ്ങള്‍ എന്നിവ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാല്‍ പ്രസ്തുത പ്ലാനിനെ ആസ്പദമാക്കി വീടിന്റെ ത്രീഡി തയ്യാറാക്കും. ഇതില്‍ വീടിന്റെ പെയിന്റിന്റെ നിറം വരെ തീരുമാനിക്കുന്നതിനുള്ള അവസരം വീട്ടുടമസ്ഥര്‍ക്ക് നല്‍കുന്നു. ഇനി ബഡ്ജറ്റ് മോഡല്‍ വീടുകള്‍ ആഗ്രഹിക്കുന്ന ആളുകളാണെങ്കില്‍ പതിമൂന്ന്‌ ലക്ഷം രൂപ ചെലവില്‍ രണ്ട് ബെഡ് റൂം വീടുകളും 24.5 ലക്ഷം രൂപ ചെലവില്‍ മൂന്നു ബെഡ്റൂം വീടുകളും ലോറ വെന്‍ച്വേഴ്സ് നിര്‍മിച്ചു നല്‍കുന്നുണ്ട്.

ഒന്‍പത് മാസമാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനായി എടുക്കുന്ന സമയം. ഇനി ആദ്യമായി വീട് നിര്‍മിക്കുന്നവര്‍ക്ക് പ്രധാന്‍മന്ത്രി ആവാസ് യോജന പ്രകാരം രണ്ടര ലക്ഷം രൂപയുടെ സബ്സിഡി ലഭിക്കുന്നതിനാവശ്യമായ നടപടികളും ലോറ വെന്‍ച്വേഴ്സ് ചെയ്ത കൊടുക്കുന്നുണ്ട്. 1600 ചതുരശ്ര അടിയില്‍ താഴെ വലുപ്പത്തില്‍ വീട് നിര്‍മിക്കുന്ന വ്യക്തികള്‍ക്കാണ് ഈ സബ്‌സിഡിയുടെ പ്രയോജനം ലഭിക്കുക. സബ്‌സിഡി അര്‍ഹരായ വ്യക്തികള്‍ക്ക് അത് ലഭിക്കുന്നതിനാവശ്യമായ പേപ്പര്‍ വര്‍ക്കുകള്‍ എല്ലാം തന്നെ പൂര്‍ണ ഉത്തരവാദിത്വത്തോടെ, സൗജന്യമായി ലോറ വെന്‍ച്വേഴ്‌സ് ചെയ്തു കൊടുക്കുന്നു. അതിനാല്‍ സബ്‌സിഡി കഴിച്ച് 22 ലക്ഷം രൂപ ചെലവില്‍ 3BHK വീടും 10.5 ലക്ഷം രൂപ ചെലവില്‍ 2BHK വീടും നിര്‍മിക്കാന്‍ സാധിക്കും.

ബാങ്ക് ലോണും തയ്യാര്‍

വീട് പണിയുന്നതിനായി ലോണ്‍ അനിവാര്യമായി വരുന്ന ഉപഭോക്താക്കള്‍ക്ക് ലോണ്‍ ലഭിക്കുന്നതിനായുള്ള എല്ലാവിധ സേവനങ്ങളും ലോറ വെന്‍ച്വേഴ്‌സ് തന്നെ ചെയ്തു കൊടുക്കും. ഗാര്‍ഹിക ലോണുമായി ബന്ധപ്പെട്ട് 10 മുന്‍നിര ബാങ്കുകളുമായി സ്ഥാപനത്തിന് ടൈ അപ്പുണ്ട്. അതിനാല്‍ തന്നെ വീട്ടുടമസ്ഥരുടെ ആവശ്യപ്രകാരം ഏത് ബാങ്കിന്റെ ലോണും നിശ്ചിത സമയത്തിനുള്ളില്‍ തയ്യാറാക്കി നല്‍കാന്‍ ലോറ വെന്‍ച്വേഴ്‌സിന് കഴിയും. ഇനി ഉപഭോക്താക്കള്‍ എന്‍ആര്‍ഐകള്‍ ആണെങ്കില്‍ ഫോണ്‍ വഴിയും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് ലോണുകളും മറ്റും തയ്യറാക്കുന്നത്. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഇത്തരത്തില്‍ നടത്തുന്നു.

നിലവില്‍ പ്രവാസികളായി തുടരുന്ന വ്യക്തികള്‍ക്കും നാട്ടിലേക്ക് എത്തുന്നതിനു മുന്നോടിയായി ഇവിടെ ഒരു വീട് പണിയണം എന്ന ആഗ്രഹം ഉണ്ടായേക്കാം. എന്നാല്‍ വിശ്വസ്തരായ കോണ്‍ട്രാക്റ്റര്‍മാരെ കണ്ടെത്താനാവാത്തത് ഈ രംഗത്ത് ഒരു പ്രശ്നമാണ്. ഇത് മനസിലാക്കി ഗൃഹനിര്‍മ്മാണ രംഗത്ത് നൂറു ശതമാനം സുതാര്യത ഉറപ്പാക്കി ഗുണനിലവാരത്തിലധിഷ്ഠിതമായ സേവനം ഉറപ്പാക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിപ്പോള്‍ ലോണിന്റെ കാര്യമായാലും ഡിസൈനിംഗ് സംബന്ധമായ കാര്യങ്ങളായാലും പൂര്‍ണമായ ഉത്തരവാദിത്വത്തോടെ ചെയ്ത് കൊടുക്കുന്നു.

ഒരു വീട് നിര്‍മിച്ചു നല്‍കുന്നത്കൊണ്ട് മാത്രം ഞങ്ങളുടെ ഉത്തരവാദിത്വം തീരുന്നില്ല. എപ്പോള്‍, എന്ത് പരാതി വന്നാലും ഏഴു വര്‍ഷത്തേക്ക് ഞങ്ങള്‍ നേരിട്ട് പരിഹരിച്ചുകൊടുക്കും. ഇതിനായി പ്ലംബര്‍മാര്‍, ഇലക്ട്രിഷ്യന്‍, കാര്‍പെന്‍ഡര്‍ തുടങ്ങിയ അംഗങ്ങള്‍ അടങ്ങുന്ന വിദഗ്ധ ടീം എല്ലാ ജില്ലകളിലും ഉണ്ട്. അതിനാല്‍ തന്നെ പരമാവധി 12 മണിക്കൂറിനുള്ളില്‍ പ്രശ്‌നപരിഹാരം ലോറ വെന്‍ച്വേഴ്സ് ഉറപ്പ് നല്‍കുന്നു,

Contact :+91 98046 55555

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top