കുറഞ്ഞ ചെലവില്‍ ആഡംബര ഭവനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള അവസരമാണ് ബഡ്ജറ്റ് ഹോമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. എന്നാല്‍ ബഡ്ജറ്റ് ഹോമുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ലക്ഷം വീട് ഭവനങ്ങള്‍ പോലെ തീര്‍ത്തും പരിമിതമായ സൗകര്യത്തില്‍ നിര്‍മിച്ച വീടുകളാണ് എന്ന ധാരണ നല്ലൊരു വിഭാഗം ആളുകള്‍ക്ക് ഇന്നുമുണ്ട്. എന്നാല്‍ അങ്ങനെയല്ല, അത്തരം വീടുകളെ കോമ്പാക്റ്റ് വീടുകള്‍ എന്നാണ് പറയുന്നത്. പിന്നെ എന്താണ് ബഡ്ജറ്റ് ഹോമുകള്‍ ? കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോറ വെന്‍ച്വേഴ്സ് മാനേജിംഗ് ഡയറക്റ്ററും ബഡ്ജറ്റ് ഹോം സ്‌പെഷ്യലിസ്റ്റുമായ പി ദേവദത്തന്‍ പറയുന്നു…
ഒരു ആഡംബര വീടിന്റെ എല്ലാവിധ സൗകര്യങ്ങളോടും കൂടി കുറഞ്ഞ മുതല്‍മുടക്കില്‍ നിര്‍മിക്കുന്ന വീടുകളാണ് ബഡ്ജറ്റ് ഹോമുകള്‍. കേരളത്തില്‍ ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുന്നതിനുള്ള ചെലവ് 20 മുതല്‍ 30 ലക്ഷം വരെയാണ്. നിലവില്‍ കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന വീടുകളുടെ സിംഹഭാഗവും ഈ ബഡ്ജറ്റില്‍ പെടുന്നവയാണ്. 30 ലക്ഷം നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ പത്തെണ്ണം നിര്‍മിക്കപ്പെടുമ്പോള്‍ 50 ലക്ഷത്തിന് മുകളില്‍ ചെലവ് വരുന്ന വീടുകള്‍ ഒരെണ്ണം എന്ന അനുപാതത്തിലാണ് നിര്‍മിക്കുന്നത്. എന്നിരുന്നാലും അത് ബഡ്ജറ്റ് ഹോം കാറ്റഗറിയില്‍ ഉള്‍പ്പെടുന്നില്ല. ഇവിടെയാണ് ഉപഭോക്താക്കള്‍ തെറ്റിദ്ധരിക്കപ്പെടുന്നത്.

അനാവശ്യ ആഡംബരങ്ങള്‍ ഇല്ല
ബഡ്ജറ്റ് ഹോമുകള്‍ നിര്‍മിക്കുമ്പോള്‍ എലവേഷനുകള്‍ കുറച്ചും അനാവശ്യ ആഡംബരങ്ങള്‍ ഒഴിവാക്കിയുമാണ് വീട് നിര്‍മിക്കുന്നത്. എന്നാല്‍ കോമ്പാക്റ്റ് ബഡ്ജറ്റിലുള്ള വീടുകള്‍ക്ക് എലവേഷനുകള്‍ ഒന്നും തന്നെ ഉണ്ടാകില്ല. അകത്ത് താമസിക്കുന്നവരെ സംബന്ധിച്ച് പ്രകടമായ വ്യത്യാസം ഒന്നും തോന്നില്ലെങ്കിലും വീടിന്റെ ഭംഗിയെ അത് കാര്യമായി ബാധിക്കും. എലവേഷനുകള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ ഒരു ഗ്ലോറിഫൈഡ് ഷെഡ് എന്ന ഗണത്തില്‍ മാത്രം പെടുത്താന്‍ കഴിയുന്നവയാണ് കോമ്പാക്റ്റ് ഹോമുകള്‍.
മുറികളുടെ വലുപ്പം ശ്രദ്ധിക്കാം
മുറികളുടെ വലുപ്പം, ആകൃതി, അകത്ത് ഉപയോഗിച്ചിരിക്കുന്ന നിര്‍മാണ സാമഗ്രികള്‍ എന്നിവയിലാണ് പ്രധാന വ്യത്യാസം ഉണ്ടാകുക. എക്കൊണോമിക് ബഡ്ജറ്റ് ഹോമുകളിലും ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കോമ്പാക്റ്റ് ബഡ്ജറ്റ് വീടുകളില്‍ സെക്കന്‍ഡ് ഗ്രേഡ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. ടൈലുകള്‍, ബാത്ത്റൂം ഫിറ്റിങ്ങുകള്‍ എന്നിവയെല്ലാം തന്നെ കുറഞ്ഞ നിരക്കില്‍ കിട്ടുന്നത് ഉപയോഗിക്കുന്നതിനാല്‍ അതുമൂലം ഭാവിയിലുണ്ടാകുന്ന അറ്റകുറ്റപ്പണികളും കൂടുതലായിരിക്കും. താമസം തുടങ്ങുമ്പോള്‍ ലഭിക്കുന്ന സന്തോഷം പിന്നീട് ചെലവ് കൂടുമ്പോള്‍ ഉണ്ടാകില്ലെന്ന് സാരം.

ട്രഡീഷണല്‍ രീതിയില്‍ നിര്‍മാണം
എക്കോണമിക് ബഡ്ജറ്റ് വീടുകള്‍ ട്രഡീഷണല്‍ രീതിയിലാണ് നിര്‍മിക്കുന്നത്. മരത്തടി ഉപയോഗിക്കേണ്ട സ്ഥലങ്ങളില്‍ അത് തന്നെ ഉപയോഗിക്കും. എന്നാല്‍ ചെലവ് ചുരുക്കലിന്റെ ഭാഗമായി കോമ്പാക്റ്റ് ഹോമുകളില്‍ മള്‍ട്ടിവുഡുകള്‍, പാര്‍ട്ടീഷ്യനായി ജിപ്സം ബോര്‍ഡുകള്‍ എന്നിവ ഉപയോഗിക്കുന്നു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് ആകില്ല. ഉദാഹരണമായി പറഞ്ഞാല്‍ വെള്ളപ്പൊക്കമുണ്ടായാല്‍ സാധാരണ ഭിത്തികള്‍ അതിനെ അതിജീവിക്കും. എന്നാല്‍ ജിപ്സം ബോര്‍ഡ് ഭിത്തികള്‍ വെള്ളത്തില്‍ പൊടിഞ്ഞു പോകും. ഫ്ളോറിംഗ്, പ്ലംബിംഗ്, വയറിംഗ് എന്നിവയുടെ കാര്യത്തിലും ഇത്തരത്തിലുള്ള ചെലവ് ചുരുക്കല്‍ നടപടികള്‍ ഉണ്ടാകും. എന്നാല്‍ ഇവയെല്ലാം തന്നെ ഭാവിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട
താമസം തുടങ്ങി കുറച്ചു നാളുകള്‍ക്ക് ശേഷം വീട് വില്‍ക്കണം എന്ന് തോന്നിയാല്‍ എക്കൊണോമിക് ബഡ്ജറ്റ് മാതൃകയില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഏത് അവസ്ഥയിലും മതിയായ വില ലഭിക്കും. എന്നാല്‍ കോമ്പാക്റ്റ് ബഡ്ജറ്റില്‍ നിര്‍മിച്ച വീടുകള്‍ അങ്ങനെയല്ല. ഭാവിയില്‍ ഡിപ്രീസിയേഷന്‍ ഉണ്ടാകുകയും വില ഗണ്യമായി കുറയുകയും ചെയ്യും. ഇക്കാരണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ ബഡ്ജറ്റ് ഹോമും കോമ്പാക്റ്റ് ഹോമും തമ്മിലെ യഥാര്‍ത്ഥ വ്യത്യസം മനസിലാക്കി വീട് നിര്‍മാണം ആരംഭിക്കുക. ബഡ്ജറ്റ് ഹോമുകള്‍ ഭാവിയിലേക്കുള്ള സമ്പാദ്യമാകുമ്പോള്‍ കോമ്പാക്റ്റ് ഹോമുകള്‍ തലവേദനയാകും എന്നോര്‍ക്കുക.
Contact : +91 98046 55555
