പ്രതിഭാധനനായ ഒരു ശില്പിയെ സംബന്ധിച്ചിടത്തോളം, തന്റെ കഴിവ് പൂര്‍ണമായും പ്രകടിപ്പിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള അവസരം അവര്‍ തേടിക്കൊണ്ടിരിക്കും. ആ അന്വേഷണം ഒടുവില്‍ ചെന്നെത്തുക ശില്പിയുടെ വിജയത്തിലായിരിക്കും. സമാനമായ രീതിയില്‍ കെട്ടിട നിര്‍മാണ രംഗത്ത് തന്റേതായ പാത കണ്ടെത്താന്‍ ശ്രമിച്ച വ്യക്തിയാണ് മലപ്പുറം സ്വദേശിയായ അര്‍ഷക്. കെട്ടിട നിര്‍മാണ പാരമ്പര്യമുള്ള വീട്ടിലെ ഇളം തലമുറക്കാരനായ അര്‍ഷക് മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ ബി-ആര്‍ക്ക് പഠനത്തിന് ശേഷം കോഴിക്കോടുള്ള പ്രശസ്ത ആര്‍ക്കിടെക്ടിന്റെ കീഴില്‍ ഒരുവര്‍ഷത്തോളം ജോലി ചെയ്തു.അതിനു ശേഷം നാട്ടില്‍ തന്നെ സ്വന്തം കമ്പനിയില്‍ ജോലി ചെയ്യാന്‍ തുടങ്ങി. ഇത്തരത്തില്‍ ലഭിച്ച ആത്മവിശ്വാസം കൈമുതലാക്കിയാണ് 2017ല്‍ ആണ് അര്‍ഷക് ആര്‍ക്കിടെക്ട്‌സ് എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.
വ്യത്യസ്തമായ രീതിയില്‍ കെട്ടിടങ്ങള്‍ പണിയുക എന്നത് ആഗ്രഹത്തേക്കാള്‍ ഏറെ വലിയൊരു അഭിനിവേശമായിരുന്നു അഷ്‌റക്കിന്. ഇത്തരത്തില്‍ ഒരു ആഗ്രഹം വളരുന്നതിന് പിന്നില്‍ കുടുംബം നല്‍കിയ പിന്തുണയാണ്. കേരളത്തിലെ തന്നെ പേരുകേട്ട കെട്ടിട നിര്‍മാണകമ്പനിയായ നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തിന്റെ പാരമ്പര്യമാണ് അര്‍ഷക് അലി എന്ന ആര്‍ക്കിടെക്റ്റിനെ സംരംഭകനാക്കി മാറ്റിയത്. നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ മുഹമ്മദലിയുടെ മകനാണ് അര്‍ഷക് അലി. പഠനത്തിന് ശേഷം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ നിര്‍മാണ മേഖലയില്‍ ശോഭിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത് പിതാവിന്റെ പാത പിന്തുടരാന്‍ ഉള്ള തീരുമാനം ആയിരുന്നു.
”നിര്‍മാണ്‍ മുഹമ്മദലിയുടെ മകന്‍ അതായിരുന്നു എന്റെ പ്രധാന ബാക്ക്ഗ്രൗണ്ട് അത് തന്നെ ആയിരുന്നു എന്നെ തേടി വരുന്ന ക്ലൈയന്റിന്റ്‌സിന്റെ ആത്മവിശ്വാസവും അത് കാത്തു സൂക്ഷിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കുന്നുണ്ട്…നിര്‍മാണ്‍ മുഹമ്മദാലിയുടെ മകന്‍ എന്നത് തന്നെ എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ്.. ആ പേരിനു താഴെ നിന്നുകൊണ്ട് സ്വന്തമായി അര്‍ഷക് ആര്‍ക്കിടെക്ട്‌സ് എന്നൊരു സ്ഥാപനം എനിക്ക് നടത്താന്‍ കഴിയുന്നുണ്ട്.. അതിന്റെ പൂര്‍ണ വിജയവും അദ്ദേഹത്തിനുള്ളതാണ്.” അര്‍ഷക് അലി പറയുന്നു.
2017 ല്‍ സ്ഥാപനം പ്രവര്‍ത്തനമാരംഭിച്ച് ഇതിനോടകം നിരവധി പ്രോജക്റ്റുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. UAE ല്‍ നിരവധി റെസിഡന്‍ഷ്യല്‍ പ്രൊജക്റ്റ്കള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 7 ഓളം പ്രൊജക്റ്റ്കള്‍ കേരളത്തില്‍ ഫിനിഷിങ് സ്റ്റേജിലാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള Simone de gale architects എന്ന സ്ഥാപനവുമായി അസോസിയേറ്റ് ചെയ്ത് നിരവധി പ്രൊജക്റ്റ് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ പ്രൊഫഷണല്‍ തലത്തില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. പെരിന്തല്‍മണ്ണ തിരൂര്‍ക്കാടുള്ള പ്രൊജക്റ്റ് പൂര്‍ത്തിയായി.
നിര്‍മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപഭോക്താക്കളുടെ ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. വീട് എന്ന സങ്കല്‍പ്പം എല്ലാവരുടെയും സ്വപ്നമാണ്.ആ സ്വപ്നം വളരെ മികച്ച രീതിയില്‍ സാക്ഷാത്കരിക്കാന്‍ ആണ് അര്‍ഷക് തന്റെ സ്ഥാപനത്തിലൂടെ ശ്രദ്ധിക്കുന്നത്. അതിനാല്‍ ഉപഭോക്താക്കളുടെ ഇഷ്ടത്തിനനുസരിച്ചു മാത്രമാണ് ഓരോ മെറ്റീരിയല്‍ പോലും സെലക്ട് ചെയ്യുന്നത്. പ്ലാന്‍ തയ്യാറക്കുന്നത് മുതല്‍ എലവേഷനുകള്‍ തെരഞ്ഞെടുക്കുക, അകത്തളങ്ങളില്‍ ഉപയോഗിക്കുന്ന ഓരോ ടൈലുകള്‍, ഇന്റീരിയര്‍ ഫിറ്റിങ്ങുകള്‍ എന്നിവ തെരഞ്ഞെടുക്കുക തുടങ്ങി ഓരോ കാര്യങ്ങളിലും സ്ഥാപനം ഉപഭോക്താവിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു.
നിര്‍മാണ രീതികളിലും ഏറെ പ്രത്യേകതകള്‍ സ്ഥാപനം നിലനിര്‍ത്തുന്നു. തികച്ചും പ്രകൃതിയോടിണങ്ങിയ ഡിസൈനില്‍ ക്ലയിന്റ്റ്സ്‌ന്റെ സങ്കല്പത്തിനും അവരുടെ ബഡ്ജറ്റ്‌നും അനുസരിച്ചു നിര്‍മിച്ചു കൊടുക്കുക എന്നതിനാണ് സ്ഥാപനം പ്രാധാന്യം നല്‍കുന്നത്. കൂടാതെ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനി ഉള്ളതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് വീടുപണി സമയത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ തുടക്കം മുതല്‍ വീടിന്റെ താക്കോല്‍ കൈമാറുന്നത് വരെയുള്ള കാര്യങ്ങള്‍ നോക്കി നടത്താന്‍ അര്‍ഷക്കിന് സാധിക്കുന്നു. ഇതോടൊപ്പം തന്നെ, ബഡ്ജറ്റ് മോഡല്‍ വീടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സ്ഥാപനം മുന്നോട്ട് പോകുന്നത്. പ്രധനമായും റെസിഡന്‍ഷ്യല്‍, കൊമേഷ്യല്‍ പ്രൊജക്റ്റുകളിലാണ് സ്ഥാപനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.