സംരംഭകത്വം എന്നത് ഓരോ സംരംഭകനും തന്നോട് തന്നെയും സമൂഹത്തോടും കാണിക്കുന്ന വലിയൊരു ഉത്തരവാദിത്വമാണ്. നല്ല രീതിയില്‍ ബിസിനസ് ചെയ്യുന്നത് കൊണ്ടും വരുമാനം നേടുന്നത്‌കൊണ്ടും മാത്രം ഒരു വ്യക്തി മികച്ച സംരംഭകനാകുമോ ? ചോദ്യം പേഴ്സണാലിറ്റി കോച്ചും ഇമേജ് കണ്‍സള്‍ട്ടന്റുമായ രേണുക സി ശേഖറിനോട് ആണെങ്കില്‍ ഒരിക്കലുമാകില്ല എന്നതായിരിക്കും ഉത്തരം. കാരണം, മികച്ച സംരംഭകന്‍ ജനിക്കുന്നത് ആത്മവിശ്വാസമുള്ള ഒരു വ്യക്തിക്കുള്ളിലാണ്.
പലവ്യക്തികളും സംരംഭകരംഗത്ത് തിളങ്ങാതെ പോകുന്നതിനുള്ള കാരണവും ഈ ആത്മവിശ്വാസക്കുറവാണ്. സംരംഭകരംഗത്ത് യഥാര്‍ത്ഥത്തില്‍ വിജയിക്കണമെങ്കില്‍ അനിവാര്യമായ ഘടകമാണിത്. നന്നായി ബിസിനസ് ചെയ്യാന്‍ അറിയുമെങ്കിലും വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള ധൈര്യമില്ലായ്മ, സ്വന്തം ശരീരഭാഷയില്‍ തൃപ്തിയില്ലായ്മ, കമ്മ്യൂണിക്കേഷനില്‍ വരുന്ന പൊരുത്തക്കേട്, സംരംഭകന്റെതായ രീതിയിലുള്ള വസ്ത്രധാരണ രീതി പിന്തുടരാന്‍ കഴിയാത്തത് തുടങ്ങി നിരവധി കാര്യങ്ങള്‍ ഒരു സംരംഭകനെ മുന്‍നിര സംരംഭകനായി വളരുന്നതില്‍ നിന്നും പിന്നോട്ടേക്ക് വലിക്കുന്നു. ഈ അവസരത്തിലാണ് ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം എന്ന ആശയത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്.
എന്താണ് ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം ?
സംരംഭകരംഗത്ത് ഒരു പേഴ്സണല്‍ ബ്രാന്‍ഡ് എന്ന രീതിയില്‍ എങ്ങനെ സ്വയം പാകപ്പെടാം എന്നതാണ് ക്ലൈമറ്റ് ലീഡര്‍ഷിപ് പ്രോഗ്രാം എന്നത്‌കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. വസ്ത്രധാരണരീതി, ഇംഗ്ലീഷ് ഭാഷ പ്രയോഗം, പേഴ്സണല്‍ ഗ്രൂമിംഗ്, സദസിനെ നേരിടുന്നതിനുള്ള ഭീതി എങ്ങനെ അകറ്റാം, ആത്മവിശ്വാസത്തോടെ എങ്ങനെ സംസാരിക്കാം, ബിസിനസ് മീറ്റിങ്ങുകള്‍, ക്ലയന്റ് മീറ്റുകള്‍ എന്നിവയില്‍ എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തികളുടെ സ്വഭാവത്തിനനുസൃതമായി ക്രമീകരിച്ചു നല്‍കുകയാണ് ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം കൊണ്ട് ഉദ്ദേശിക്കുന്നത്.
കോര്‍പ്പറേറ്റ് ഇമേജ് കണ്‍സള്‍ട്ടിംഗ് രംഗത്ത് നീണ്ട 10 വര്‍ഷത്തെ പരിചയസമ്പത്തുള്ള രേണുക സി ശേഖര്‍ ഇമേജ് കണ്‍സല്‍ട്ടന്റ് എന്ന രീതിയില്‍ നേടിയ പ്രവര്‍ത്തി പരിചയത്തിന്റെയും ട്രൈനിംഗ് മികവിന്റെയും പശ്ചാത്തലത്തിലാണ് ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന അടിസ്ഥാന തത്വത്തില്‍ അധിഷ്ഠിതമായാണ് ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാം നടപ്പിലാക്കുന്നത്. അതിനാല്‍ തന്നെ പ്രോഗ്രാമിന്റെ ഭാഗമായി പരിശീലനം ലഭിക്കുന്ന സംരംഭകര്‍ തങ്ങളുടെ സംരംഭങ്ങളില്‍ നിന്നും പരമാവധി പ്ലാസ്റ്റിക്ക് ഒഴിവാക്കാനും ഓര്‍ഗാനിക് ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കാനും ആരംഭിക്കും. ഇത്തരത്തില്‍ വ്യക്തിഗതമായ വളര്‍ച്ചയ്ക്കും സമൂഹത്തിന്റെ ഉന്നമനത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ പരിശീലനം തയ്യാറാക്കിയിരിക്കുന്നത്.
”കൃത്യമായ സിലബസിന്റെ പിന്‍ബലത്തിലാണ് ഓരോ വ്യക്തിക്കും അനിവാര്യമായ രീതിയിലുള്ള പരിശീലനം നല്‍കുന്നത്. കാഴ്ചയിലും പെരുമാറ്റത്തിലും ഒരു വ്യക്തി പാലിക്കേണ്ട മര്യാദകള്‍, മറ്റു വ്യക്തികളില്‍ നിന്നും എങ്ങനെ വ്യത്യസ്തസ്തമായിരിക്കാം, സാഹചര്യങ്ങള്‍ക്കനുസൃതമായി സംസാരിക്കേണ്ടത് എങ്ങനെയാണ്, ഉപഭോക്താക്കളോടും ജീവനക്കാരോടുമുള്ള പെരുമാറ്റം എങ്ങനെയാവണം തുടങ്ങി വിവിധങ്ങളായാ കാര്യങ്ങള്‍ പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഓരോ വ്യക്തികളുടെയും ആവശ്യാനുസരണം നിശ്ചിത ദിവസങ്ങള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടു നില്‍ക്കുന്ന രീതിയിലാണ് പരിശീലനം വിഭാവനം ചെയ്തിരിക്കുന്നത്” രേണുക സി ശേഖര്‍ പറയുന്നു.
ഗ്രൂമിംഗ് ആന്‍ഡ് വാര്‍ഡ്രോബ്
ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ പ്രധാന ഭാഗമാണ് ഗ്രൂമിംഗ് ആന്‍ഡ് വാര്‍ഡ്രോബ്. ഒരു സംരംഭകന് അവന്‍ അര്‍ഹിക്കുന്ന രീതിയിലുള്ള പുന്തുണയും സ്വീകാര്യതയും സമൂഹത്തില്‍ നിന്നും ലഭിക്കണമെങ്കില്‍ ആകര്‍ഷകമായ രീതിയില്‍ സ്വയം പ്രത്യക്ഷപ്പെടാന്‍ അവന് കഴിയണം. മുന്‍നിര ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ധരിക്കുക, വസ്ത്രധാരണത്തിനായി പതിനായിരങ്ങള്‍ ചെലവഴിക്കുക എന്നതൊന്നുമല്ല ഇതിനുള്ള പ്രതിവിധി. പകരം സ്വന്തം ശരീരഭാഷയ്ക്ക് അനുസൃതമായ രീതിയിലുള്ളതും സംരംഭത്തിന്റെ സ്വഭാവത്തിന് ചേരുന്നതും അതെ സമയം കംഫര്‍ട്ടബിള്‍ ആയതുമായ വസ്ത്രം ധരിക്കുക എന്നത് പ്രധാനമാണ്. ഉയരം , നിറം, വണ്ണം എന്നിവയെ ആസ്പദമാക്കി ഓരോ വ്യക്തികള്‍ക്കും ചേരുന്ന വസ്ത്രം, വസ്ത്രത്തിന്റെ പാറ്റേണ്‍, നിറം എന്നിവ വ്യത്യസ്തമായിരിക്കും. ഇത് മനസിലാക്കിയെടുക്കുക എന്നത് പ്രധാനമാണ്.
ഇമേജ് കണ്‍സള്‍ട്ടിംഗ് രംഗത്തെ പരിചയസമ്പത്ത്‌കൊണ്ട് മാത്രം മനസിലാക്കാന്‍ കഴിയുന്ന ഇക്കാര്യം വ്യക്തികള്‍ക്ക് അനുസൃതമായി മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഗ്രൂമിംഗ് ആന്‍ഡ് വാര്‍ഡ്രോബ് എന്ന സെക്ഷനിലൂടെ ചെയ്യുന്നത്. ഉദാഹരണമായി പറഞ്ഞാല്‍ ഉയരം കുറഞ്ഞ ഒരു വ്യക്തിക്ക് നീളന്‍ വരകളുള്ള ഒരു വസ്ത്രം ധരിച്ചാല്‍ ഉയരമുള്ളതായി തോന്നും. അതെ സമയം വട്ടം വരകളുള്ളതും വലിയ ഡിസൈനുകള്‍ ചെക്കുകള്‍ എന്നിവയോടും കൂടിയ വസ്ത്രം ധരിക്കുന്നത് വണ്ണം കൂടുതല്‍ തോന്നാന്‍ കാരണമാകും. ഇത്തരത്തില്‍ ശരീരഭാഷ പഠിച്ച ശേഷം എക്കാലത്തും ഉപകരിക്കുന്ന സ്‌റ്റൈല്‍ കറക്ഷനുകള്‍ ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിലൂടെ വരുത്തുന്നു.
ഇതിനുശേഷം പുതിയ വസ്ത്രങ്ങള്‍ വാങ്ങി പണം ചെലവഴിക്കുക എന്നതല്ല ചെയ്യുന്നത്. പകരം ഇമേജ് കണ്‍സല്‍ട്ടന്റ് എന്ന നിലയില്‍ വാര്‍ഡ്രോബ് പരിശോധിച്ച് നിലവില്‍ കൈവശമുള്ള വസ്ത്രങ്ങളെ എങ്ങനെ പുതിയ ഔട്ട് ലുക്ക് നേടുന്ന രീതിയില്‍ ഉപയോഗിക്കാം എന്നാണ് രേണുക പറഞ്ഞു കൊടുക്കുന്നത്. ഇത് എക്കാലത്തും ഉപയോഗപ്രദമാകുന്ന സ്‌റ്റൈല്‍ സ്റ്റേറ്റ്‌മെന്റുകളാണ്. പേഴ്സണലൈസ്ഡ് സ്‌റ്റൈലിസ്റ്റ് എന്ന നിലയില്‍ നിന്നുകൊണ്ടാണ് ഇത്തരം പരിശീലനങ്ങള്‍ നല്‍കുന്നത്. ഇതോടൊപ്പം ബിസിനസ് മീറ്റുകളില്‍ പങ്കെടുക്കുമ്പോള്‍ വേണ്ട ഡ്രസ്സ് കോഡ്, അല്ലാത്തപ്പോള്‍ പിന്തുടരേണ്ട ഡ്രസ്സ് കോഡ് എന്നിവയെപ്പറ്റിയും പറയുന്നു.
കമ്മ്യൂണിക്കേഷന്‍
പല സംരംഭകരേയും വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ഫലപ്രദമായ കമ്മ്യൂണിക്കേഷന്റെ അഭാവം. മറ്റ് വ്യക്തികളുടെ മുന്നില്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയാത്തതും അടക്കും ചിട്ടയുമില്ലാതെ സംസാരിക്കുന്നതും ഒരു പോലെ പ്രശ്‌നമാണ്. അതിനാല്‍ എന്താണ് സംസാരത്തിലെ പ്രശ്‌നം എന്ന് മനസിലാക്കി പബ്ലിക് സ്പീകിംഗില്‍ മതിയായ പരിശീലനം നല്‍കുന്നു. അതോടൊപ്പം ഇംഗ്ലീഷ് ഭാഷ മതിയായ രീതിയില്‍ ഉപയോഗിക്കാന്‍ ആത്മവിശ്വാസമില്ലാത്ത സംരംഭകര്‍ക്ക് അതിനായി പേഴ്സണലൈസ്ഡ് ട്രൈനിംഗും നല്‍കുന്നു.
പേഴ്സണല്‍ ബ്രാന്‍ഡിംഗ്
സംരംഭത്തിന്റെ സ്വഭാവം മനസിലാക്കി , എങ്ങനെ ഒരു പേഴ്സണല്‍ ബ്രാന്‍ഡ് എന്ന നിലയില്‍ വളരാം എന്നതിനുള്ള പരിശീലനവും ബ്രാന്‍ഡിംഗ് ടെക്‌നിക്കുകളും ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നല്‍കുന്നു. പ്രൊഫഷണല്‍ ഇമേജ് ഏതെല്ലാം വിധത്തില്‍ ഉണ്ടാക്കിയെടുക്കാം എന്നതും സിലബസില്‍ ഉള്‍പ്പെടുന്ന വിഷയമാണ്. നേരിട്ടുള്ള സെഷനുകള്‍ക്ക് പുറമെ ഓണ്‍ലൈനായും കണ്‍സള്‍ട്ടിംഗ് നടത്തിവരുന്നു. കോര്‍പ്പറേറ്റുകള്‍ക്കും സംരംഭകര്‍ക്കും പുറമെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്കായും ക്ലൈമറ്റ് ലീഡര്‍ഷിപ്പ് പ്രോഗ്രാമുകള്‍ വിഭാവനം ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് ഓഫീസിലാണ് ട്രൈനിംഗ് നടത്തിവരുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9036388103