Top Story

ഹോളിവുഡ് കളക്ഷന്‍സ്; വസ്ത്ര വ്യാപാരരംഗത്തെ വിസമയം

സ്വന്തമായൊരു സ്ഥാപനം തുടങ്ങുമ്പോള്‍ അത് തങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മേഖലയില്‍ തന്നെ ആയിരിക്കണം എന്ന അടിയുറച്ച ചിന്തയാണ് ഷൈനി സിയാദ് എന്ന സംരംഭകയെ ഹോളിവുഡ് കളക്ഷന്‍സ് എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ തലപ്പത്തേക്ക് എത്തിച്ചത്.

വിവാഹമോ , പിറന്നാളോ, ആഘോഷങ്ങള്‍ എന്തുമാകട്ടെ, കയ്യിലൊതുങ്ങുന്ന വിലയില്‍ പുത്തന്‍ ട്രെന്റിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ കയ്യില്‍ ഒതുങ്ങിയ വിലയില്‍ ലഭിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. പ്രത്യേകിച്ചും ഷോറൂം ചാര്‍ജ്, സ്ഥാപനത്തിന്റെ നടത്തിപ്പ് ചെലവ്, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം ഉള്‍പ്പെടുത്തി മാത്രം വസ്ത്രങ്ങള്‍ക്ക് വില നിശ്ചയിക്കുന്ന ഇക്കാലത്ത് ഉയര്‍ന്ന ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കുന്നതിനുള്ള അവസരവും അതിനൊക്ക ലാഭവും നല്‍കുന്ന ഒരു സ്ഥാപനമുണ്ടെങ്കില്‍ ആരാണ് ഇഷ്ടപ്പെടാത്തത്. ഈ ഒരൊറ്റ കാരണം കൊണ്ടാണ് ഹോളിവുഡ് കളക്ഷന്‍സ് എന്ന സ്ഥാപനം കളമശ്ശേരിക്കാര്‍ക്ക് ജനപ്രിയമാകുന്നത്.

Advertisement

ഷൈനി സിയാദ്

സ്ഥിരാവരുമാനത്തിലായി സ്വന്തമായൊരു സ്ഥാപനം തുടങ്ങണമെന്ന ചിന്ത മനസ്സില്‍ വന്നപ്പോള്‍, ഷൈനി സിയാദ് എന്ന വനിതയ്ക്കും ഭര്‍ത്താവിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. വസ്ത്രങ്ങളോടും മാറി മാറി വരുന്ന ട്രെന്‍ഡുകളോടും ഷൈനിക്ക് ഒരു പ്രത്യേക താല്പര്യമാണ്. അതിനാല്‍ തന്നെ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങുകയാണ് എങ്കില്‍ അത് വസ്ത്ര വ്യാപാര സ്ഥാപനമാകണം എന്ന കാര്യത്തില്‍ ഇരുവര്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 2011 ല്‍ കളമശ്ശേരി ആസ്ഥാനമായി ഹോളിവുഡ് കളക്ഷന്‍സ് എന്ന സ്ഥാപനം ആരംഭിക്കുന്നത്.

രണ്ടര ലക്ഷം രൂപ മുതല്‍ മുടക്കില്‍ അത്യാവശ്യം സ്റ്റോക്കുകള്‍ മാത്രം ഉള്‍പ്പെടുത്തി വളരെ കുറഞ്ഞ ചെലവിലായിരുന്നു സ്ഥാപനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതിലും അവ തികഞ്ഞ ഉപഭോക്തൃ മര്യാദയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഷൈനി കാണിച്ച മികവ് സ്ഥാപനത്തിന് മുതല്‍ക്കൂട്ടായി. എല്ലാക്കാലത്തും ആവശ്യക്കാര്‍ ഉള്ള ഉല്‍പ്പന്നം എന്ന നിലയ്ക്കാണ് തുണിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. തുടക്കം മുതല്‍ക്കേ ഷൈനിയുടെ കണക്കുകൂട്ടലുകള്‍ കൃത്യമായിരുന്നു. കടയിലെത്തിക്കുന്ന പുതിയ മോഡല്‍ വസ്ത്രങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ വിറ്റഴിക്കപ്പെട്ടു. അതോടെ കൂടുതല്‍ തുക സംരംഭത്തിലേക്ക് നിക്ഷേപിക്കുന്നതിനുള്ള ആത്മവിശ്വാസം വര്‍ധിച്ചു.

മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുമാണ് തുടക്ക കാലത്ത് സ്ഥാപനത്തിലേക്ക് തുണിത്തരങ്ങള്‍ എത്തിച്ചിരുന്നത്. എന്നാല്‍ പിന്നീട് മുംബൈ മാത്രം കേന്ദ്രീകരിച്ചായി പര്‍ച്ചേസ്. വിപണിയിലെ മാറുന്ന ട്രെന്റിന് അനുസൃതമായി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഷൈനി കാണിച്ച മികവാണ് സ്ഥാപനത്തിന്റെ വിജയരഹസ്യം. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് ആവശ്യമായ രീതിയില്‍ വസ്ത്രങ്ങള്‍ ഷൈനി ഹോളിവുഡ് കളക്ഷന്‍സില്‍ എത്തിക്കുന്നു. അതിനാല്‍ തന്നെ സ്ഥാപനത്തില്‍ എത്തുന്നവരില്‍ ഏറിയ പങ്കും റിപ്പീറ്റ് കസ്റ്റമേഴ്‌സ് തന്നെയാണ്.

”പാര്‍ട്ടിവെയര്‍ വസ്ത്രങ്ങള്‍, കിഡ്‌സ് വെയര്‍ എന്നിവയ്ക്കാണ് ഹോളിവുഡ് കളക്ഷന്‍സ് പ്രാധാന്യം നല്‍കുന്നത്. കുട്ടികള്‍ക്കായുള്ള വസ്ത്രങ്ങളുടെ കമനീയ ശേഖരം തന്നെ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഒരു വയസ്സ് മുതല്‍ 16 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കായി എല്ലാ വിഭാഗത്തിലുംപെട്ട വസ്ത്രങ്ങള്‍. പ്രാദേശികരായ ജനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടാണ് സ്ഥാപനം ആരംഭിച്ചതെങ്കിലും ഇപ്പോള്‍ കളമശ്ശേരിക്ക് പുറത്ത് നിന്നുപോലും ആളുകള്‍ സ്ഥാപനത്തിലേക്ക് എത്തുന്നുണ്ട്. വൈവിധ്യമാര്‍ന്ന കളക്ഷന്‍സ് തന്നെയാണ് പ്രധാന ആകര്‍ഷണം” ഹോളിവുഡ് കളക്ഷന്‍സ് സ്ഥാപകയായ ഷൈനി പറയുന്നു.

ഒത്തൊരുമയുടെ കരുത്ത്

2011 ല്‍ പ്രവര്‍ത്തനം ആരംഭിച്ച് വിജയകരമായ പത്താം വര്‍ഷത്തിലേക്ക് എത്തി നില്‍ക്കുന്ന സ്ഥാപനത്തിന്റെ ഏറ്റവും വലിയ വിജയ രഹസ്യം ഒത്തൊരുമ തന്നെയാണ്. മാനേജ്മെന്റ് പരമായ കാര്യങ്ങളില്‍ ഷൈനിയും ഭര്‍ത്താവും ഒരുമിച്ചാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. അത് പോലെ തന്നെ, പുതിയ സ്റ്റോക്കുകള്‍ എടുക്കുക, സ്റ്റാഫുകളെ മാനേജ് ചെയ്യുക, ഉപഭോക്താക്കളെ കൈകാര്യം ചെയ്യുക തുടങ്ങിയ കാര്യങ്ങളില്‍ തികഞ്ഞ ചിട്ടയാണ് സ്ഥാപനം പിന്തുടരുന്നത്. ഉപഭോക്താക്കളെ ദൈവ തുല്യമായി കരുതുന്നതിനാല്‍ തന്നെ, കടയില്‍ ഒരാളെത്തിയാല്‍ സ്റ്റാഫുകള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന ഒരു നിര്‍ബന്ധവും ഷൈനിക്കില്ല. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി സ്വയം വസ്ത്രങ്ങള്‍ കാണിച്ചുകൊടുക്കുന്നതിലാണ് ഷൈനിയുടെ വൈദഗ്ദ്യം.

നാളിതുവരെ യാതൊരു വിധത്തിലുമുള്ള തിരിച്ചടികള്‍ സ്ഥാപനം നേരിട്ടിട്ടില്ല എന്ന് മാത്രമല്ല, ഉയര്‍ച്ച മാത്രമാണ് സ്ഥാപനത്തിനുള്ളത്. അവിചാരിതമായി നോട്ട് നിരോധനം വന്നപ്പോള്‍ മാത്രമാണ് ബിസിനസില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ചെറിയൊരു ഇടിവ് വന്നത്. പത്തു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഭാഗമായി സ്വന്തമായി പ്രൊഡക്ഷന്‍ യൂണിറ്റ് തുടങ്ങി വസ്ത്ര നിര്‍മാണം ആരംഭിക്കണം എന്നാണ് ഷൈനി ആഗ്രഹിക്കുന്നത്. അതിനായുള്ള പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിലൂടെ കുറച്ചു വനിതകള്‍ക്ക് തൊഴിലവസരം ലഭ്യമാക്കണം എന്നാണ് ഷൈനി ആഗ്രഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top