News

കാവലായി കാമറക്കണ്ണുകള്‍

സാധ്യതകളുമായി സെക്യൂരിറ്റി സിസ്റ്റംസ്

കവര്‍ച്ചകളും പകല്‍കൊള്ളകളും സര്‍വ്വസാധാരണമാകുന്ന ഇക്കാലത്ത് സെക്യൂരിറ്റി സിസ്റ്റംസ് വിപണിയുടെ സാധ്യതകള്‍ വര്‍ധിക്കുകയാണ്. വീടിനും സ്വത്തിനും സംരക്ഷണമേകാന്‍ ബര്‍ഗ്‌ളര്‍ അലാറം മുതല്‍ വീഡിയോ ഡോര്‍ ഫോണ്‍ വരെ സാങ്കേതിക വിദ്യകള്‍ ഏറെയാണ്.

Advertisement

സ്വന്തം സമ്പാദ്യത്തിന് ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കപ്പെടണം എന്നത് ഏതൊരു വ്യക്തിയുടെയും ആഗ്രഹമാണ്. എന്നാല്‍ പിടിച്ചുപറിയും പകല്‍ക്കൊള്ളയും അരങ്ങുവാഴുന്ന ഇക്കാലത്ത് ഒരു കാവല്‍നായയെ മാത്രം വളര്‍ത്തുന്നതില്‍ കാര്യമില്ല. അടച്ചുറപ്പുള്ള വീട് നിര്‍മിച്ചതുകൊണ്ട് മാത്രം അതിനകത്ത് നിങ്ങള്‍ സുരക്ഷിതരാണ് എന്ന് കരുതണ്ട.സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഹൈടെക്ക് രീതിയില്‍ മോഷണം നടത്തുന്ന കള്ള•ാരാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലുള്ളത്. അതിനാല്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സംരക്ഷണം വീടുകള്‍ക്ക് നല്‍കുക എന്നത് തന്നെയാണ് മികച്ച നടപടി. വീട് നിര്‍മാണത്തിനായി ബഡ്ജറ്റ് തയ്യാറാക്കുമ്പോള്‍ അത്യാവശ്യം വേണ്ട സെക്യൂരിറ്റി ഫിറ്റിങ്ങുകള്‍ക്കായും പണം മാറ്റിവയ്ക്കണം.

മെറ്റല്‍ / ഗോള്‍ഡ് ഡിക്റ്ററ്ററുകള്‍ ഉപയോഗിച്ച് വീട്ടില്‍ എവിടെയാണ് സ്വര്‍ണം വച്ചിരിക്കുന്നത് എന്ന് കണ്ടെത്തി മോഷണം നടത്തുന്ന വിരുത•ാരാണ് ഇന്ന് നമ്മുടെ നാട്ടില്‍ ഉള്ളത്.ഇത്തരം മോഷ്ടാക്കള്‍ക്ക് വീടെന്നോ , ബിസിനസ് സ്ഥാപനമെന്നോ വ്യത്യസമില്ല. ഹൈടെക്ക് ടെക്നോളജി ഉപയോഗിക്കുന്ന ഇത്തരം കള്ളമാരെ കുരുക്കാന്‍ ഹൈടെക്ക് വിദ്യതന്നെ പ്രയോഗിക്കണം. സുരക്ഷാവലയം തകര്‍ക്കപ്പെടും മുന്‍പേ പ്രതിരോധിക്കുക എന്നതാണ് ആശാസ്യമായ കാര്യം.

10000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെ മുടക്കി ചെയ്യാവുന്ന സുരക്ഷാ സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. വീടിന്റെ വലുപ്പം, പുറത്തേക്കുള്ള വാതിലുകളുടെ എണ്ണം, പ്രത്യേക ശ്രദ്ധ വേണ്ട ഇടങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തിയ ശേഷമാണ് സുരക്ഷാ സംവിധാനങ്ങള്‍ തെരഞ്ഞെടുക്കുന്നത്.ബര്‍ഗ്‌ളര്‍ അലാറം, സിസിടിവി ,വീഡിയോ ഡോര്‍ ഫോണ്‍ തുടങ്ങിയ സംവിധാനങ്ങളാണ് അടിസ്ഥാനപരമായി ഒരു വീടിന്റെ സുരക്ഷക്കായി ഉപയോഗിക്കുന്നത്.ഇവ ഓരോന്നിന്റെയും ഉപയോഗങ്ങള്‍ അടുത്തറിഞ്ഞശേഷം ഉചിതമായത് തെരഞ്ഞെടുക്കാം.

ബര്‍ഗ്‌ളര്‍ അലാറം: ചെലവ് താരതമ്യേന കുറഞ്ഞതും എല്ലാ വീടുകളിലും ഉപയോഗിക്കാന്‍ കഴിയുന്നതുമായ ഒരു സുരക്ഷാ ഉപകരണമാണ് ബര്‍ഗ്ലര്‍ അലാറം. അനധികൃതമായി വാതില്തുറന്ന് ആരെങ്കിലും വീടിനകത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി ഘടിപ്പിച്ചിയ്ക്കുന്ന അലാറം വലിയ ശബ്ദത്തില്‍ മുഴങ്ങും. ഇപ്പോള്‍ ഗ്ലാസിന്റെ വൈബ്രേഷന്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അലാറവും നിലവില്‍ ഉണ്ട്. വീട്ടിലെ ആളുകളെ മാത്രം സെന്‍സര്‍ ഉപയോഗിച്ച് മനസിലാക്കുന്ന അലാറം വിദേശ വിപണികളില്‍ ലഭ്യമാണ്. പ്രധാന വാതിലുകളോട് ചേര്‍ന്നാണ് ബര്‍ഗ്‌ളര്‍ അലാറം സ്ഥാപിക്കുക . ആവശ്യമെങ്കില്‍ ഗൃഹനാഥന് ബാഗ്ലര്‍ അലാറം നിശ്ചിത സമയത്തേക്ക് പ്രവര്‍ത്തന രഹിതമാക്കുവാനായി സാധിക്കും. ഇലക്ട്രിക് , ബാറ്ററി ബാക്ക് അപ്പോട് കൂടിയ ബര്‍ഗ്ലര്‍ അലാറത്തിന് 4000 രൂപയാണ് തുടക്ക വില.

ഇന്റര്‍കോം : വീട്ടിലെ മുതിര്‍ന്ന ആളുകളുടെ സുരക്ഷാ ഉറപ്പാക്കുന്ന ഒന്നാണ് ഇന്റര്‍കോം.ഒരു വീടിനുള്ളിലെ വിവിധ മുറികളിലിരുന്ന് കൊണ്ട് മൈക്രോഫോണ്‍, ലൌഡ് സ്പീക്കര്‍ എന്നിവ വഴി പുറമെയുള്ളവരോട് ആശയവിനിമയം നടത്താനുള്ള സംവിധാനമാണ് ഇന്റര്‍കോം. വൃദ്ധരായ അച്ഛനും അമ്മയും ഉള്ള വീടാണ് എങ്കില്‍ ഈ ഫെസിലിറ്റി പ്രയോജനപ്പെടും. ഇന്റര്‍കോം സംവിധാനത്തെ ടെലിഫോണ്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍, ഡോര്‍ ക്യാമറകള്‍ എന്നിവ വഴി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും. മാതാപിതാക്കളെയും കുട്ടികളെയും വീട്ടില്‍ ഒറ്റക്കാക്കി ജോലിക്ക് പോകാന്‍ ഇനി മടി വേണ്ട.

സിസിടിവി : വീട് സുരക്ഷ നടപടികളില്‍ ജനപ്രീതി നേടിയ രീതിയാണ് വീടിന് ചുറ്റും സിസി ടിവി സ്ഥാപിക്കുക എന്നത്.വീടിന്റെ പ്രധാനകവാടങ്ങളെ ചുറ്റിപ്പറ്റിയും കോമ്പൗണ്ട് വാളിന് ഉള്ളിലുമാണ് സിസി ടിവി സ്ഥാപിക്കുക. ശരാശരി രണ്ടു മുതല്‍ ആറ് സിസിടിവികള്‍ വരെയാണ് ഇത്തരത്തില്‍ ഘടിപ്പിക്കുക. സിസി ടിവി സ്ഥാപിക്കുക വഴി വീടിന് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും അപകടം നടക്കുന്ന പക്ഷം തെളിവുകള്‍ അവശേഷിക്കുകയും ചെയ്യുന്നു. മോഷണം പോലുള്ള സുരക്ഷാ പിഴവുകള്‍ സംഭവിക്കുനന് പക്ഷം സിസിടിവി നല്‍കുന്ന തെളിവുകള്‍ ഉടന്‍ പ്രതിയിലേക്ക് എത്തുന്നതിന് സഹായിക്കും.

വീഡിയോ ഡോര്‍ ഫോണ്‍ : ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വീഡിയോ സിസ്റ്റമാണത്. രണ്ടു കാമറകള്‍ ഇതില്‍ ഉണ്ടായിരിക്കും. ഒന്ന് മുന്‍വശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം മറ്റേത് അകത്തെ മുറിയിലും സ്ഥാപിക്കാം. വീടിനുളില്‍ ആരെങ്കിലും അതിക്രമിച്ചു കയറി എന്നതിന്റെ അപായ സൂചനകള്‍ ലഭിക്കുകയോ സംശയങ്ങള്‍ ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം ഫോണിലെ സ്‌ക്രീനില്‍ ഉടമക്ക് കാര്യങ്ങള്‍ അറിയാനാകും.

ഇവയ്ക്കെല്ലാം പുറമെ വാതിലിനും ജനാലയ്ക്കും വേണ്ടിയുള്ള ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍, മാഗ്‌നറ്റിക് കോണ്‍ടാക്ട് സെന്‍സറുകള്‍, ഗ്ലാസ് ബ്രേക്ക് ഡിറ്റക്ടര്‍, , പ്രസന്‍സ് സിമുലേഷന്‍, ഡിറ്റക്ഷന്‍ ഓഫ് ഫയര്‍, പ്രഷര്‍ സെന്‍സറുകള്‍ മെഡിക്കല്‍ അലര്‍ട്ട്/ ടെലി അസിസ്‌റന്‍സ്, പ്രിസൈസ് ആന്‍ഡ് സേഫ് ബ്ലൈന്‍ഡ് കണ്‍ട്രോള്‍ തുടങ്ങിയ ഒട്ടനവധി സംവിധാനങ്ങളും വിപണിയില്‍ ലഭ്യമാണ്. ക്യാമറ, ലോക്കിംഗ്, അലാറം , വിവരസാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്പ്‌സ് എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടോമേഷന്‍ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങള്‍ എന്നിവ വഴിയാണ് ഇന്ന് ഒട്ടുമിക്ക സെക്യൂരിറ്റി സംവിധാങ്ങളും പ്രവര്‍ത്തിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top