ബിസിനസ് രംഗത്ത് ഏറെ സുപരിചിതമായ ഒരു പദമാണ് ഫ്രാഞ്ചൈസര്‍ എന്നത്. മികച്ച ഒരു ബ്രാന്‍ഡിന്റെ പിന്തുടര്‍ച്ച എന്ന നിലക്ക് ബിസിനസിലേക്ക് എത്താനുള്ള അവസരമാണ് ഫ്രാഞ്ചൈസി തുടങ്ങുക എന്നത്. ഫ്രാഞ്ചൈസി ബിസിനസ് തുടങ്ങുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തന്നെ ബോസാകാനുളള അവസരമാണ് ലഭിക്കുന്നത് അതിനാല്‍ തന്നെ ഉത്തരവാദിത്വവും ഏറെയായിരിക്കും. സ്വന്തമായി ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുന്നതിനേക്കാള്‍ കൂടുതല്‍ എളുപ്പത്തില്‍ വരുമാനം ലഭിക്കുവാന്‍ ഫ്രാഞ്ചൈസി സഹായിക്കും.
ബ്രാന്‍ഡിംഗ് കോസ്റ്റ് കുറയുന്നതിനൊപ്പം വിജയിച്ച ഒരു ബ്രാന്‍ഡിന്റെ സംരക്ഷണവും ലഭിക്കുന്നു. വിജയകരമായ ഫ്രാഞ്ചൈസി ബിസിനസിന് ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിക്കുകയെന്നതാണ് പ്രധാനം. അത് കഴിഞ്ഞാല്‍ പ്രസ്തുത ഫ്രാഞ്ചൈസി വികസിപ്പിക്കുന്നതിലൂടെ നിങ്ങള്‍ ഒരു മികച്ച ഫ്രാഞ്ചൈസര്‍ ആകുന്നു. എന്നാല്‍ ഫ്രാഞ്ചൈസി ബിസിനസില്‍ തിളങ്ങാന്‍ ഫ്രാഞ്ചൈസര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്.
വിദഗ്ധ തൊഴിലാളികളുടെ സേവനം
വിദഗ്ധ തൊഴിലാളികളുടെ ഒരു മികച്ച ശേഖരം നിങ്ങളുടെ ഫ്രാഞ്ചൈസര്‍ക്കുണ്ടാകണം. നിങ്ങളുടെ ചെലവിനുളളില്‍ നിന്ന് കൊണ്ട് തന്നെ വേണ്ട സമയങ്ങളില്‍ ഇവരുടെ സേവനം നിങ്ങള്‍ക്ക് ലഭ്യമാകുമോ എന്നും ഉറപ്പാക്കണം. തൊഴിലില്‍ മികവ് പുലര്‍ത്താത്ത തൊഴിലാളികളുമായി ബിസിനസ് തുടങ്ങുന്നത് നിക്ഷേപിച്ച തുക നശിപ്പിക്കുന്നതിന് തുല്യമാണ്. അതിനാല്‍ എടുത്തുചാട്ടം വേണ്ട നല്ല തൊഴിലാളികളെ കിട്ടുന്നവരെ കാത്തിരിക്കാം.
പരിശീലനം അനിവാര്യം
നിരന്തരമായ പരിശീലനത്തിലൂടെ മാത്രമേ ഏത് ബിസിനസും വിജയിപ്പിക്കാന്‍ കഴിയൂ. മാറുന്ന വിപണി സാഹചര്യങ്ങള്‍ക്കും ഉളള വിഭവശേഷിക്കും അനുസരിച്ച് നിരന്തരമായ പരിശീലനം ജീവനക്കാര്‍ക്ക് നല്‍കുന്നതും ഒരു ഫ്രാഞ്ചൈസറുടെ വിജയത്തില്‍ നിര്‍ണായകമാണ്. അതിനാല്‍ വിപണിയെ സശ്രദ്ധം വീക്ഷിക്കുക. അതിനായി സമയം വിനിയോഗിക്കാന്‍ മടിവേണ്ട.
ലീഗല്‍ ടീം
നിയമപരമായ നിയന്ത്രണങ്ങള്‍, ഡോക്യുമെന്റ് ലൈസന്‍സുകള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിഹരിക്കുന്നതിന് ഒരു മികച്ച പ്രൊഫഷണല്‍ നിയമകാര്യ വിഭാഗം(ലീഗല്‍ ടീം) ഏത് കമ്പനിക്കും അത്യാവശ്യമാണ്. ഷോപ് & എസ്റ്റാബ്ലിഷ്മെന്റ് ലൈസന്‍സ്, ലൈസന്‍സ് ഡോക്യുമെന്റേഷന്‍, മറ്റ്നിയമവശങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഗവണ്‍മെന്റുമായും മറ്റും ഡീല്‍ ചെയ്തുളള പരിചയം ഇവര്‍ക്ക് വേണം. സ്ഥാപനത്തെ സംബന്ധിച്ച നിയമപരമായ എല്ലാ രേഖകളും കാലാനുസൃതമായി പുതുക്കാനും അടിയന്തര നടപടി സ്വീകരിക്കാനും ഇവര്‍ ശ്രദ്ധിക്കണം.
നൂതന സാങ്കേതികവിദ്യമാര്‍ക്കറ്റിംഗ്, സെയ്ല്‍സ് വിഭാഗങ്ങളിലെല്ലാം സാങ്കേതികവിദ്യയുടെ സേവനം ഫ്രാഞ്ചൈസര്‍ പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടോയെന്ന് നോക്കുക. ഉപഭോക്താക്കളെ കുറിച്ചും അവരുടെ മാറുന്ന അഭിരുചികളെകുറിച്ചും, ചെലവഴിക്കല്‍ രീതിയെ കുറിച്ചുമെല്ലാം കൃത്യതയാര്‍ന്ന വിവരങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റിനും മറ്റും സാധിക്കും. ഇ.ആര്‍.പി സോഫ്റ്റ്വെയര്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം ഫ്രാഞ്ചൈസര്‍ക്കുണ്ടോയെന്നും അത് നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് അവരില്‍ നിന്ന് ലഭ്യമാണോയെന്നതും തിരക്കുക.
താല്പര്യം അനിവാര്യം
ഒരു മികച്ച കമ്പനിയുടെ ഫ്രാഞ്ചൈസി ലഭിച്ചാല്‍ മികച്ച സംരംഭകനാകുമെന്നാണ് ഫ്രാഞ്ചൈസി തുടങ്ങാന്‍ വരുന്നവരുടെ സാമാന്യ ധാരണ. സംരംഭത്തോട് എപ്പോഴും നിങ്ങള്‍ക്ക് പാഷന്‍ വേണം. ഈ പാഷന്‍ സൃഷ്ടിച്ച് നിങ്ങളെ നയിക്കാന്‍ കെല്‍പ്പുളളവരായിരിക്കണം ഫ്രാഞ്ചൈസര്‍മാര്‍.